1 GBP = 98.30INR                       

BREAKING NEWS

കോവിഡ് മരണക്കണക്കില്‍ കേരളം കൃത്രിമം കാട്ടി; യഥാര്‍ത്ഥ കോവിഡ് മരണ നിരക്ക് സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിവെയ്ക്കുന്നു; 3356 പേര്‍ രോഗം ബാധിച്ച് മരിച്ചപ്പോള്‍ പുറത്തുവിട്ടത് 1969 എണ്ണമെന്ന് ബിബിസി; കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന അവസ്ഥയിലും മരണ നിരക്ക് പിടിച്ചു നിര്‍ത്തിയെന്ന് മേനി പറയുന്ന സര്‍ക്കാറിന് തിരിച്ചടിയായി റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പോരാട്ടത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ലോകത്തെ വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതെല്ലാം സൈബര്‍ ലോകത്ത് വലിയ ആഘോഷമായിരുന്നു. ഏറ്റവും ഒടുവില്‍ വോഗിന്റെ പുരസ്‌ക്കാരം കെ കെ ശൈലജ ടീച്ചര്‍ക്കു ലഭിച്ചതെന്നതും വലിയ തോതില്‍ കേരളത്തില്‍ ആഘോഷമായിരുന്നു. ഇങ്ങനെ ഒരോ അന്താരാഷ്ട്ര മാധ്യമങ്ങളും കേരളത്തെ പുകഴ്ത്തുമ്പോള്‍ അതെല്ലാം ആഘോഷിച്ചു സൈബര്‍ സഖാക്കള്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു അന്താരാഷ്ട്ര മാധ്യമത്തിലെ വാര്‍ത്ത കണ്ടില്ലെന്ന് നടിക്കുകയാണ്. കേരളത്തിലെ കോവിഡ് മരണ നിരക്ക് സര്‍ക്കാര്‍ പുറത്തുവിടുന്നതിലും ഉയര്‍ന്നതാണെന്നാണ് ബിബിസി പുറത്തുവിട്ട റിപ്പോര്‍ട്ടായിരുന്നു ഇത്.

കേരളത്തില്‍ കൊറോണ വൈറസ് മരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിപ്പിക്കുന്നു എന്നാണ് ബിബിസി റിപ്പോര്‍ട്ടു ചെയ്തത്. സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ പ്രാദേശിക മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഡോ. അരുണ്‍ മാധവന്‍ ഉള്‍പ്പടെയുള്ള സംഘം നടത്തിയ പഠനത്തിലാണ് കോവിഡ് മരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിപ്പിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഈ വാര്‍ത്തയില്‍ പറയുന്നത് കേരളത്തിലെ കോവിഡ് മരണ നിരക്ക് സര്‍ക്കാര്‍ ഒളിപ്പിക്കുന്നു എന്നുതന്നെയാണ്.

ഇതുപ്രകാരം സംസ്ഥാനത്തുകൊറോണ വ്യാപകമായത് ജൂലൈയിലാണ്. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1969പേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് കണക്ക്. എന്നാല്‍ അനൗദ്യോഗിക കണക്കുകളില്‍ 3356 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൊറോണ ബാധിച്ച് മരിച്ച ഗുരുതര രോഗമുള്ളവരെ ഈ പട്ടികയില്‍ നിന്നും ഒഴിവാക്കി കണക്കുകള്‍ കുറച്ചു കാണിക്കുന്ന പ്രവണതയാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളതെന്നും ബിബിസി വിമര്‍ശിച്ചു. മറ്റു രോഗങ്ങളുള്ള വ്യക്തിക്ക് കോവിഡ് പിടിപെട്ട് മരണപ്പെട്ടാല്‍ അത് കോവിഡ് മരണത്തില്‍ കേരളം പെടുത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ലോകത്തിലെ എല്ലാ രാജ്യങ്ങളിലും 30 മുതല്‍ 50 ശതമാനം വരെയാണ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഓരോ തദ്ദേശ സ്ഥാപനങ്ങളും ആഴ്ചതോറും ഇതുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ കണക്കുകള്‍ നിര്‍ബന്ധമായും പുറത്തുവിടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊറോണ പ്രതിരോധത്തില്‍ കേരളം മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെയ്ക്കുന്നതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സംസ്ഥാനം ഇത്തരത്തില്‍ കൊറോണ മരണങ്ങള്‍ കുറച്ചുകാണിക്കുന്നത്. ജൂലൈയില്‍ മാത്രം 22 മരണം പട്ടികയ്ക്ക് പുറത്തായിരുന്നു. അതേസമയം ചില മരണം ചേര്‍ക്കുന്നതില്‍ പിഴവ് പറ്റിയിട്ടുണ്ടെന്ന് അധികൃതരും സമ്മതിച്ചിട്ടുണ്ട്.

'വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവുമധികം സുതാര്യതയുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് ഇത് സംഭവിക്കുന്നത്. മരണത്തിന് തൊട്ടുമുന്‍പ് കൊറോണ നെഗറ്റീവ് ആയവരെ പോലും രോഗം ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ല. ഒക്ടോബറില്‍ കൊറോണ ചികിത്സ തേടി എന്നെ സമീപിച്ച മൂന്ന് പേര്‍ മരിച്ചു. എന്നാല്‍ അവരുടെ മരണം സര്‍ക്കാരിന്റെ പട്ടികയില്‍ കണ്ടില്ലെന്നും ഡോ. അരുണ്‍ മാധവന്‍ അറിയിച്ചു.

ഈ വര്‍ഷം ജനുവരിയിലാണ് കേരളത്തില്‍ ആദ്യമായി കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവരെ ചികിത്സച്ച് ഭേദമാക്കാന്‍ ആയെങ്കിലും പിന്നീട് മാര്‍ച്ചോടെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ മറ്റ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ രോഗ വ്യാപനം കുറഞ്ഞ തോതില്‍ ആയിരുന്നെന്നും ബിബിസി പറയുന്നുണ്ട്. ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിന് 110 ദിവസങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 1000ല്‍ എത്തിയത്.

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ നിന്നും താഴ്ന്നു തുടങ്ങിയത് അടുത്ത ദിവസങ്ങളിലാണ്. ഏതാനും ദിവസങ്ങളിലായി ടെസ്റ്റ് പോസിറ്റിവിറ്റി നിരത്ത് പത്തില്‍ താഴെയായാണ് തുടരുന്നത്. നേരത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ ആയിരുന്നപ്പോഴും കേരളം മേനി നടക്കാന്‍ പറഞ്ഞിരുന്നത് കോവിഡ് കണക്കിലെ കുറവായിരുന്നു. എന്നാല്‍, ബിബിസി റിപ്പോര്‍ട്ടോടെ ആ മേനി നടിക്കലും പൊളിയുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category