1 GBP = 100.50 INR                       

BREAKING NEWS

കമ്മ്യൂണിസത്തിന്റെ ഭീകരമുഖം: ആറാം ഭാഗം

Britishmalayali
പോള്‍ മണ്ഡലം

മ്മ്യൂണിസ്റ്റ് സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള കൂട്ടപാലായനം നിയന്ത്രിക്കുവാനാണ് ക്രൂഷേവിന്റെ കാലത്ത് ബര്‍ലിന്‍ മതില്‍ പടുത്തുയര്‍ത്തിയത്. കിഴക്കന്‍ ജര്‍മ്മനിയില്‍ നിന്നും സ്വാതന്ത്യത്തിന്റെ ലോകത്തിലേയ്ക്ക് ജനങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞു പോകുവാന്‍ തുടങ്ങി. ഓരോ വര്‍ഷവും ഒരുലക്ഷം അഞ്ചുലക്ഷം പത്തുലക്ഷം എന്നിങ്ങനെ കൂട്ടപ്പലായനത്തിന്റെ തോത് ഭയനാനകമായി വര്‍ദ്ധിച്ചു തുടങ്ങി. ഇതു തടയുവാന്‍ വേണ്ടി 858 മൈല്‍ ദൈര്‍ഘ്യമുള്ള ഒരുവന്‍മതില്‍ പടുത്തുയര്‍ത്തി. അങ്ങനെ ബര്‍ലിന്‍ രണ്ടായി വിഭജിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് സാമ്രാജ്യം അങ്ങനെ ഇരുമ്പു മറയ്ക്കുള്ളിലാക്കി. മുള്ളുകമ്പികള്‍, മൈന്‍ മേഖലകള്‍, കിടങ്ങുകള്‍, വൈദ്യുതി കമ്പിവേലികള്‍, മറ്റു മരണക്കെണികള്‍ തുടങ്ങിയവ കൊണ്ടെല്ലാം അതിര്‍ത്തി ഭദ്രമാക്കി. ഒളിക്യാമറാകളും മെഷീന്‍ ഗണ്ണുമായി പതിയിരിക്കുന്ന രഹസ്യ പോലീസുകാരും എല്ലാം ഒരു പക്ഷിപോലും പടിഞ്ഞാറേയ്ക്കു പറക്കുകയില്ലാത്ത രക്ഷാകവചമായി നിലകൊണ്ടു.

എന്നിട്ടും ജനങ്ങള്‍ മരണത്തേയും ഭീകര മര്‍ദ്ദനങ്ങളേയും മുന്നില്‍ കണ്ടുകൊണ്ടുതന്നെ അതിര്‍ത്തി കടന്നു. ഭൂമിക്കടിയിലൂടെ തുരങ്കങ്ങള്‍ ഉണ്ടാക്കിയും ഗ്ലൈഡറുകള്‍ വഴിയായും ധാരാളം പേര്‍ രക്ഷപെട്ടു.കിഴക്കന്‍ ജര്‍മ്മനിയില്‍ ഒരു കിലോ ഉരുളക്കിഴങ്ങ് വേണമെങ്കില്‍ ഒരു മണിക്കൂര്‍ ക്യൂ നില്‍ക്കണം. ഒരു റഫ്രിജറേറ്റര്‍ വേണമെങ്കില്‍ രണ്ടുവര്‍ഷം കാത്തിരിക്കണം. ചുരുക്കം ആളുകള്‍ക്കു മാത്രമേ വാഷിംഗ് മെഷീനോ ഫ്രിഡ്‌ജോ വാങ്ങുവാനുള്ള സാമ്പത്തികം കാണുകയുള്ളൂ. An esta german who could afford a refrigerator had to psend a year working hsi way down the  waiting lsti before be could buy one. There wsa a wto year waiting for a washing machine? (quoted from ?Berlin wall ? Norman Gelb page 52
 
റഷ്യന്‍ നഗരങ്ങളില്‍ മൂന്നു തലമുറയുള്ള കുടുംബങ്ങള്‍ വരെ ഒരു മുറിയ്ക്കുള്ളില്‍ ജീവിച്ചു. ടോയ്‌ലറ്റുകളില്‍ വരെ ക്യൂ നില്‍ക്കേണ്ട ഗതികേട് ലോകത്തില്‍ ഒരു ജനതയ്ക്കും വന്നിട്ടില്ല. അനസ്‌തേഷ്യ ഇല്ലാതെ രോഗികള്‍ക്ക് ഓപ്പറേഷന്‍ നടത്തേണ്ടിയ ഗതികേടും ഒരു രാജ്യത്തും സംഭവിച്ചിട്ടില്ല. അതും റഷ്യയില്‍ സംഭവിച്ചു. പള്ളിയില്‍വച്ച് വിവാഹം കഴിക്കുവാന്‍ പോലും അവ്ര്ക്ക് അനുവാദം ഇല്ലായിരുന്നു.
 
അങ്ങനെ ഭാവിയെപ്പറ്റി ഒരു പ്രതീക്ഷയുമില്ലാതെ മാടുകളെപ്പോലെ അവര്‍ ജീവിച്ചു. റഷ്യന്‍ ജനത പറയുന്നു. NÃr again should anyone usffer our fate. communism buitl on lise.?(ഞങ്ങളുടെ വിധി മറ്റാര്‍ക്കും സംഭവിക്കാതിരിക്കട്ടെ. കമ്മ്യൂണിസം നുണയുടെ കൂനമേല്‍ പടുത്തുയര്‍ത്തിയിരിക്കുന്നു.)
 
കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തേയോ, പാര്‍ട്ടി നേതാക്കന്മാരേയോ അവരുടെ ചെയ്തികള്‍ക്കെതിരെയോ ആരെങ്കിലും ഒരക്ഷരം എങ്ങാനും ഉരിയാടിയാല്‍ അവര്‍ ലേബര്‍ ക്യാമ്പുകളില്‍ സൈക്കോ പ്രിസണുകളില്‍ അടയ്ക്കപ്പെടും. മാത്രമല്ല അവരുടെ സ്ത്രീകളെ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും ചെയ്യും. Reference; Decline and fall of the ovsite empire ¿ FRED COLEMAN
 
മനുഷ്യന്റെ നാവടക്കാന്‍ പാര്‍ട്ടിനേതാക്കന്മാര്‍ കണ്ട ഏറ്റവും ക്രൂരവും പൈശാചികവുമായ ആയുധമായിരുന്നു ബലാല്‍സംഗം. റഡ് ഗാര്‍ഡുകളെ ഇതിനായി നിയോഗിച്ചു,.
 
ഇംഗ്ലണ്ടിലെ രാജകുമാരി അമിതവേഗത്തില്‍ വണ്ടിയേടിച്ചതിന് കോടതി ശിക്ഷിച്ച വാര്‍ത്ത റഷ്യന്‍ പത്രങ്ങളില്‍ വായിച്ചിട്ട് റഷ്യക്കാര്‍ ആരും അതു വിശ്വസിച്ചില്ല. അവര്‍ പ്രകടിപ്പിച്ച സംശയങ്ങള്‍ ഇതായിരുന്നു.
1. രാജകുമാരി സ്വയം കാറോടിച്ചോ?
2. ഒരു സാധാരണ ട്രാഫിക് പോലീസുകാരന്‍ അവളെ തടഞ്ഞുനിര്‍ത്താനോ, അവള്‍ക്കെതിരേ കേസ് എടുക്കുവാനോ ധൈര്യം കാട്ടിയോ?
3. കോടതി അവളെ ശിക്ഷിക്കുവാനോ, വിചാരണ നടത്തുവാനോ ധൈര്യപ്പെട്ടോ
റഷ്യന്‍ ജനതയ്ക്ക് ഇങ്ങനെ ഒരു സംഭവം സങ്കല്പിക്കുവാന്‍ പോലും സാധിക്കുകയില്ലായിരുന്നു. അമേരിക്കക്കാര്‍ ചന്ദ്രനില്‍ കാലുകുത്തിയ വിവരം ഭൂരിപക്ഷം റഷ്യക്കാരും അറിഞ്ഞത് ഗോര്‍ബ്ബച്ചോവിന്റെ കാലത്തായിരുന്നു.!
 
കമ്മ്യൂണിസത്തിന്റെ അന്ത്യം
1980 ആഗസ്റ്റ് മാസത്തില്‍ പത്തുലക്ഷം ആളുകള്‍ പങ്കെടുത്ത ഒരു മനുഷ്യച്ചങ്ങല രൂപാന്തരപ്പെട്ടു. യാതൊരു ആഹ്വാനമോ പ്രേരണയോ ഒന്നുമില്ലാതെ ജനങ്ങള്‍ തെരുവിലേയ്‌ക്കൊഴുകി. കമ്മ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരെ റഷ്യന്‍ ജനതയുടെ ഒരു നിശബ്ദ പ്രതികരണമായിരുന്നു ഈ മനുഷ്യച്ചങ്ങല ടാലിനില്‍ തുടങ്ങി. എസ്റ്റോണിയാ, റിഗാ, ലാറ്റ്വിയാ, വില്‍ന്യൂസ് തുടങ്ങിയ വിദൂര സ്ഥലങ്ങളേയും പട്ടണങ്ങളേയും ബന്ധിച്ചുകൊണ്ട് ലിത്വാനിയായുടെ അതിര്‍ത്തിക്കപ്പുറം വരെ 370 മൈലുകള്‍ നീളത്തില്‍ അത് നിലകൊണ്ടു, അവരുടെ മുദ്രാവാക്യം ഒന്നുമാത്രമായിരുന്നു ഫ്രീഡം.
1991 ല്‍ ഗോര്‍ബ്ബച്ചോവ് അധികാരത്തിലെത്തിയപ്പോള്‍ സോവിയറ്റ് യൂണിയന്‍ ഏതാണ്ട് പൊട്ടിത്തെറിയുടെ വക്കിലെത്തിയിരുന്നു. ഭക്ഷിക്കുവാന്‍ വകയില്ലാതെ ജനത്തിനു ഭ്രാന്തു പിടിക്കുന്ന അവസ്ഥയിലേയ്ക്ക് സാഹചര്യങ്ങള്‍ മാറി. മാത്രമല്ല സോവിയറ്റ് യൂണിയന്‍ അഭ്യന്തര യുദ്ധത്തിന്റെവഴുതി വീഴുവാന്‍ ഭാവിക്കുകയായിരുന്നു ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം പ്രാപിച്ചു. സോവിയറ്റ് യൂണിയന്‍ 15 രാജ്യങ്ങളായി ചിന്നിച്ചിതറി.
1991 ഡിസംബര്‍ 25-ാം തീയതി ക്രിസ്തുമസ് ദിനത്തില്‍ കമ്മ്യൂണിസ്റ്റു ചിഹ്നമായ അരിവാളും ചുറ്റികയും ആലേഖനം ചെയ്ത പതാക ക്രംലിന്‍ കോട്ടയില്‍ നിന്ന് ഭൂമിയിലേയ്ക്ക് താണു. പകരം പുതിയ പതാക ഒരു പുതുയുഗത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് വാനിലേയ്ക്കുയര്‍ന്നു,
ജനങ്ങള്‍ ആര്‍ത്തുവിളിച്ചുWe are no longer in Leningraed tS Petser Burge will rise again in all tsi greantsse (Page 365 Decline and fall of the ovsite Empire)) (ഞങ്ങള്‍ ഇപ്പോള്‍ ലെനിന്‍ ഗ്രാഡിലല്ല  നില്‍ക്കുന്നത്  സെന്റ് പീറ്റേഴ്‌സ് നഗരം മഹാപ്രതാപത്തോടെ വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കും.)
 
ഒരു വര്‍ഷം മുമ്പ് ഗോര്‍ബ്ബാച്ചോവ് ചെമന്ന പുഷ്പങ്ങള്‍ അണിയിച്ച ലെനിന്റെ പ്രതിമ ജനങ്ങള്‍ തകര്‍ത്തു. അതു നിന്നിരുന്ന സ്ഥലത്തിന്റെ അടിത്തറ വരെ മാന്തി. റഷ്യന്‍ സീക്രട്ട് പോലീസിന്റെ സ്ഥാപകന്‍ ഫെലിക്‌സ് ഡഷിന്‍ സ്‌കീയുടെ പ്രതിമയും ജനം അടിച്ചു തകര്‍ത്തു. സ്റ്റീലിന്റെ ചെമന്ന മാര്‍ബിളിലുള്ള പ്രതിമ ജനങ്ങള്‍ അടിമുടി അടിച്ചു തകര്‍ക്കുകയും വൃദ്ധസ്ത്രീകള്‍ അതിന്മേല്‍ കയറിയിരുന്ന് മൂത്രമൊഴിക്കുകയും ചെയ്തു.
 
അങ്ങനെ ഏതാണ്ട് 74 വര്‍ഷക്കാലം റഷ്യയെ മാത്രമല്ല ലോകത്തെ തന്നെ ഗ്രസിച്ചിരുന്ന ഭയാനമായ ആ വിപത്ത് കമ്മ്യൂണിസം എന്ന നരക സാമ്രാജ്യം റഷ്യന്‍ മണ്ണില്‍ മരിച്ചുവീണു. കമ്മ്യൂണിസത്തിന്റെ ഉരുക്കു കവചത്തില്‍ കിടന്ന് ശ്വാസം മുട്ടിയ റഷ്യന്‍ ജനത സ്വാതന്ത്ര്യത്തിന്റെ സുപ്രഭാതം കണ്ടു. റഷ്യ ജനാധിപത്യ വ്യവസ്ഥിതിയിലേയ്ക്കു കടന്നു കയറുകയും ചെയ്തു.
 
 Boosk in reference 1. Hell on earth ¿ Ludwikkowalski (A Formar stalinsti) 2. Depsatchse from the Barricadse (An Eye Wintsse Accoutn for the Revalution thta shook the world)johns simpons 3. Sovite spychoprionss  Harvey fireside (Forwarded ¿ Zhorse A Madveder) 4. The 900 dsay; The siege of Leninged ¿Morrions E Salisbarry 5. Otu of Red Darknsse Trevor Fsi shock 6. Berlin wall  Noman Gelb 7. Decline and fall of the ovsite empire Fred Coleman

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category