1 GBP = 99.00INR                       

BREAKING NEWS

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഫയല്‍ നീക്കം നിയന്ത്രിച്ചത് നാലംഗ സംഘം; ശിവശങ്കറിനും രവീന്ദ്രനുമൊപ്പം രണ്ട് പേരെ കൂടി മൊഴി എടുക്കാന്‍ വിളിപ്പിക്കും; ശിവശങ്കറിനേയും രവീന്ദ്രനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതും പരിഗണനയില്‍; ഹാജരാകാനുള്ള നോട്ടീസ് ഉടന്‍ നല്‍കും; ലൈഫ് മിഷനില്‍ പിടിമുറുക്കാന്‍ ഉറച്ച് ഇഡി

Britishmalayali
kz´wteJI³

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഉടന്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനൊപ്പം ഇരുത്തി രവീന്ദ്രനെ ചോദ്യം ചെയ്യുന്നതും പരിഗണനയിലുണ്ട്. ശിവശങ്കര്‍ ഇപ്പോള്‍ ജ്യുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഈ സാഹചര്യത്തില്‍ ശിവശങ്കറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതും പരിഗണനയിലാണ്. ഈ വിഷയത്തില്‍ ഇഡി ഉടന്‍ തീരുമാനമെടുക്കും. അതിന് ശേഷം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി. വീണ്ടും നോട്ടീസ് നല്‍കും.

സി.എം. രവീന്ദ്രന്‍ കോവിഡ് മുക്തനായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടതായി ഇ.ഡിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി. നോട്ടീസ് നല്‍കുന്നത്. എന്ന് നോട്ടീസ് നല്‍കുമെന്നത് സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമെടുക്കും. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് സി.എം. രവീന്ദ്രന്‍. ഒരാളെ ചോദ്യം ചെയ്യലിന് വിളിച്ചെന്നു കരുതി അയാള്‍ കുറ്റവാളിയാകില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫയല്‍ നീക്കം നിയന്ത്രിച്ചിരുന്നത് നാലു പേര്‍ ചേര്‍ന്നാണ്. ഇതില്‍ ശിവശങ്കറും രവീന്ദ്രനും പ്രധാന കണ്ണികളായിരുന്നു. ഇവര്‍ക്കൊപ്പം രണ്ടു പേര്‍ കൂടി ഇഡി നിരീക്ഷണത്തിലാണ്. രവീന്ദ്രനെ ചോദ്യം ചെയ്ത ശേഷം ഇവരേയും ഇഡി വളിച്ചു വരുത്തും.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് എം രവീന്ദ്രനെ വീണ്ടും ചോദ്യചെയ്യുന്നത്. കഴിഞ്ഞ രണ്ടാം തിയതിയാണ് രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചോദ്യം ചെയ്യുന്നതിന് തലേദിവസം കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നീട്ടിവയ്ക്കുകയായിരുന്നു. കേസില്‍ സ്വപ്നാ സുരേഷിന്റെ മൊഴിയും ഇഡി വീണ്ടും രേഖപ്പെടുത്തും. സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. ശബ്ദരേഖയുടെ ആധികാരികതയിലേക്കും അന്വേഷണം നീളും. എം. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ വിളിച്ചിട്ടുള്ളത് രവീന്ദ്രനാണെന്ന് സ്വപ്നയുടെ മൊഴിയുണ്ട്. ഐടി വകുപ്പില്‍ അടക്കം നടത്തിയ ചില നിയമനങ്ങളില്‍ ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്കുണ്ടെന്ന മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

സ്വപ്ന സുരേഷിന്റെ വിദേശ യാത്രകളെ കുറിച്ച് ഇ.ഡി വിശദമായ അന്വേഷണം നടത്തും. വീണ്ടും സ്വപ്നയുടെ മൊഴിയെടുക്കാന്‍ കോടതിയെ സമീപിക്കാനാണ് ഇ.ഡിയുടെ തീരുമാനം. ഇതിനിടെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. സ്വപ്നയുടെ പേരില്‍ പുറത്തുവന്ന ശബ്ദ രേഖയില്‍ ശിവശങ്കരന്‍ ഒപ്പം യുഎയില്‍ പോയത്, മുഖ്യമന്ത്രിക്ക് വേണ്ടി ധനസമാഹരണം നടത്താന്‍ വേണ്ടിയാണെന്ന് മൊഴി നല്‍കാന്‍ ഇഡി നിര്‍ബന്ധിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ അന്വേഷണത്തിന് ഒരുഘട്ടത്തിലും ഇഡി വിദേശ യാത്രകളെക്കുറിച്ച് അന്വേഷിച്ചിരുന്നില്ല . അന്വേഷിക്കാത്ത കാര്യത്തെക്കുറിച്ച് പരാമര്‍ശം നടത്തിയത് എന്തെങ്കിലും മറച്ചുവെക്കാന്‍ ആണോ എന്നാണ് ഇ.ഡി യുടെ സംശയം. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം നടന്നിട്ടുണ്ടോ എന്നും സംശയമുണ്ട്.

അതുകൊണ്ടുതന്നെ വിശദമായ അന്വേഷണം വിദേശ യാത്രകളും ആയി ബന്ധപ്പെട്ട നടത്താനാണ് തീരുമാനം. ഇതിനു വേണ്ടിയാണ് സ്വപ്നയുടെ മൊഴി വീണ്ടും സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഈ ആവശ്യമുന്നയിച്ച് കോടതിയില്‍ അടുത്തദിവസം തന്നെ അപേക്ഷ നല്‍കും. അതേസമയം യം ശബ്ദരേഖ പുറത്ത് വന്നത് കേസ് അട്ടിമറിക്കാന്‍ ആണോ എന്ന് ഇഡി സംശയിക്കുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും ഇഡി റിപ്പോര്‍ട്ട് കൈമാറും. ലൈഫ് മിഷന്‍ കോഴ ഇടപാടിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഒന്നും ഏതെങ്കിലും തരത്തില്‍ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനാണ് പാര്‍ട്ടിയും സര്‍ക്കാരും ഇടനിലക്കാരും തമ്മിലുള്ള പാലം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നു. രവീന്ദ്രന്‍ പാര്‍ട്ടി നോമിനിയാണ്. പല ഇടപാടുകളുടേയും സൂത്രധാരന്‍ രവീന്ദ്രനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category