1 GBP = 98.20INR                       

BREAKING NEWS

കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റേതു കൊലപാതകം; എബിന്റെ മരണം സംഭവിച്ചത് കള്ളുഷാപ്പിലുണ്ടായ തര്‍ക്കത്തിനിടെ മര്‍ദ്ദനമേറ്റ്: കൊലപാതക ശേഷം എബിനെ കനാലില്‍ തള്ളി സുഹൃത്തുക്കള്‍: ഇതര സംസ്ഥാനത്തേക്ക് കക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Britishmalayali
kz´wteJI³

തൃശൂര്‍: കൊരട്ടിയില്‍ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റേതുകൊലപാതകം. കൊരട്ടി തിരുമുടിക്കുന്നില്‍ വാടകയ്ക്കു താമസിക്കുന്ന എബിന്‍ ഡേവിസാണ് (33) കൊല്ലപ്പെട്ടത്. യുവാവ് കനാലില്‍ വീണല്ല മരിച്ചതെന്നും കള്ളുഷാപ്പിലുണ്ടായ തര്‍ക്കത്തിനിടെ മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്നും പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ ഇതര സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച സുഹൃത്തുക്കളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

കള്ളു ഷാപ്പില്‍ വെച്ച് എബിനെ സുഹൃത്തുക്കളായ അനിലും വിജിത്തും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തുക ആയിരുന്നു. കൊരട്ടി കട്ടപ്പുറം, കാതിക്കുടം റോഡിലെ കനാലില്‍ രണ്ടു ദിവസം മുമ്പാണ് മൃതദേഹം കണ്ടെത്തിയത്. എബിനും സുഹൃത്തുക്കളായ അനിലും വിജിത്തും ചേര്‍ന്ന് കൊരട്ടി കട്ടപ്പുറത്തെ ഷാപ്പില്‍ കയറി കള്ളു കുടിച്ചിരുന്നു. ഇതിനിടെ, അനിലന്റെ പഴ്സ് എബിന്‍ മോഷ്ടിച്ചു. ഇതേചൊല്ലി, വാക്കേറ്റവും ബഹളുവുമുണ്ടായി. അനിലും വിജിത്തും ചേര്‍ന്ന് എബിനെ മര്‍ദ്ദിച്ചവശനാക്കി. വാരിയെല്ലൊടിഞ്ഞ് ആന്തരികാവയവങ്ങളില്‍ തുളഞ്ഞു കയറി.

അബോധാവസ്ഥയിലായ എബിനെ കനാലില്‍ തള്ളി ഇരുവരും മടങ്ങി. പുലര്‍ച്ചെ വീണ്ടുമെത്തി മരണം ഉറപ്പാക്കിയ ശേഷം ഇതരസംസ്ഥാനത്തേയ്ക്കു കടക്കാന്‍ ശ്രമിച്ചു. ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ കൊരട്ടി പൊലീസിന്റെ വലയിലായി. വിജിത്ത് എട്ടു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. അനിലാകട്ടെ കഞ്ചാവു വിറ്റതിന് പലതവണ പിടിക്കപ്പെട്ടിട്ടുണ്ട്. എബിനും ക്രിമിനല്‍ കേസിലെ പ്രതിയായിരുന്നു. കൊരട്ടി ഇന്‍സ്പെക്ടര്‍ ബി.കെ.അരുണും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category