1 GBP = 99.00INR                       

BREAKING NEWS

കോവിഡിനൊപ്പം ബ്രെക്സിറ്റ് കൂടി സംഭവിക്കുമ്പോള്‍ തളരാതിരിക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ബ്രിട്ടന്‍; കാനഡയുമായി വ്യാപാരക്കരാര്‍ ഉണ്ടാക്കിയത് യൂറോപ്യന്‍ യൂണിയന്‍ മോഡലില്‍; ബ്രിട്ടനെ കാത്തിരി ക്കുന്നത് സഹസ്ര കോടികളുടെ കച്ചവടം

Britishmalayali
kz´wteJI³

കോവിഡിനെ നേരിട്ട് മുന്നോട്ട് പോകുമ്പോള്‍ തന്നെ,ബ്രെക്സിറ്റ്ന്റെ അനന്തരഫലങ്ങളെ നേരിടുവാനും ബ്രിട്ടന്‍ തയ്യാറായിക്കഴിഞ്ഞു. കാനഡയുമായി പുതിയതായി ഒപ്പുവച്ച വ്യാപാരക്കരാര്‍ ബ്രിട്ടന് വലിയൊരു അനുഗ്രഹമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉയര്‍ന്ന നിരക്കിലുള്ള ടാരിഫുകള്‍ വരുമെന്ന് ഭയക്കുന്ന ഇടപാടുകളില്‍, അടുത്തവര്‍ഷം ആദ്യം മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഈ കരാര്‍ അനുസരിച്ച്, ബ്രെക്സിറ്റ് കാലാവധി തീരുന്നതോടെ, ബ്രിട്ടനും കാനഡയും തമ്മില്‍, യൂറോപ്യന്‍ യൂണിയന്‍ മാതൃകയിലുള്ള വ്യാപാരബന്ധം ആരംഭിക്കും. കരാറുകളില്ലാതെ ലോക രാജ്യങ്ങളുമായുള്ള ഉഭയകക്ഷി വ്യാപാരങ്ങള്‍ക്ക് നിരവധി തടസങ്ങള്‍ ഉണ്ടായേക്കാം. ഉയര്‍ന്ന നികുതി നിരക്ക്, കൂടിയ അളവിലുള്ള പേപ്പര്‍ വര്‍ക്ക് തുടങ്ങിയ പ്രതിബന്ധങ്ങള്‍ ഇല്ലാതെയാക്കാന്‍ ഈ പുതിയ കരാറിന് കഴിയും. അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെ ഒരു ശക്തമായ വ്യാപാരബന്ധം കെട്ടിപ്പടുക്കാന്‍ ഈ കരാര്‍ ബ്രിട്ടനെ സഹായിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

നിലവില്‍ ഇലക്ട്രിക് കാറുകള്‍ മുതല്‍ ഉയര്‍ന്ന ഗുണമേന്മയുള്ള വൈന്‍ വരെ ബ്രിട്ടനില്‍ നിന്നും കാനഡയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കരാര്‍ നിലവില്‍ വരുന്നതോടെ ഈ വ്യാപാരബന്ധം കൂടുതല്‍ സുദൃഢമാകും. ഈ പുതിയ കരാറിനെ പൂര്‍ണ്ണമായും സ്വാഗതം ചെയ്ത ബ്രിട്ടീഷ് ചേംബര്‍ ഓഫ് കോമേഴ്സ് പക്ഷെ മറ്റു പ്രധാന വിപണികളായ ടര്‍ക്കി, സിംഗപ്പൂര്‍ തുടങ്ങിയവയുമായും ഇത്തരത്തിലുള്ള കരാറുകള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം ജപ്പാനുമായി ഇത്തരത്തിലുള്ള ഒരു കരാറില്‍ ബ്രിട്ടന്‍ ഏര്‍പ്പെട്ടിരുന്നു.

സ്വതന്ത്ര വ്യാപാരം സാമ്പത്തിക വളര്‍ച്ചക്ക് അത്യന്താപേക്ഷിതമായ ഒന്നാണെന്ന്, ഈ കരാറിനെ കുറിച്ചുള്ള പ്രഖ്യാപനത്തിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. പ്രത്യേകിച്ച്, കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുവാന്‍ ശ്രമിക്കുന്ന അവസരത്തില്‍, സ്വതന്ത്ര വാണിജ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരത്തിലുള്ള കരാറുകള്‍ ആവശ്യമാണ്. ഡിജിറ്റല്‍ ട്രേഡ്, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം തുടങ്ങിയ മേഖലകളിലും കൂടുതല്‍ സഹകരണം കൊണ്ടുവരാനുള്ള നടപടികള്‍ക്കായി ചര്‍ച്ചകള്‍ തുടരുമെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

ഇതുവരെ ബ്രിട്ടീഷ് വ്യവസായങ്ങള്‍ക്ക് പ്രാപ്യമായിരുന്ന ഒരു വലിയ വിപണി ബ്രെക്സിറ്റ് നിലവില്‍ വരുന്നതോടെ ഇല്ലാതെയാകുമെന്ന ഭയം ഉണ്ടായിരുന്നതായി ഫെഡറേഷന്‍ ഓഫ് സ്മോള്‍ ബിസിനസ്സ് ചെയര്‍മാന്‍ മൈക്ക് ചെറി പറഞ്ഞു. എന്നാല്‍, ഈ പുതിയ കരാര്‍ പുതിയ സാധ്യതകള്‍ തുറക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് വ്യവസായത്തിന് ഇത് നല്ലൊരു വാര്‍ത്തയാണെന്നായിരുന്നു കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ജനറല്‍ ജോഷ് ഹാര്‍ഡിയുടെ പ്രതികരണം. ഏകദേശം 20 ബില്ല്യണ്‍ പൗണ്ടിന്റെ വ്യാപാരവും ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങളും ഉറപ്പാക്കുന്നതാണ് പുതിയ കരാര്‍ എന്ന് ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ലിസ് ട്രസ്സും പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category