1 GBP = 98.30INR                       

BREAKING NEWS

കോടിയേരിയെ മാറ്റിയതല്ലെന്നും അസുഖ അവധി എടുക്കലാണെന്നും വിശദീകരിച്ചത് ദിലീപിനെ പുറത്താക്കിയേ പറ്റൂവെന്ന് നിലപാട് എടുത്ത നടന്‍; 'പിണറായിയെ കുരുക്കിയ കഥ'യില്‍ ബിനീഷ് കോടിയേരിയെ പ്രതിരോധിച്ച് മുകേഷ്; 'രാഷ്ട്രീയം' കേട്ടും കണ്ടും ഞെട്ടി മോഹാന്‍ലാലും സംഘവും; ബിനീഷിനെ 'അമ്മ' രക്ഷിച്ചത് ഇങ്ങനെ

Britishmalayali
kz´wteJI³

കൊച്ചി: സിപിഎം സൈബര്‍ സഖാക്കളേയും മുകേഷ് തോല്‍പ്പിച്ചു. ഇന്നലെ എറണാകുളത്ത് നടന്ന അമ്മയുടെ എക്സിക്യൂട്ടീവില്‍ ബിനീഷ് കോടിയേിയുടെ പുറത്താക്കല്‍ ഒഴിവാക്കാന്‍ ആവാനാഴിയിലെ എല്ലാ അമ്പും മുകേഷ് പുറത്തെടുത്തു. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമെല്ലാം ചര്‍ച്ചയില്‍ വിഷയമായി. ഒടുവില്‍ ബിനീഷ് കോടിയേരിയെ സസ്പെന്റ് ചെയ്യാതെ വിശദീകരണം തേടലില്‍ കാരങ്ങള്‍ എത്തിച്ചു മുകേഷ്, എല്ലാ കേട്ട് ഒന്നും മിണ്ടാതിരുന്ന അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഇതിനിടെ എക്സിക്യൂട്ടീവ് അംഗമായ കെബി ഗണേശ് കുമാറിനെ ഫോണിലും വിളിച്ചു. മുകേഷിന്റെ നിലപാടുകള്‍ക്ക് പത്താനംപുരം എല്‍എയും പിന്തുണ നല്‍കി. ഇതോടെ അമ്മയില്‍ ബിനീഷ് കോടിയേരിയെ പുറത്താക്കേണ്ടെന്ന തീരുമാനം എത്തി. വിശദീകരണം തേടലിലേക്ക് കാര്യങ്ങള്‍ ഒതുങ്ങി.

മയക്കുമരുന്നിന്റെ എന്‍ഫോഴ്സ്മന്റ് കേസിലാണ് ബിനീഷ് കോടിയേരി കുടുങ്ങിയത്. ഇത് സിനിമയ്ക്കും നാണക്കേടായി. ഇതോടെയാണ് താര സംഘടനയില്‍ നിന്നും അമ്മയെ പുറത്താക്കണമെന്ന വാദം ഉയര്‍ന്നത്. ഈ പശ്ചാത്തലത്തില്‍ ബിനീഷ് അജണ്ടയിലാണ് പ്രധാനമായും അമ്മ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നത്. ഗണേശ് യോഗത്തിന് എത്തിയില്ല. എന്നാല്‍ കൊല്ലം എംഎല്‍എയും സിപിഎം നേതാവുമായ മുകേഷ് കൃത്യ സമയത്ത് എത്തി. ചര്‍ച്ചകളിലേക്ക് കടന്നപ്പോള്‍ തന്നെ ബിനീഷിനെ ന്യായീകരിക്കുന്നതും തുടങ്ങി. അവന്‍ പാവമാണ്... അവനെ കുടുക്കിയാതണ്. പിണറായി കുരുക്കാന്‍ അവനെ ബലിയാടാക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍... ഇങ്ങനെ ബിനീഷ് പാവമാണെന്ന് സമര്‍ത്ഥിക്കുകയായിരുന്നു മുകേഷ് ചെയ്തത്. ബിനീഷിനെ സസ്പെന്റ് ചെയ്യണമെന്ന നടന്‍ സിദ്ദിഖിന്റെ ആവശ്യത്തെ ഒരിക്കലും അംഗീകരിച്ചില്ല.

അങ്ങനെ തര്‍ക്കം മൂത്തു. എന്തുവന്നാലും ബിനീഷിനെ സസ്പെന്റ് ചെയ്യാനാകില്ലെന്ന നിലപാടില്‍ തന്നെ മുകേഷ് ഉറച്ചു നിന്നു. ഇതിനിടെ ലീഗല്‍ അഡൈസറുടേയും അഭിപ്രായം തേടി. ബിനീഷിനെ സസ്പെന്റ് ചെയ്യുന്നതാണ് നല്ലതെന്ന അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ പറ്റില്ലെന്ന് അപ്പോഴും മുകേഷ് വാശി പിടിച്ചു. ഇതിനിടെ കോടിയേരിയെ പോലും സിപിഎം മാറ്റിയ കാര്യം ഉയര്‍ന്നു. എന്നാല്‍ സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരിയെ മാറ്റിയത് അല്ലെന്നും അസുഖമായതു കൊണ്ട് അവധി എടുത്തതാണെന്നും മുകേഷ് തിരിച്ചടിച്ചു. അങ്ങനെ സിപിഎം സൈബര്‍ സഖാക്കളും ന്യായീകരണ തൊഴിലാളികളും നടത്തുന്ന വാദങ്ങളെല്ലാം അമ്മ എക്സിക്യൂട്ടിവിലും മുകേഷ് ഉയര്‍ത്തി. ഒടുവില്‍ വിശദീകരണമെന്ന നടപടിയിലേക്ക് എല്ലാം ചുരുങ്ങി.

രാഷ്ട്രീയം പറഞ്ഞുള്ള മുകേഷിന്റെ വാദങ്ങളാണ് ഇതിന് കാരണം. പിണറായിയെ കുടുക്കാനുള്ള കേന്ദ്ര ഏജന്‍സിയുടെ കുതന്ത്രത്തിന്റെ ബലിയാടാണ് ബിനീഷെന്ന് മുകേഷ് പറയുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ സിനിമാക്കാര്‍ അരും തയ്യാറായില്ല. ഈ വാദത്തെ പരസ്യമായി എതിര്‍ക്കുന്നതിലെ പ്രശ്നങ്ങള്‍ കാരണമായിരുന്നു അത്. അങ്ങനെ രണ്ട് സിപിഎം എംഎല്‍എമാര്‍ അമ്മയുടെ യോഗത്തിന്റെ തീരുമാനത്തെ തങ്ങളുടേതാക്കി മാറ്റി. ദിലീപിനെ സസ്പെന്റ് ചെയ്യാന്‍ കാട്ടിയ ഏക സ്വരം അമ്മയുടെ എക്സിക്യൂട്ടീവില്‍ ഉണ്ടായില്ലെന്നതാണ് വസ്തുത. അതുകൊണ്ട് മാത്രമാണ് ബിനീഷിനെതിരായ നടപടി വിശദീകരണത്തില്‍ ഒതുങ്ങുന്നത്.

വിശദീകരണത്തിന് പരിധി വയ്ക്കാത്തതും ബിനീഷിന് വേണ്ടി
ബിനീഷിനെ അമ്മയില്‍ നിന്ന് സസ്പെന്റ് ചെയ്യേണ്ടി വരാത്ത തരത്തിലാണ് തീരുമാനങ്ങള്‍ ഉണ്ടായത്. വിശദീകരണം തേടാന്‍ തീരുമാനിച്ചെങ്കിലും അതുകൊടുക്കേണ്ട സമയ പരിധി നിശ്ചയിച്ചില്ല. 14 ദിവസത്തിനുള്ളില്‍ വിശദീകരണം തേടി തീരുമാനം എടുക്കണമെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. അതും മുകേഷ് സമ്മതിച്ചില്ല. ഇതോടെ വിശദീകരണം തേടാന്‍ മാത്രമായി തീരുമാനം. അതായത് എപ്പോഴെങ്കിലും ബിനീഷിന് വിശദീകരണം നല്‍കിയാല്‍ മതി. ദിലീപിന്റെ കാര്യത്തില്‍ കാട്ടിയ കണിശത ഇവിടെ ഉണ്ടായില്ലെന്നതാണ് വസ്തുത.

വിശദീകരണത്തെ പറ്റി ചര്‍ച്ച നടക്കുമ്പോള്‍ അവന്‍ ഇന്നോ നാളേയോ പുറത്തിറങ്ങും എന്നു പോലും മുകേഷ് പറഞ്ഞു. അതു കഴിഞ്ഞാല്‍ ഉടന്‍ വിശദീകരണത്തിന് മറുപടി കിട്ടുമെന്ന തരത്തിലായിരുന്നു ചര്‍ച്ച കൊണ്ടു പോകാന്‍ ശ്രമിച്ചത്. 14 ദിവസത്തിനുള്ളില്‍ നോട്ടീസ് എന്നത് സാധാരണ ഇത്തരം നടപടികളിലെ കീഴ് വഴക്കമാണ്. അതുപോലും ബിനീഷിന് വേണ്ടി മാറ്റി വയ്ക്കേണ്ടി വന്നതിന് കാരണം മുകേഷിന്റെ രാഷ്ട്രീയ വിശദീകരണങ്ങളാണ്. ആദ്യമായാണ് ഇത്തരത്തിലൊരു രാഷ്ട്രീയം അമ്മയുടെ വേദികളില്‍ ചര്‍ച്ചയാകുന്നതും.

നിലവിലുള്ള കേസുകളുടെ സാഹചര്യത്തില്‍ ബിനീഷ് കോടിയേരിയോട് 'അമ്മ' വിശദീകരണം തേടുന്നത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ നടന്‍ ദിലീപിന്റെ പേരില്‍ കേസെടുത്തപ്പോള്‍ സ്വീകരിച്ച അതേ നിലപാട് ബിനീഷിന്റെ കാര്യത്തിലും വേണമെന്നായിരുന്നു ചില അംഗങ്ങളുടെ ആവശ്യം. എന്നാല്‍, തിടുക്കത്തില്‍ തീരുമാനമെടുക്കേണ്ടെന്നായിരുന്നു മറ്റുചിലരുടെ നിലപാട്. ഇതിന് ഭൂരിപക്ഷം കിട്ടാന്‍ കാരണം മുകേഷിന്റെ ഇടപെടലാണ്. 2009 മുതല്‍ 'അമ്മ'യിലെ ആജീവനാന്ത അംഗമാണ് ബിനീഷ്. പ്രസിഡന്റ് മോഹന്‍ലാലും സെക്രട്ടറി ഇടവേള ബാബുവും അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഇടവേള ബാബുവിനോട് പ്രതികരിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശം
വിവാദങ്ങളുണ്ടാക്കുന്ന പ്രസ്താവനകളില്‍ നിന്ന് പിന്മാറണമെന്ന് ഇടവേള ബാബുവിനോട് അമ്മ ആവശ്യപ്പെട്ടു. ഭാവന മരിച്ചു പോയ നടിയാണെന്ന തരത്തില്‍ പറഞ്ഞത് വീമ്പായി പോയി. ഇത്തരം പ്രശ്നങ്ങള്‍ ഭാവിയില്‍ ഉണ്ടാകരുതെന്ന താക്കീതും സംഘടന നല്‍കി. അമ്മയെ മുമ്പോട്ട് കൊണ്ടു പോകാന്‍ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഇടവേള ബാബു അനിവാര്യതയാണെന്ന വിലയിരുത്തല്‍ അമ്മയില്‍ ഉണ്ട്. അതുകൊണ്ടാണ് ഇടവേള ബാബുവിന് തുണയാകുന്നത്.

അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യില്‍നിന്നുള്ള നടി പാര്‍വതി തിരുവോത്തിന്റെ രാജി സംഘടനയുടെ എക്സിക്യുട്ടീവ് യോഗം സ്വീകരിച്ചു. രാജിവെക്കുന്നതായ പാര്‍വതിയുടെ കത്ത് സ്വീകരിക്കാനായിരുന്നു തീരുമാനം. അംഗങ്ങളുടെ ഇന്‍ഷുറന്‍സ് തുക മൂന്നില്‍നിന്ന് അഞ്ചുലക്ഷമായും അപകട ഇന്‍ഷുറന്‍സ് പത്തില്‍നിന്ന് 12 ലക്ഷമായും ഉയര്‍ത്താനും യോഗം തീരുമാനിച്ചു. സംഘടനയുടെ കൊച്ചിയിലെ പുതിയ ഓഫീസ് മന്ദിരം ജനുവരിയില്‍ ഉദ്ഘാടനംചെയ്യാനും യോഗം തീരുമാനിച്ചതായി ഇടവേള ബാബു അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category