1 GBP = 98.30INR                       

BREAKING NEWS

യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് ജോസിന്റേതാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ഹൈക്കോടതിയും ശരി വച്ചതോടെ ദുര്‍ബ്ബലനായി പിജെ ജോസഫ്; രണ്ടിലയും കേരളാ കോണ്‍ഗ്രസുമായി ജോസ് മത്സരിക്കാനിറങ്ങുമ്പോള്‍ സ്വതന്ത്രനായി ചെണ്ട ചിഹ്നത്തില്‍ ജോസഫ്

Britishmalayali
kz´wteJI³

കോട്ടയം: ജോസ് കെ മാണി പ്രതീക്ഷയിലാണ്. ആവേശത്തിലും. ഇടതു മുന്നണിക്കൊപ്പം ചേര്‍ന്നതിന് പിന്നിലെ ചിഹ്നവും തിരിച്ചു കിട്ടി. പാലാ ഉപതിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പു നഷ്ടപ്പെട്ട രണ്ടില തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് കേരള കോണ്‍ഗ്രസിനു (എം) തിരിച്ചു കിട്ടുമ്പോള്‍ മാണിയുടെ പാര്‍ട്ടിയുടെ യഥാര്‍ത്ഥ അവകാശിയായി മകന്‍ മാറുകയാണ്. ചിഹ്നം സംബന്ധിച്ച ഹൈക്കോടതി വിധി കേരള കോണ്‍ഗ്രസുകളെ ബാധിക്കുക പലതരത്തിലാണ്. സ്പീക്കര്‍ക്ക് മുമ്പിലുള്ള അയോഗ്യതാ പരാതിയിലും ജോസ് കെ മാണിക്ക് ഇനി ജയിക്കാം.

പിജെ ജോസഫവും മോന്‍സ് ജോസഫും ഇതോടെ അയോഗ്യതയുടെ ഭീഷണിയിലായി. രണ്ടില ചിഹ്നത്തോട് ഇവര്‍ക്ക് രണ്ടു പേര്‍ക്കും താല്‍പ്പര്യമില്ല. എന്നാല്‍ അയോഗ്യതാ ഭീഷണികാരണം ചിഹ്നം കൈവിടാനും പറ്റില്ല. അതുകൊണ്ട് തന്നെ സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ജോസഫ് അപ്പീല്‍ പോകുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തില്‍ മോന്‍സ് ജോസഫിനാണ് കൂടുതല്‍ താല്‍പ്പര്യം. കാരണം കടുത്തുരുത്തി സീറ്റില്‍ ചിലര്‍ കണ്ണുവച്ചിട്ടുണ്ട്. തൊടുപുഴയില്‍ മകന്‍ അപ്പുവിനെ മത്സരിപ്പിക്കാനാണ് ജോസഫിന് ഇഷ്ടം. അതുകൊണ്ട് തന്നെ ആയോഗ്യതയെ ജോസഫ് കാര്യമായി കാണുന്നില്ല. ജോസഫിന് നിലവില്‍ പാര്‍ട്ടിയുമില്ല. സ്വതന്ത്രനായി ജോസഫിന്റെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കേണ്ട അവസ്ഥയാണുള്ളത്. ഇതും ജോസഫിന് ഭാവിയില്‍ തിരിച്ചടിയുണ്ടാക്കും.

രണ്ടില ലഭിച്ചതോടെ യഥാര്‍ഥ കേരള കോണ്‍ഗ്രസ് തങ്ങളാണെന്നു ജോസ് പക്ഷത്തിന് അവകശപ്പെടാം. 1987 മുതല്‍ രണ്ടില ചിഹ്നത്തിലാണ് കേരള കോണ്‍ഗ്രസ് (എം) വോട്ടു തേടുന്നത്. എല്‍ഡിഎഫില്‍ ചേര്‍ന്ന ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ രണ്ടില ലഭിച്ചത് നിര്‍ണ്ണായകമാണ്. യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് എന്ന ലേബലില്‍ തന്നെ ജോസ് കെ മാണിക്ക് വോട്ട് പിടിക്കാം. ഇതോടൊപ്പം കൂടുതല്‍ പേര്‍ തങ്ങള്‍ക്കൊപ്പമാണെന്നും വാദിക്കാം. പിളര്‍പ്പിനു ശേഷം ജോസഫ്, ജോസ് പക്ഷത്തെ പ്രവര്‍ത്തകര്‍ കാലുമാറുന്നുണ്ട്. അവരേയും രണ്ടില കാട്ടി ജോസിന് കൂടെ നിര്‍ത്താം. അതേസമയം ജോസഫ് പക്ഷം നിയമപോരാട്ടം തുടര്‍ന്നാല്‍ വീണ്ടും ചിഹ്നം സ്റ്റേ ചെയ്യാന്‍ സാധ്യതയുണ്ട്.

ഹൈക്കോടതി വിധിക്കെതിരെ തിങ്കളാഴ്ച ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് ജോസഫ് വിഭാഗ തീരുമാനം. യഥാര്‍ഥ കേരള കോണ്‍ഗ്രസ് തങ്ങളാണെന്നു തെളിയിക്കാന്‍ ജോസഫ് വിഭാഗത്തിനു ചിഹ്നം വേണം. യുഡിഎഫില്‍ പാര്‍ട്ടിയുടെ നില ഭദ്രമാക്കാനും രണ്ടില ലഭിച്ചേ തീരൂ. ഇന്ന് ഹൈക്കോടതിയില്ല. ചിഹ്നം അനുവദിക്കുന്നതു സംബന്ധിച്ച് ഇന്നു തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ് പുറത്തിറങ്ങും. ഇത് ജോസ് പക്ഷത്തിന് ഗുണകരമാകും. സ്ഥാനാര്‍ത്ഥികള്‍ ചിഹ്നം വച്ച് പ്രചരണം തുടങ്ങിയാല്‍ പിന്നെ കോടതി ഇടപെടില്ല. തിരഞ്ഞെടുപ്പു ചിഹ്നം അനുവദിച്ചു കഴിഞ്ഞാല്‍ സ്റ്റേയ്ക്ക് സാധ്യത കുറവാണ്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുകൂല വിധിയാണ് ജോസ് പക്ഷത്തിന്റെ ശക്തി. ജോസ് കെ. മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്ത ഇടുക്കി, കട്ടപ്പന സബ്കോടതികളുടെ വിധിയാണ് ജോസഫ് വിഭാഗത്തിന്റെ ശക്തി.

ഇരു കക്ഷികളുടെയും ഓരോ സ്ഥാനാര്‍ത്ഥിയും 3 പത്രിക വീതമാണ് സമര്‍പ്പിച്ചത്. രണ്ടില, ടേബിള്‍ ഫാന്‍, സ്വതന്ത്ര ചിഹ്നം എന്നിവയില്‍ ഒരെണ്ണം ജോസ് പക്ഷം ആവശ്യപ്പെട്ടു. രണ്ടില, ചെണ്ട, സ്വതന്ത്ര ചിഹ്നം എന്നിവയില്‍ ഒന്ന് ജോസഫ് വിഭാഗവും ആവശ്യപ്പെട്ടു. കോടതി വിധി അനുകൂലമായാല്‍ രണ്ടില നല്‍കണമെന്ന് ഇരുവിഭാഗവും കത്തു നല്‍കി. പ്രചാരണത്തില്‍ ജോസ് കെ. മാണി വിഭാഗം ടേബിള്‍ ഫാന്‍ ചിഹ്നം ഉപയോഗിച്ചിരുന്നില്ല. അന്തിമ തീരുമാനം കാത്തു നില്‍ക്കാനായിരുന്നു തീരുമാനം. അതുകൊണ്ട് തന്നെ ജോസഫിന് ഇത് ഗുണകരമാണ്.

രണ്ടില നഷ്ടപ്പെട്ട ശേഷം പാലാ ഉപതിരഞ്ഞെടുപ്പില്‍ പൈനാപ്പിള്‍ ചിഹ്നത്തിലാണ് ജോസ് പക്ഷം മത്സരിച്ചത്. പാലായിലെ തോല്‍വിക്കു ശേഷം അകലക്കുന്നം പഞ്ചായത്തിലെ പൂവത്തിളപ്പ് വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ പൈനാപ്പിള്‍ മാറി ഫുട്ബോള്‍ ചിഹ്നമാക്കി. അവിടെ ജോസഫ് വിഭാഗം രണ്ടിലയില്‍ മത്സരിച്ചു. ജോസ് പക്ഷം വിജയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ താല്‍ക്കാലിക ചിഹ്നമായി ടേബിള്‍ ഫാന്‍ ജോസ് പക്ഷം ചോദിച്ചു. കാഴ്ചയില്‍ രണ്ടിലയോടുള്ള സാമ്യമാണ് ടേബിള്‍ ഫാന്‍ ചോദിക്കാന്‍ കാരണം. ഇതിനിടെയാണ് രണ്ടില തന്നെ കിട്ടുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പു പടിവാതിലില്‍ എത്തിനില്‍ക്കുന്ന സമയത്തു രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസിന് (എം) അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി എല്‍ഡിഎഫിന്റെയും കേരള കോണ്‍ഗ്രസിന്റെയും (എം) ആദ്യ വിജയമാണെന്ന് ജോസ് കെ.മാണി പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category