
കേരള സര്‍ക്കാരിന്റെ പ്രസിദ്ധമായ എഴുത്തച്ഛന് സാഹിത്യ പുരസ്കാരം നേടിയ പ്രമുഖ സാഹിത്യകാരന് പോള്‍ സക്കറിയയുടെ കവര്‍ ചിത്രവുമായി, യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ - മാഗസിന് നവംബര്‍ ലക്കം പ്രസിദ്ധീകരിച്ചു. വായനക്കാരുടെ അഭിരുചിക്ക് അനുസരിച്ചു ഈ ലക്കവും നിരവധി വേറിട്ട വായനാനുഭവം പ്രദാനം ചെയ്യുന്ന രചനകളാല്‍ സമ്പന്നമാണ്.
എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ സര്‍വ്വ മേഖലകളിലും അഴിഞ്ഞാടുന്ന അഴിമതി സാധാരണ മനുഷ്യരുടെ ജീവിതത്തെ എത്രമാത്രം ദുരിതപൂര്ണ്ണംആക്കുന്നുവെന്ന് ആശങ്കപ്പെടുന്നു. പണം സമ്പാദിക്കുക, സകല സുഖസൗകര്യങ്ങളോടെ ജീവിക്കുക എന്നിവ മാത്രം ലക്ഷ്യം വക്കുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകളും, അതിന് വേണ്ടി എന്തും ചെയ്യുവാന്‍ തയ്യാറാകുന്ന ഉദ്യോഗവൃവും ചേര്‍ന്ന് സാമൂഹ്യ ജീവിതത്തെ തികച്ചും ദുരിതപൂര്‍ണമാക്കുന്നു. ജീവിതമൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ഒരു തലമുറയെ വളര്‍ത്തികൊണ്ടുവരാന്‍ സാമൂഹ്യ സംഘടനകള്‍ ശ്രമിക്കണമെന്ന് എഡിറ്റോറിയലില്‍ ആഹ്വാനം ചെയ്യുന്നു.
കേരള സര്‍ക്കാരിന്റെ പ്രസിദ്ധ സാഹിത്യപുരസ്കാരം എഴുത്തച്ഛന് പുരസ്കാരം നേടിയ സക്കറിയയെ അടുത്തറിയാന്‍ സഹായിക്കുന്ന ലേഖനമാണ് ശിവകുമാര്‍. ആര്. പി എഴുതിയ 'വിശുദ്ധമായ അജ്തയുടെ വിരുദ്ധോക്തികള്‍'. ആര്.ഗോപാലകൃഷ്ണന് എഴുതിയ 'കേരളപ്പിറവി : പിന്നാമ്പുറക്കഥ' എന്ന ചരിത്ര ലേഖനം വളരെയധികം ചരിത്ര വസ്തുതകള്‍ വായനക്കാര്‍ക്ക് അറിയുവാന്‍ സാധിക്കുന്ന രചനയാണ്.
മലയാള സിനിമാ സംഗീത രംഗത്ത് മലയാളികള്‍ ഒരിക്കലും മറക്കാത്ത ഗാനങ്ങള്‍ നല്കിയ ബോംബെ രവിയെ ആദ്യമായി മലയാളത്തിന് പരിചയപ്പെടുത്തിയ സംവിധായകനാണ് ഹരിഹരന്. അവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വളരെ മനോഹരമായി രേഖപ്പെടുത്തിയ ലേഖനമാണ് രവി മേനോന് എഴുതിയ 'ബോബെ രവിയെ 'മലയാളി'യാക്കിയ ഹരിഹരന്'. മലയാള സിനിമയില്‍ വേറിട്ട അഭിനയത്തിലൂടെ തന്റേതായ സ്ഥാനം നേടിയ അന്തരിച്ച ജഗന്നാഥന് എന്ന നടനെക്കുറിച്ചു സജി എബ്രഹാം എഴുതിയ ഓര്‍മ്മക്കുറിപ്പും നല്ലൊരു രചനയാണ് .
പ്രമുഖ പ്രവാസി എഴുത്തുകാരനും സിനിമാനടനുമായ തമ്പി ആന്റണി രചിച്ച ' ജോസഫ് ഒരപരിചിതന് ', ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലൂടെ വായനക്കാരുടെ പ്രിയ എഴുത്തുകാരി മേദിനി കൃഷ്ണന് എഴുതിയ'ചന്തു' എന്നീ രണ്ടു കഥകള്‍ വായനക്കാരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന രചനകളാണ്. തോമസ് കാവാലം എഴുതിയ 'കണ്ണ്', സോജോ രാജേഷ് എഴുതിയ 'അവള്', ശ്രീകുമാര്‍ എം.പി രചിച്ച 'ചിന്താരശ്മി' എന്നീ കവിതകളും മികച്ച രചനകളാണ്. ജ്വാല ഇ മാഗസിന്റെ നവംബര്‍ ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പ്രസ് ചെയ്യുക.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam