1 GBP = 98.20INR                       

BREAKING NEWS

ഫ്രഞ്ച് കിസ്സടിച്ച് വിവാഹ വേഷത്തില്‍ അമലാ പോളും കൂട്ടുകാരനും; ഭവ്‌നിന്ദര്‍ സിങ്ങിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നിറഞ്ഞത് വ്യാജ വിവാഹ വാര്‍ത്ത; കട്ടക്കലിപ്പില്‍ കോടതിയില്‍ എത്തിയ നടിയുടെ ഇടപെടല്‍ വെറുതെയായില്ല; ചിത്രം സമൂഹ മാധ്യത്തില്‍ പങ്കുവയ്ക്കുന്നതില്‍ മുന്‍ കാമുകന്‍ ഭവ്നിന്ദര്‍ സിംഗിന് വിലക്ക്; മാനനഷ്ടക്കേസ് ഗായകന് വിനയാകും

Britishmalayali
kz´wteJI³

ചെന്നൈ: അമല പോളിന്റെ ചിത്രം സമൂഹ മാധ്യത്തില്‍ പങ്കുവയ്ക്കുന്നതില്‍ മുന്‍ കാമുകന്‍ ഭവ്നിന്ദര്‍ സിംഗിന് വിലക്ക്. ഫോട്ടോഷൂട്ടിനായി ഉപയോഗിച്ച രംഗങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അമല പോള്‍ ഭവ്നിന്ദര്‍ സിംഗിനെതിരേ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. മദ്രാസ് ഹൈക്കോടതിയിലാണ് അമല കേസ് ഫയല്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട മറ്റു നടപടികള്‍ ഡിസംബര്‍ 22 ലേക്ക് മാറ്റി.

ഗായകനായ ഭവ്‌നിന്ദര്‍ സിങ് കുറച്ചു നാളുകള്‍ക്ക് മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രമാണ് വിവാദമായത്. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് വിവാഹ ചിത്രമാണെന്ന് തെറ്റിദ്ധരിക്കുകയും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഭവ്‌നിന്ദര്‍ സിങ് അവ സമൂഹ മാധ്യമത്തില്‍ നിന്ന് നീക്കം ചെയ്തു.

സമൂഹ മാധ്യമങ്ങളില്‍ അമലാ പോളിന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞുവെന്ന രീതിയില്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തില്‍ ഇരുവരും നില്‍ക്കുന്ന ചിത്രം വിവാഹ ചിത്രമാണെന്ന് തെറ്റി?ദ്ധരിക്കപ്പെടുകയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഈ വാര്‍ത്തയെ നിഷേധിക്കാനോ എന്തെങ്കിലും അഭിപ്രായം പറയാനോ നടി തയ്യാറായിരുന്നില്ല. എന്നാല്‍ തന്റെ അനുമതി ഇല്ലാതെയാണ് ഭവ്നിന്ദര്‍ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതെന്നാണ് താരം പറയുന്നത്. പങ്കുവച്ച് അല്‍പസമയത്തിനകം തന്നെ ഭവ്നിന്ദര്‍ ചിത്രങ്ങള്‍ പിന്‍വലിച്ചിരുന്നു.

അമല പോള്‍ വിവാഹിതയായെന്ന് റിപ്പോര്‍ട്ടുകള്‍ ഈ ഫോട്ടോയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചയായിരുന്നു. അമലയുടെ സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്നിന്ദര്‍ സിങാണ് വരന്‍ എന്നായിരുന്നു വ്യാജ വാര്‍ത്തകള്‍.. ഭവ്നിന്ദര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ചയായത്. ''ത്രോബാക്ക്'' എന്ന ഹാഷ്ടാഗോടെയാണ് ഭവ്‌നിന്ദര്‍, അമലയുമൊത്തുള്ള വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചത്. ഇതാണ് നടിയെ ചൊടിപ്പിച്ചത്. ചിത്രം കണ്ട് തെറ്റിധരിച്ച് നിരവധി പേര്‍ ഇവര്‍ക്ക് വിവാഹാശംസകളും അന്ന് നേര്‍ന്നു. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളില്‍ കാണുന്നത്.

ഇതിനു മുമ്പും ഭവ്‌നിന്ദറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും അമലയുമൊത്തുള്ള ചില ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തായിരുന്നു. ഏറെ നാളായി ഇവര്‍ സൗഹൃദത്തിലായിരുന്നു. ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ അമല പോള്‍ തുറന്നുപറഞ്ഞിരുന്നു. സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അയാളുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും 'ആടൈ' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നുവെന്നും അമല പറഞ്ഞു. സിനിമയുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും തങ്ങള്‍ പ്രണയത്തിലാണെന്നും അമല പറഞ്ഞിരുന്നു. അതുകൊണ്ട് കൂടിയാണ് ചിത്രങ്ങളില്‍ ചര്‍ച്ച സജീവമായത്.

അമല നേരത്തെ വിവാഹ മോചനം നേടിയിരുന്നു. 2014 ജൂണ്‍ 12നായിരുന്നു മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ അമലയും തമിഴ് സംവിധായകന്‍ വിജയും വിവാഹിതരായത് . വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് ഫെബ്രുവരി 2017ല്‍ ഇരുവരും നിയമപരമായി വിവാഹമോചിതരായി. എ.എല്‍. വിജയ് വിവാഹിതനാവുകയും ചെയ്തു. ചെന്നൈയിലെ ഡോക്ടറായ ആര്‍. ഐശ്വര്യയായിരുന്നു് വധു. ഇവരുടെ വിവാഹത്തില്‍ വിജയ്യ്ക്ക് ആശംസകള്‍ നേര്‍ന്ന് അമല രംഗത്തെത്തിയതും ഏറെ വാര്‍ത്തയായിരുന്നു.

അമലാ പോളും സംവിധായകന്‍ എ.എല്‍.വിജയ്യും തമ്മിലുള്ള വിവാഹ മോചനത്തിന് കാരണക്കാരന്‍ നടന്‍ ധനുഷെന്ന വെളിപ്പെടുത്തലുമായി വിജയ് യുടെ പിതാവ് അഴകപ്പന്‍ രംഗത്തെത്തിയിരുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിലൂടെയാണ് നിര്‍മ്മാതാവ് കൂടിയായ അളകപ്പന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിജയ്യുമായുള്ള വിവാഹശേഷം അമല പോള്‍ അഭിനയിക്കുന്നില്ലെന്നു സമ്മതിച്ചിരുന്നു.
എന്നാല്‍ ധനുഷ് നിര്‍മ്മിച്ച അമ്മ കണക്ക് എന്നചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാന്‍ നിര്‍ബന്ധിച്ചു. ഇതിനു പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറായി എന്നായിരുന്നു അളകപ്പന്‍ വെളിപ്പെടുത്തിയത്. ഇതിനു മുമ്പും വിജയ്യും അമലയും വേര്‍പിരിഞ്ഞതിന്റെ കാരണങ്ങള്‍ നിരത്തി പിതാവ് രംഗത്തു വന്നിട്ടുണ്ട്. അഭിനയം നിര്‍ത്താമെന്ന വാക്ക് പാലിക്കാത്തതില്‍ നിരവധി തവണ അമലയെ കുറ്റപ്പെടുത്തിയിട്ടുമുണ്ട്. അഭിനയത്തോടുള്ള അമലയുടെ അഭിനിവേശമാണ് ഇരുവരും തമ്മിലെ ബന്ധം തകരാന്‍ കാരണമെന്നും അളകപ്പന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അമലയെ അഭിനയിക്കാന്‍ താന്‍ ഒരിക്കലും വിലക്കിയിട്ടില്ലെന്ന് എ എല്‍ വിജയ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. തന്റെ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളെ എടുത്തു പരിശോധിച്ചാല്‍ തന്നെയറിയാം താന്‍ സ്ത്രീകളെ എത്ര ബഹുമാനിക്കുന്നു എന്ന സത്യം. അഭിനയത്തിന്റെ കാര്യത്തില്‍ അമലയെ ഒരിക്കലും വിലക്കിയിട്ടില്ല. കഴിവിന്റെ പരമാവധി പിന്തുണച്ചിട്ടേയുള്ളൂ. അമല അഭിനയിക്കാനും തുടങ്ങി. ഞാനും എന്റെ കുടുംബവും അമലയെ അഭിനയിക്കാന്‍ വിടുന്നില്ലെന്ന വാര്‍ത്ത തീര്‍ത്തും അസത്യമാണ്. സത്യസന്ധതയും വിശ്വാസവുമാണ് ഒരു ബന്ധത്തിന്റെ അടിത്തറ. അതുപോയാല്‍ പോയി. വിവാഹബന്ധമെന്ന വ്യവസ്ഥിതിയെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്. വിജയ് പറഞ്ഞിരുന്നു.

2014ലാണ് അമലയും വിജയ്യും വിവാഹിതരായത്. പക്ഷെ പരസ്പരവിശ്വാസം നിലനിര്‍ത്താന്‍ സാധിക്കുന്നില്ലെന്ന കാരണത്താല്‍ രണ്ടുപേരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. 2017ലാണ് ഇതുസംബന്ധിച്ച് കുടുംബകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വിവാഹമോചനത്തിന് ശേഷം ആകെ തകര്‍ന്നെന്നും അതിജീവിക്കാന്‍ സഹായിച്ചത് യാത്രകളാണെന്നും അമല പിന്നീട് വെളിപ്പെടുത്തിയിരുന്നു. ദാമ്പത്യജീവിതം പരാജയപ്പെട്ടപ്പോള്‍ ഞാനാകെ തകര്‍ന്നു. ഈ ലോകം മുഴുവന്‍ എനിക്കെതിരായി. ഞാനാകെ ഒറ്റപ്പെട്ട പോലെയായി. എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്ന് തോന്നി. ഒരുപാട് വേദനകള്‍ അനുഭവിച്ച കാലമായിരുന്നു അത്. സംഭവിച്ച എല്ലാത്തിനും ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു- അമല വിവാഹ മോചനത്തേക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്.

വേലയില്ലാ പട്ടധാരിയില്‍ ധനുിന്റ നായികയായി അമലയാണ് എത്തിയത്. തമിഴിലെ അമലയുടെ നല്ല സുഹൃത്താണ് ധനുഷെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ രാക്ഷന്‍ സിനിമ നായകന്‍ വിഷ്ണു വിശാലിനെ ചുറ്റിപ്പറ്റിയും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category