1 GBP = 98.30INR                       

BREAKING NEWS

കെ എം മാണിക്കെതിരെ വിജിലന്‍സിന്റെ പക്കല്‍ ഒരു തെളിവും ഉണ്ടായിരുന്നില്ല; ഫയല്‍ പഠിച്ചിട്ട് വസ്തുത എന്തെന്ന് വിചിന്തനം ചെയ്യാന്‍ ആരും ഒരു താത്പര്യവും കാണിച്ചിട്ടില്ല; ബാര്‍ കോഴക്കേസില്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വിന്‍സന്‍ എം പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സംസ്ഥാനത്ത് ബാര്‍കോഴ കേസ് വീണ്ടു സജീവമാകുമ്പോള്‍ കേസില്‍ വിജിലന്‍സ് ഡയറക്ടറായിരിക്കേ നടത്തിയ അന്വേഷണത്തെ കുറിച്ചു പരാമര്‍ശിച്ചു സ്ഥാനമൊഴിയുന്ന മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിന്‍സന്‍ എം പോള്‍ രംഗത്ത്. വിജിലന്‍സ് ഡയറക്ടറായിരിക്കെ ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന തന്റെ നിലപാടില്‍ നിന്ന് ഒരുപടി മുന്നോട്ടുപോകാന്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനും സാധിച്ചിട്ടില്ലെന്ന് സ്ഥാനമൊഴിയുന്ന വിന്‍സന്‍ എം പോള്‍ പ്രതികരിച്ചു. അതേസമയം കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ മുന്മന്ത്രി കെ എം മാണിയെ ഒഴിവാക്കണമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.കെ എം മാണിക്കെതിരെ വിജിലന്‍സിന്റെ പക്കല്‍ ഒരു തെളിവും ഉണ്ടായിരുന്നില്ല.

ഇത് പക്ഷേ രാഷ്ട്രീയ വിവാദമായി മാറി. ഫയല്‍ പഠിച്ചിട്ട് വസ്തുത എന്തെന്ന് വിചിന്തനം ചെയ്യാന്‍ ആരും ഒരു താത്പര്യവും കാണിച്ചിട്ടില്ല. വിശദമായ അന്വേഷണം നടത്തി കഴിഞ്ഞപ്പോഴാണ് കെ എം മാണിക്കെതിരെ സാക്ഷിമൊഴിയോ രേഖാമൂലമുള്ള തെളിവുകളോ ഇല്ലെന്ന രീതിയിലേക്ക് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാര്‍ കോഴക്കേസില്‍ കേസെടുക്കാനുള്ള തെളിവില്ലെന്ന് ഫയലില്‍ കുറിച്ചതാണ് തന്നെ വിവരാവകാശ കമ്മിഷണറാക്കുമ്പോഴുള്ള വി എസ് അച്യുതാനന്ദന്റെ വിയോജന കുറിപ്പിന് കാരണം.

അഞ്ചു വര്‍ഷം പിന്നിട്ട് പടിയിറങ്ങുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന തന്റെ നിലപാടില്‍ നിന്ന് ഒരു പടി കടക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും വിന്‍സന്‍ എം പോള്‍ ചൂണ്ടിക്കാട്ടി.പോള്‍ മുത്തൂറ്റിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് എസ് കത്തിയാണെന്ന തന്റെ പ്രയോഗമാണ് ആ സംഭവത്തെ അത്ര വലിയ വിവാദമാക്കിയത്. ഇപ്പോഴും പൂര്‍ണമായി ലഭ്യമാകാത്ത മന്ത്രിസഭാ തീരുമാനങ്ങള്‍ പൗരന്റെ അവകാശമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡി ജി പി ലോക്‌നാഥ് ബെഹ്റ, നെതര്‍ലാന്‍ഡ്സിലെ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി തുടങ്ങിയവരാണ് പുതിയ വിവരാവകാശ കമ്മിഷണര്‍ പരിഗണനാ പട്ടികയിലുള്ളവര്‍. ബാര്‍ കോഴക്കേസിലെ വിവാദം കത്തി നില്‍ക്കെ അന്നത്തെ പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദന്റെ വിയോജന കുറിപ്പോടെയാണ് അഞ്ച് വര്‍ഷം മുമ്പ് വിന്‍സണ്‍ എം പോള്‍ വിവരാവകാശ കമ്മിഷണര്‍ ആകുന്നത്.

അതിനിടെ ബാര്‍ കോഴയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കിയത് വിവാദമാകുരയാണ്. ബാര്‍ ഉടമയായ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.ചെന്നിത്തലയെ കൂടാതെ മുന്‍ മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ടാകും.

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാറുടമകള്‍ പിരിച്ച പണം രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.എന്നാല്‍ ജനപ്രതിനിധികളായതിനാലും, ഇവര്‍ക്കെതിരേ നേരത്തെ തന്നെ അന്വേഷണം നടന്നതിനാലും ഗവര്‍ണറുടെയും സ്പീക്കറുടെയും അനുമതിയോടെ മാത്രമേ സര്‍ക്കാരിന് അടുത്ത നടപടിയിലേക്ക് കടക്കാന്‍ സാധിക്കൂ. അതിനാല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഗവര്‍ണറുടെയും സ്പീക്കറുടെയും അനുമതി തേടും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category