1 GBP = 99.00INR                       

BREAKING NEWS

കാന്‍സര്‍ രോഗികളുടെ എണ്ണം അനുദിനം ഉയരുമ്പോഴും കേന്ദ്രസഹായം ഉണ്ടെന്ന് പോലും അറിയാതെ കേരളത്തിലെ രോഗികള്‍; കേന്ദ്ര ചികിത്സാ ഫണ്ട് ലഭിക്കുന്നവരുടെ എണ്ണത്തില്‍ വന്‍കുറവ്; ക്രെഡിറ്റ് കേന്ദ്രം കൊണ്ടുപോകുമെന്ന ഭയത്തില്‍ പദ്ധതികള്‍ സംസ്ഥാനം മൂടിവെക്കുമ്പോള്‍ സംഭവിക്കുന്നത്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കാന്‍സര്‍ രോഗികളെ അടക്കം സഹായിക്കാന്‍ വേണ്ടിയാണ് കാരുണ്യ ബെനലന്റ് ഫണ്ട് ഉണ്ടാക്കിയത്. ഇത് പ്രകാരം സാധാരണക്കാരായ രോഗികള്‍ക്ക് വലിയ തോതില്‍ സഹായം ലഭിച്ചു വന്ന ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അതിനും തുരങ്കം വെച്ചത്. ഇതോടെ മുമ്പത്തേക്കാള്‍ ഈ സഹായം ലഭിക്കുന്ന രോഗികളുടെ എണ്ണം കുറഞ്ഞു. അതുപോലെ കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട വിധത്തില്‍ ജനങ്ങള്‍ക്ക് മുന്നില് അവതരിപ്പിക്കാത്തതു മൂലവും പലപ്പോഴും രോഗികള്‍ കഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുന്നതിന് ഇടയാക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ആരോഗ്യ നിധി, കേന്ദ്ര ആരോഗ്യമന്ത്രിയുടെ കാന്‍സര്‍ പേഷ്യന്റ്സ് ഫണ്ട് എന്നിവയുടെ ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണത്തില്‍ വന്‍കുറവാണ് ഉണ്ടാത്. ഇത് ഒരു സംഭവം മാത്രമാണ്, സമാനമായ വിധത്തില്‍ രോഗികള്‍ക്ക് സഹായകമാകുന്ന നിരവധി പദ്ധതികളുടെ ഗുണങ്ങളാണ് സംസ്ഥാനത്തിന്റെ കടുംപിടുത്തം കൊണ്ട് കിട്ടാതെ പോകുന്നത്.

2016-17 ല്‍ രാജ്യത്ത് 3109 പേര്‍ക്ക് കാന്‍സര്‍ പേഷ്യന്റ്സ് ഫണ്ടില്‍ നിന്നു തുക അനുവദിച്ചപ്പോള്‍, 2018-19 ല്‍ ഗുണഭോക്താക്കളുടെ എണ്ണം 1773 ആയി കുറയുകയാണ് ഉണ്ടായത്. നിര്‍ധന രോഗികള്‍ക്കു ചികിത്സയ്ക്കു സഹായം അനുവദിക്കുന്ന രാഷ്ട്രീയ ആരോഗ്യനിധിയുടെ പ്രവര്‍ത്തനമാണു കൂടുതല്‍ മോശം. 2018-19 ല്‍ സഹായം ലഭിച്ചത് 1090 പേര്‍ക്കു മാത്രമായി ചുരുങ്ങി.

കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് ആരോഗ്യമന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇതുള്ളത്. പദ്ധതികള്‍ക്കു നീക്കിവയ്ക്കുന്ന ബജറ്റ് വിഹിതം ചെലവിടുന്നതിലും കാര്യമായ കുറവുണ്ട്. കേരളത്തില്‍ 2018-19 ല്‍ ആരോഗ്യ നിധിയില്‍ സഹായം ലഭിച്ചത് 72 പേര്‍ക്ക് മാത്രമാണെന്നാണ് ലഭിക്കുന്ന വിവരം.

കാന്‍സര്‍ പദ്ധതിയുടെ സഹായം ലഭിക്കുന്നത് 2 വര്‍ഷമായി തിരുവനന്തപുരം ആര്‍സിസിയില്‍ മാത്രം. 2017-18 ല്‍ 95 പേര്‍ക്കു ലഭിച്ചപ്പോള്‍ 2018-19 ല്‍ അത് 86 ആയി ചുരുങ്ങുകയാണ് ഉണ്ടായത്. അതേസമയം, രാഷ്ട്രീയ ആരോഗ്യ നിധിയില്‍, ശ്രീചിത്ര (66), ആര്‍സിസി (4), കോഴഞ്ചേരി ജില്ലാ ആശുപത്രി (1), കോട്ടയം ഗവ. മെഡിക്കല്‍ കോളജ് (1) എന്നിവിടങ്ങളില്‍ ചികിത്സ തേടിയവര്‍ക്കു സഹായം ലഭിച്ചു.

സമാനമായ വിധത്തില്‍ കേന്ദ്രത്തിന്റെ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ വേണ്ടവിധത്തില്‍ പരിഗണിക്കാത്തതു കൊണ്ട് രോഗികള്‍ക്ക് സഹായം കുറച്ചു ലഭിച്ചതാണ് ഇ സജ്ഞീവനി പദ്ധതി. രാജ്യത്തെ ആദ്യത്തെ ദേശീയഓണ്‍ലൈന്‍ ഒ.പി.യാണ് വ്യക്തിസൗഹൃദ ടെലിമെഡിസിന്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനമായ ഇ-സഞ്ജീവനി. നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്.

കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കി ജനങ്ങള്‍ക്ക് മികച്ച വൈദ്യസഹായം ലക്ഷ്യമിട്ടാണ് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിന് തുടക്കമിട്ടത്. കൂടുതല്‍ ആളുകള്‍ ചികിത്സയ്ക്കായി ആശുപത്രികളിലെത്തുന്നത് കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്നതിനാല്‍ അത് തടയുക എന്നതും ഇ-സഞ്ജീവനിയുടെ ലക്ഷ്യമാണ്. ഈ പദ്ധതിയും സംസ്ഥാന സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തു. എന്നാല്‍, വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

ക്വാറന്റീനില്‍ കഴിയുന്ന രോഗികള്‍ക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം. ജീവിതശൈലി രോഗങ്ങള്‍, മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ എന്നിവര്‍ക്കുള്ള ചികിത്സകള്‍ ആശുപത്രിയില്‍ പോകാതെ തന്നെ ഇതുവഴി ഉറപ്പുവരുത്താം. ഡോക്ടര്‍മാര്‍ക്ക് വ്യക്തികളെ പരിശോധിക്കാനുള്ള ഏറ്റവും നൂതനവും ഫലപ്രദവുമായ മാര്‍ഗമാണിത്. കണ്‍സള്‍ട്ടേഷന് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമില്‍ എത്തുന്നവരുടെ മുന്‍ ചികിത്സാരേഖകള്‍ പരിശോധിക്കാനുള്ള സൗകര്യവും ലഭ്യമാണ്.

2020 ജൂണ്‍ ഒമ്പതിന് സംസ്ഥാനത്ത് തുടക്കമിട്ട സംവിധാനം സ്മാര്‍ട്ട് ഫോണോ കംപ്യൂട്ടറോ ലാപ്ടോപ്പോ കൂടെ ഇന്റര്‍നെറ്റ് കണക്ഷനും ഉപയോഗിച്ചാണ് പ്രയോജനപ്പെടുത്തേണ്ടത്. വീഡിയോ കോണ്‍ഫറന്‍സ് വഴി നേരിട്ട് ഡോക്ടറോട് സംസാരിക്കാം. തുടര്‍ന്ന് മരുന്ന് കുറിപ്പടി ഡൗണ്‍ലോഡ് ചെയ്യാം. ഡോക്ടറെ കാണാന്‍ എന്തെങ്കിലും സംശയമോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്‍ ദിശ 1056 / 04712552056നമ്പറില്‍ ബന്ധപ്പെടാം. മികച്ച പ്രതികരണമാണ് ഇതുവഴി ലഭിച്ചത്. തുടര്‍ന്ന് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിന്റെ സാധ്യതകള്‍ വിപുലപ്പെടുത്തുകയായിരുന്നു.

വയോധികര്‍ക്കും കോവിഡിനെ തുടര്‍ന്ന് ക്വാറന്റീനില്‍ കഴിയുന്ന ഡോക്ടര്‍മാര്‍ക്ക് സ്വന്തം വീട്ടിലിരുന്നുകൊണ്ട് തന്നെ ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കാം. അല്ലെങ്കില്‍ ഇ-സഞ്ജീവിനിയുടെ ജില്ലാ ഓഫീസില്‍ ആവശ്യമായ സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് കോഴിക്കോട് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. നവീന്‍ പറഞ്ഞു. ഒരോ ഡോക്ടര്‍മാര്‍ക്കും ഇ-സഞ്ജീവനി ലോഗിന്‍ വഴി പ്ലാറ്റ്ഫോമിന്റെ ഭാഗമാകാം. ഇതുവഴി ഇതുവഴി എത്രസമയം ചെലവഴിച്ചു, എത്ര കണ്‍സള്‍ട്ടേഷന്‍ നടത്തി തുടങ്ങിയ മുഴുവന്‍ വിവരങ്ങളും ലഭിക്കും.

ഇനി ഡെന്റല്‍ വിഭാഗം കൂടി ആരംഭിക്കുന്നുണ്ട്. ആദ്യം തിരുവനന്തപുരത്താണ് ടെലിമെഡിസിന്‍ സംവിധാനം ആരംഭിച്ചത്. ഇത് വിജയകരമായതിനെത്തുടര്‍ന്ന് എല്ലാ ജില്ലകളിലും ഹബ്ബ് തുടങ്ങുകയായിരുന്നു. ഇനി അടുത്ത ലക്ഷ്യം മെഡിക്കല്‍ കോളേജുകളില്‍ ഹബ്ബ് തുടങ്ങുക എന്നതാണ്. നിലവില്‍ ഓരോ മെഡിക്കല്‍ കോളേജുകളിലും അതിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ രോഗികള്‍ ഒ.പിയിലും മറ്റും എത്തുന്നുണ്ട്. അവിടെ ടെലിമെഡിസിന്‍ ഹബ്ബ് ആരംഭിച്ചാല്‍ ഒ.പിയിലെ തിരക്ക് വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കും. ഒപ്പം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ അവരുടെ സൗകര്യത്തിന് അനുസരിച്ച് ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാക്കുകയും ചെയ്യാം. തുടര്‍ സന്ദര്‍ശനങ്ങള്‍, റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ നല്‍കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടി മെഡിക്കല്‍ കോളേജുകളിലെത്തുന്നവരെ പൂര്‍ണമായും ടെലിമെഡിസിന്‍ പ്ലാറ്റ്ഫോമിലേക്ക് മാറ്റാനാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category