1 GBP = 99.00INR                       

BREAKING NEWS

ഡിസംബര്‍ രണ്ടിന് ലോക്ക്ഡൗണ്‍ അവസാനിക്കും; രാത്രി 11 വരെ പബ്ബുകള്‍ക്ക് തുറക്കാം; എന്നാല്‍ ടയര്‍-3 നിയന്ത്രണങ്ങള്‍ തുടരും; ലോക്ക്ഡൗണ്‍ സംബന്ധിച്ച പ്രഖ്യാപനം നാളെയെന്ന് ബോറിസ് ജോണ്‍സണ്‍

Britishmalayali
kz´wteJI³

നിശ്ചിതത്വങ്ങള്‍ക്ക് അറുതി വരുത്തിക്കൊണ്ട് ലോക്ക്ഡൗണ്‍ ഡിസംബര്‍ 2 ന് തന്നെ പിന്‍വലിക്കുമെന്ന് ഉറപ്പായിരിക്കുന്നു. ഇതോടൊപ്പം ഉത്സകാല രാത്രികള്‍ക്ക് ലഹരിയേകാന്‍ പബ്ബുകളും റെസ്റ്റോറന്റുകളും രാത്രി 10 മണിക്ക് അടയ്ക്കണമെന്ന ഉത്തരവും പിന്‍വലിക്കും. രാത്രി 11 മണിവരെ ഇവ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുമെന്നറിയുന്നു. എന്നാല്‍, രാത്രി 10 മണിക്ക് ശേഷം ഭക്ഷണ പാനീയങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ കഴിയില്ല. ഹോസ്പിറ്റാലിറ്റി മേഖലയേ സഹായിക്കുന്നതോടൊപ്പം, തെരുവുകളില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒരു പരിധിവരെ ഒഴിവാക്കുവാനും സാധിക്കുന്ന ഈ പുതിയ നിയമം ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ വരും.

കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിമരുന്നിട്ട രാത്രി 10 മണി കര്‍ഫ്യൂ നീക്കം ചെയ്യുന്നതിലൂടെ, വിമതശബ്ദങ്ങളും ശ്രദ്ധിക്കപ്പെടും എന്ന് ഉറപ്പുനല്‍കുകയാണ് ബോറിസ് ജോണ്‍സണ്‍. മാത്രമല്ല, ഏതൊരു തീരുമാനവും കാര്യക്ഷമമല്ല എന്ന് ബോദ്ധ്യപ്പെട്ടാല്‍ അത് മാറ്റുവാന്‍ സന്നദ്ധനനാണെന്ന സന്ദേശവും അദ്ദേഹം നല്‍കുന്നു. ലോക്ക്ഡൗണ്‍ നീക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം നാളെ പാര്‍ലമെന്റില്‍ ബോറിസ് ജോണ്‍സണ്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം, പുതുക്കിയ ത്രീ-ടയര്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നേക്കും. ശൈത്യകാലത്ത് കോവിഡിന്റെ വ്യാപനം വര്‍ദ്ധിക്കുന്നത് തടയുവാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. വ്യവസായ വാണിജ്യ മേഖലകള്‍ക്കും, ഒപ്പം പൊതുജനങ്ങള്‍ക്കും വിശ്വാസം പകരുന്ന രീതിയിലായിരിക്കും ഇവ നടപ്പാക്കുക. അടുത്ത വസന്തകാലം വരെ ഇത് തുടര്‍ന്നേക്കും. ഇതിനിടയില്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെയും ഫൈസറിന്റെയു വാക്സിന്‍ പരീക്ഷണങ്ങളുടെ വിജയം കൂടുതല്‍ ആത്മവിശ്വാസവും പകരുന്നുണ്ട്.

അതേസമയം, പുതുക്കിയ ത്രീ-ടയര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും എന്നാണ് അറിയുന്നത്. വരുന്ന വ്യാഴാഴ്ച്ചയോടെ, ഏതെല്ലാം മേഖലകളില്‍ ത്രീ-ടയര്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. മിക്കവാറും എല്ലാ ഷോപ്പുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമ്പോള്‍ തന്നെ, ഭക്ഷണം വിതരണം ചെയ്യാത്ത പബ്ബുകളും മറ്റും അടഞ്ഞുകിടക്കാന്‍ തന്നെയാണ് സാധ്യത. അതുപോലെ വീടിനകത്ത് വ്യത്യസ്ത വീടുകളില്‍ താമസിക്കുന്നവര്‍ തമ്മില്‍ ഒത്തുചേരുന്നതിലും കടുത്ത നിയന്ത്രണങ്ങള്‍ വന്നേക്കും.

കായിക മത്സരങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളും എടുത്തുകളഞ്ഞേക്കും. തുറന്ന കളിസ്ഥലങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ച നടന്നു കഴിഞ്ഞു. എന്നാല്‍, ഇവരെ സ്റ്റേഡിയത്തിലേക്കും തിരിച്ചും പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് സുരക്ഷിതരായി എങ്ങനെ കൊണ്ടുപോകുമെന്ന കാര്യത്തിലാണ് ആശങ്ക.ക്രിസ്ത്മസ്സ് കാലത്ത് ഏതൊക്കെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാം എന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. ഡിസംബര്‍ 24 മുതല്‍ 28 വരെയുള്ള അഞ്ചു ദിവസങ്ങളില്‍ ചില നിയന്ത്രണങ്ങള്‍, പ്രത്യേകിച്ചും ആളുകള്‍ ഒത്തുചേരുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കാനാണ് ആലോചിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category