1 GBP = 98.20INR                       

BREAKING NEWS

അപകീര്‍ത്തിപ്പെടുത്തലിലും അപമാനിക്കലിലും വാറന്റ് ഇല്ലാതെയുള്ള അറസ്റ്റ് ജനാധിപത്യവിരുദ്ധം; ഐടി ആക്ട് 66എ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ ട്വിറ്ററും ഫേസ്ബുക്കും ഉപയോഗിക്കുന്ന മിക്കവരും ജയിലിനകത്തായിരുന്നേനേ എന്ന പി രാജീവിന്റെ നിലപാട് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ; മൗനം തുടര്‍ന്ന് സര്‍ക്കാരും പാര്‍ട്ടിയും

Britishmalayali
kz´wteJI³

തിരുവനന്തപുരം: വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ 5 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊലീസ് നിയമഭേദഗതി പ്രാബല്യത്തിലാകുമ്പോള്‍ ഉയരുന്നത് വ്യാപക പ്രതിഷേധം. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടത് കഴിഞ്ഞ ദിവസമാണ്. പൊലീസ് ആക്ടില്‍ കൂട്ടിച്ചേര്‍ത്ത 118 എ വകുപ്പ് ജനാധിപത്യ വിരുദ്ധമാണെന്ന ആരോപണം ശക്തമാണ്. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നതു തടയാനെന്നു ചൂണ്ടിക്കാട്ടി കൊണ്ടുവന്ന ഭേദഗതി എല്ലാ വിനിമയ ഉപാധികള്‍ക്കും ബാധകമാക്കുകയായിരുന്നു. ഇതാണ് വിമര്‍ശന വിധേയമാകുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ജയിലില്‍ അടയ്ക്കാനുള്ള നീക്കമാണിതെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസ് സോഷ്യല്‍ മീഡിയയെ നിരീക്ഷിക്കുന്നുണ്ട്. പൊലീസില്‍ സൈബര്‍ ഡോമുമുണ്ട്. സര്‍ക്കാരിന് ഇഷ്ടമില്ലാത്തവര്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് എതിരെ കേസെടുക്കാനാണ് ഈ നീക്കമെന്നാണ് ഉയരുന്ന ആരോപണം.

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ നല്‍കാനുള്ള വ്യവസ്ഥയാണു ഭേദഗതിയിലുള്ളത്. വാറന്റ് ഇല്ലാതെ കേസെടുക്കാന്‍ കഴിയുന്ന കൊഗ്നിസിബിള്‍ വകുപ്പാണിത്. ആര്‍ക്കും പരാതിയില്ലെങ്കിലും പൊലീസിനു സ്വമേധയാ കേസെടുക്കാം. അതേസമയം, ജാമ്യമില്ലാ വകുപ്പല്ല. കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും ഭേദഗതി കൊണ്ടുവന്നത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടെന്ന ആരോപണം അതിശക്തമാണ്. സര്‍ക്കാരിനെതിരെ നിലപാട് എടുക്കുന്നവരെ കുടുക്കാനാണെന്ന് ആരോപണമുണ്ട്. ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍, സോഫ്റ്റ്വെയര്‍ ഫ്രീഡം ലോ സെന്റര്‍, സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് തുടങ്ങിയ സംഘടനകള്‍ ഓര്‍ഡിനന്‍സിനെതിരെ പര്യമായി രംഗത്തുവന്നിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി 2015 ല്‍ ഐടി ആക്ട് 66 എ വകുപ്പിനൊപ്പം പൊലീസ് ആക്ടിലെ 118 ഡി എടുത്തുകളഞ്ഞത്. അതേ 118ാം വകുപ്പിലാണ് പുതിയ ഭേദഗതി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. പ്രസ്താവന, അഭിപ്രായപ്രകടനം, ഫോണ്‍വിളി എന്നിവയിലൂടെയോ ഏതെങ്കിലും വ്യക്തിയെ പിന്തുടര്‍ന്നോ ഏതെങ്കിലും ഉപകരണം വഴിയോ ഇ മെയില്‍ വഴിയോ അസഭ്യമായ രീതിയില്‍ ശല്യപ്പെടുത്തിയാല്‍ 3 വര്‍ഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റമായിരുന്നു 118 ഡി. പുതിയ നിയമവും സമാനമാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.

അപകീര്‍ത്തിപ്പെടുത്തല്‍, അപമാനിക്കല്‍ തുടങ്ങിയവ വ്യക്തികേന്ദ്രീകൃതമായ വിലയിരുത്തലുകളാണെന്നിരിക്കെ വാറന്റ് ഇല്ലാതെയുള്ള അറസ്റ്റ് ജനാധിപത്യവിരുദ്ധം എന്നാണ് ഉയരുന്ന പൊതു വികാരം. സമൂഹമാധ്യമങ്ങള്‍ക്കു പുറമേ എല്ലാത്തരം മാധ്യമങ്ങള്‍ക്കും ബാധകമെന്നതിനാല്‍ മാധ്യമസ്വാതന്ത്ര്യത്തിനും വിലങ്ങുതടിയാകും. സര്‍ക്കാര്‍ വിരുദ്ധരെന്ന് പറയുന്ന മാധ്യമങ്ങളേയും കേസില്‍ കുടുക്കാം. ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശ്യമുണ്ടെന്നു പൊലീസിനു തോന്നിയാല്‍ പോലും നടപടിയെടുക്കാമെന്നതാണ് വിചിത്ര നിയമത്തില്‍ ഏറ്റവും വിമര്‍ശന വിധേയും. മുന്‍പു റദ്ദാക്കിയ ഐടി ആക്ട് 66 എ, പൊലീസ് ആക്ട് 118 ഡി എന്നിവയിലുണ്ടായിരുന്ന അവ്യക്തത ഇതിലും തുടരുകയാണ്. ഐടി ആക്ടിലെ 66 എയെ അതിശക്തമായി സിപിഎം വിമര്‍ശിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണിതെന്നും സിപിഎം വാദിച്ചിരുന്നു. അങ്ങനെയുള്ള സിപിഎമ്മാണ് അതിലും കിരാതമായ നിയമ നിര്‍മ്മാണം നടത്തുന്നത്.

ശബരിമലയിലും സ്വര്‍ണ്ണ കടത്തിലും സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ സര്‍ക്കാരിന് വിനയായിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ ഇനിയുണ്ടാകില്ലെന്ന് തടയാനാണ് പൂതിയ ഭേദഗതിയെന്ന വിലയിരുത്തലും സജീവമാണ്. തിരുവനന്തപുരംന്മ ജനാധിപത്യ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ അപകീര്‍ത്തിയുമായി ബന്ധപ്പെട്ട വകുപ്പ് റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച സിപിഎം ആണ് കേരള പൊലീസ് ആക്ടില്‍ അതിനെക്കാളും ജനാധിപത്യവിരുദ്ധമായ നിയമം എഴുതിച്ചേര്‍ക്കുന്നതെന്ന വിമര്‍ശനവുമായി ചര്‍ച്ച സജീവാക്കുകയാണ് മുഖ്യധാരാ മാധ്യമങ്ങളും.

2019 ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് യുഎപിഎ, ഐപിസി 124എ എന്നിവയ്ക്കൊപ്പം റദ്ദാക്കപ്പെടേണ്ട വകുപ്പായി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499 പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ ഐപിസി 499നെക്കാള്‍ കേരള പൊലീസ് ആക്ട് 118എ അപകടകരമാകുന്നത് അതിന്റെ കോഗ്നിസിബിള്‍ സ്വഭാവം മൂലമാണ്. ഐപിസി 499 അനുസരിച്ചുള്ള മാനനഷ്ടക്കേസ് നോണ്‍ കോഗ്നിസിബിള്‍ ആയതിനാല്‍ തുടര്‍നടപടിക്കു മജിസ്ട്രേട്ടിന്റെ അനുവാദം വേണം. എന്നാല്‍ സംസ്ഥാനം കൊണ്ടുവന്ന വകുപ്പ് കോഗ്നിസിബിള്‍ ആയതിനാല്‍ ഒരു പരാതിക്കാരന്‍ പോലുമില്ലാതെ പൊലീസിനു സ്വമേധയാ കേസെടുക്കാന്‍ കഴിയും. ഐടി ആക്ടിലെ 66എ വകുപ്പ് സുപ്രീംകോടതി എടുത്തുകളഞ്ഞത് ഏറ്റവുമാദ്യം സ്വാഗതം ചെയ്ത പാര്‍ട്ടികളിലൊന്ന് സിപിഎം ആയിരുന്നു. ഇതേ വിധിയിലാണ് കേരള പൊലീസ് ആക്ടിലെ 118ഡി വകുപ്പും എടുത്തുകളഞ്ഞത്. നാഴികക്കല്ലാകുന്ന വിധിയെന്നാണ് അന്ന് പൊളിറ്റ് ബ്യൂറോ ഇതിനെ വിശേഷിപ്പിച്ചത്.

സര്‍ക്കാരുകള്‍ക്കെതിരെ അഭിപ്രായം ഉന്നയിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ 66എ ഉപയോഗിക്കുന്നതിനെ പാര്‍ട്ടി പലവട്ടം അപലപിക്കുകയും ചെയ്തു. പാര്‍ലമെന്റില്‍ ഈ വിഷയം പ്രമേയമായി അവതരിപ്പിച്ചത് സിപിഎമ്മിലെ പി.രാജീവ് ആയിരുന്നു. സര്‍ക്കാരിനെതിരെ നിലപാടെടുത്തവരെ 66എ വച്ച് കുരുക്കിയ മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ക്ക് സുപ്രീം കോടതിയില്‍ നിന്ന് കൃത്യമായ സന്ദേശം ലഭിച്ചിട്ടുണ്ടെന്നായിരുന്നു സിപിഎം നേതാവ് വൃന്ദ കാരാട്ടിന്റെ അന്നത്തെ പ്രതികരണം. സീതാറാം യച്ചൂരിയാകട്ടെ കോടതിവിധിയെ വിശേഷിപ്പിച്ചത് 'വലിയ ആശ്വാസ'മെന്നും-ഇതു സംബന്ധിച്ച് പഴയ കാര്യങ്ങള്‍ വിശദീകരിച്ച് മനോരമയും അതിശക്തമായ നിലപാട് എടുക്കുകയാണ്.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി.രാജീവ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28ന് ഫേസ്ബുക്കില്‍ എഴുതിയതിങ്ങനെ'ഐടി ആക്ട് 66എ ഇപ്പോഴുമുണ്ടായിരുന്നെങ്കില്‍ ഇന്ത്യയില്‍ ട്വിറ്ററും ഫേസ്ബുക്കും ഉപയോഗിക്കുന്ന മിക്കവരും ജയിലിനകത്തായിരുന്നേനേ. കോടതി അലക്ഷ്യ കേസൊന്നും ആവശ്യമില്ലാതെ തിഹാര്‍ ജയിലിലേക്ക് അയയ്ക്കാന്‍ എളുപ്പത്തില്‍ കഴിയുമായിരുന്നു.' യുട്യൂബില്‍ അപകീര്‍ത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ കൈകാര്യം ചെയ്ത സംഭവത്തിനു ശേഷം ഐടി ആക്ട് 66എ പുനഃസ്ഥാപിക്കണമെന്ന് വാദം ഉയര്‍ത്തിയവര്‍ക്കെതിരെയായിരുന്നു കുറിപ്പ്. രാജീവിന്റെ കുറിപ്പ് വന്ന് ഒരു മാസം തികയുന്നതിനു മുന്‍പു തന്നെ 66എ വകുപ്പിനെ വെല്ലുന്ന നിയമഭേദഗതിയുമായി എത്തിയത് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരാണെന്ന് മനോരമ പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് രാജീവ്.

എങ്ങനെയും വ്യാഖ്യാനിക്കാവുന്ന വാക്കുകളാണ് 66എയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും അത് ഭരണഘടനയില്‍ അനുഛേദം 19(2)ലെ യുക്തിപരമായ നിയന്ത്രണങ്ങള്‍ക്ക് പുറത്താണെന്നുമായിരുന്നു രാജീവിന്റെ വാദം. ഇതേ വിമര്‍ശനം പുതിയ ഓര്‍ഡിനന്‍സിനു ബാധകമായതിനാല്‍ ഇടതുപക്ഷമെന്ന നിലയില്‍ ഇതിനെയെങ്ങനെ വിലയിരുത്തുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category