1 GBP = 99.00INR                       

BREAKING NEWS

കോടതി മാറ്റ ഹര്‍ജി തള്ളിയതോടെ വിചാരണക്കോടതിയില്‍ പ്രോസിക്യൂട്ടറും പ്രതിഭാഗവും നാളെ നേരിട്ടു ഹാജരാകണം; അപ്പീല്‍ നല്‍കണമെന്ന നിലപാടില്‍ സര്‍ക്കാര്‍ തീരുമാനം നിര്‍ണ്ണായകമാകും; മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച ഗണേശിന്റെ സഹായിയുടെ കേസും നിര്‍ണ്ണായകം; നടിയെ ആക്രമിച്ച കേസില്‍ ഇനിയും ട്വിസ്റ്റിന് സാധ്യത

Britishmalayali
kz´wteJI³

കൊച്ചി: ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ ഉപദ്രവിച്ച കേസില്‍ വിചാരണക്കോടതി മാറ്റേണ്ട എന്ന ഹൈക്കോടതി ഉത്തരവില്‍ പ്രതീക്ഷ കാണുന്നത് നടന്‍ ദിലീപ്. അതിനിടെ ഉത്തരവിന്റെ പകര്‍പ്പ് പ്രോസിക്യൂഷന്‍, സര്‍ക്കാരിന്റെ തുടര്‍ നിയമനടപടികള്‍ക്കു വേണ്ടി അയച്ചു. സാക്ഷി വിസ്താരം നാളെ പുനരാരംഭിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മേല്‍കോടതിയില്‍ ഓഫീല്‍ പോകണമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

ഉപദ്രവിക്കപ്പെട്ട നടിക്കു വിചാരണക്കോടതി സ്വാഭാവിക നീതി നിഷേധിക്കുന്നതായി ആരോപിച്ചാണു കോടതി മാറ്റം ആവശ്യപ്പെട്ടു പ്രോസിക്യൂഷനും ഇരയും ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ വിചാരണക്കോടതിയില്‍ പ്രോസിക്യൂട്ടറും പ്രതിഭാഗം അഭിഭാഷകരും നാളെ നേരിട്ടു ഹാജരാകേണ്ടതാണ്. ദിലീപിന്റെ അഭിഭാഷകര്‍ ഏറെ പ്രതീക്ഷയിലാണ്. കേസിലെ ഗൂഢാലോചന വാദം തെളിയില്ലെന്ന പ്രതീക്ഷ അവര്‍ക്കുണ്ട്. കേസില്‍ മുന്‍തൂക്കം ദിലീപിനാണെന്നും അവര്‍ പറയുന്നു.

അതിനിടൊണ് നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് അനുകൂലമായി സാക്ഷികളെക്കൊണ്ട് മൊഴിമാറ്റാന്‍ ജനുവരിയില്‍ എറണാകുളത്ത് പ്രത്യേക യോഗം ചേര്‍ന്നതായി പൊലീസ് റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നത്. സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ്കുമാര്‍ കോട്ടത്തലയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പത്തനാപുരം എംഎല്‍എ. കെ.ബി. ഗണേശ്കുമാറിന്റെ പി.എ.യാണ് പ്രദീപ്കുമാര്‍. ഈ കേസ് നടിയെ ആക്രമിച്ച കേസിനെ എങ്ങനെ സ്വാധീനിക്കുമെന്നതും നിര്‍ണ്ണായകമാണ്. ഈ കേസില്‍ പിടിമുറുക്കാനാണ് നീക്കം. ഇനിയും അപ്രതീക്ഷിതമായി പലതും ഈ കേസില്‍ സംഭവിക്കാന്‍ സാധ്യത ഏറെയാണ്.

കേസിലെ പ്രതികളും സഹായികളുമാണ് യോഗം ചേര്‍ന്നത്. ബേക്കല്‍ സ്വദേശി വിപിന്‍ലാലിനെ കൂടാതെ മറ്റുപല സാക്ഷികളെയും സ്വാധീനിക്കാന്‍ ശ്രമിച്ചതിനുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഈ ഗൂഢാലോചനയില്‍ പ്രദീപ്കുമാര്‍ പങ്കെടുത്തിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. സോളാര്‍ കേസ് പ്രതിയുടെ മൊഴി മാറ്റാന്‍ ശ്രമിച്ചതിന് സോളാര്‍ കമ്മിഷന്‍ വിസ്തരിച്ച ആളാണ് പ്രദീപെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടും വിചാരണ കോടതിയുടെ പരിഗണനയിലേക്ക് കൊണ്ടു വന്നേക്കും. അങ്ങനെ വന്നാല്‍ പ്രതിഭാഗത്തെ വെട്ടിലാക്കാന്‍ പ്രോസിക്യൂഷന് കഴിയും.

ദിലീപുമായി ബന്ധമില്ലെന്നായിരുന്നു പ്രദീപിന്റെ ആദ്യ മൊഴി. വിശദമായ ചോദ്യംചെയ്യലില്‍, ദിലീപ് ജയിലില്‍ കിടന്ന സമയത്ത് രണ്ടുതവണ സന്ദര്‍ശിച്ചതായി മൊഴിനല്‍കി. ഇതിലൊന്ന് എംഎല്‍എ.യോടൊപ്പവും മറ്റൊന്ന് തനിച്ചുമായിരുന്നു. ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി എന്ന സുനില്‍രാജുമായി ഫോണില്‍ ബന്ധപ്പെട്ടതായും മൊഴിയിലുണ്ട്. ഇതെല്ലാം അതീവ നിര്‍ണ്ണായകമാണ്. പ്രദീപ്കുമാറിന്റെ ജാമ്യാപേക്ഷ വിശദവാദം കേള്‍ക്കാന്‍ കാസര്‍കോട് സെഷന്‍സ് കോടതി 23-ലേക്കു മാറ്റി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ അറസ്റ്റ് പാടില്ലെന്ന കോടതി നിര്‍ദേശമുള്ളതിനാല്‍ പ്രതിയെ അറസ്റ്റുചെയ്യാനാകില്ല.

ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ലാലിന്റെ പരാതിയിലാണ് പ്രദീപ്കുമാറിനെതിരേ ബേക്കല്‍ പൊലീസ് കേസെടുത്തത്. പ്രതി വ്യാഴാഴ്ച ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്യലിനു ഹാജരായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വ്യാഴാഴ്ച നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കാസര്‍കോട്ടെത്തിയത് വാച്ച് വാങ്ങാനാണെന്നാണ് മൊഴി നല്‍കിയത്. വാച്ച് വാങ്ങിയ കടയില്‍ നല്‍കിയ പേരും നമ്പറും വ്യാജമാണെന്ന പ്രോസിക്യൂഷന്റെ വാദത്തെ പ്രതിഭാഗം എതിര്‍ത്തു. കടയില്‍ ദീപക് എന്നാണ് പേരുനല്‍കിയതെന്നും നല്‍കിയ നമ്പര്‍ വിഷ്ണു തില്ലങ്കേരി എന്നയാളുടേതാണെന്നുമുള്ള വാദം പ്രോസിക്യൂഷന്‍ ഉന്നയിച്ചു.

പ്രതിയെ അറസ്റ്റുചെയ്യേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. എന്നാല്‍, അറസ്റ്റ് ഒഴിവാക്കണമെന്നും ഫോണും സിം കാര്‍ഡും അന്വേഷണസംഘത്തിനുമുമ്പാകെ ഹാജരാക്കാമെന്നും പ്രതിഭാഗം വാദിച്ചു. പ്രതി പ്രദീപ്കുമാര്‍ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നാണ് പൊലീസ് കാസര്‍കോട് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. നല്‍കിയ മൊഴികള്‍ കളവാണെന്നും കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തേണ്ടതിനാല്‍ ജാമ്യം നല്‍കരുതെന്നുമാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ കേസും ഇനി നിര്‍ണ്ണായകമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category