1 GBP = 98.20INR                       

BREAKING NEWS

അമേരിക്കന്‍ മണ്ണില്‍ ജനിച്ചാല്‍ നിങ്ങള്‍ക്ക് സ്വാഭാവികമായും അമേരിക്കന്‍ പൗരത്വം ലഭിക്കും; നിയമത്തിന്റെ പഴുതുപയോഗിച്ചത് മലയാളികള്‍ ഉള്‍പ്പടെ ലക്ഷങ്ങള്‍; ഇറങ്ങിപ്പോകും മുന്‍പ് ട്രംപ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ജനനം കൊണ്ടുള്ള പൗരത്വാവകാശം

Britishmalayali
kz´wteJI³

മേരിക്കയില്‍ കുടിയേറിയ മലയാളികള്‍ ഉള്‍പ്പടെ ലക്ഷക്കണക്കിന് വിദേശികള്‍ക്ക് തങ്ങളുടെ അടുത്ത തലമുറകളെ അമേരിക്കന്‍ പൗരന്മാരാക്കാനുള്ള വഴി തുറന്നു കാട്ടിയ ഒന്നായിരുന്നു ജനനം മൂലം ലഭിക്കുന്ന പൗരത്വം. ഈ ഒരു നിയമം നിര്‍ത്തലാക്കിക്കൊണ്ടുള്ള ഒരു എക്സിക്യുട്ടീവ് ഓര്‍ഡര്‍, വൈറ്റ്ഹൗസ് പടികളിറങ്ങും മുന്‍പ് പുറപ്പെടുവിക്കുവാന്‍ ഒരുങ്ങുകയാണ് ഡൊണാള്‍ഡ് ട്രംപ്. ഇക്കാര്യം ട്രംപിനോട് അടുത്ത വൃത്തങ്ങള്‍ കൂടെക്കൂടെ ചര്‍ച്ചചെയ്യുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ജനുവരി 20 ന് ജോ ബൈഡന്‍ അധികാരമേല്‍ക്കും മുന്‍പേ ഈ നിയമം എടുത്തുകളയാന്‍ അവര്‍ ട്രംപിനെ പ്രേരിപ്പിക്കുകയാണ് എന്നാണ് പുറത്തുവരുന്ന വിവരം.

നിലവിലുള്ള നിയമപ്രകാരം, അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്കെല്ലാം അമേരിക്കന്‍ പൗരത്വം സ്വാഭാവികമായി വന്നുചേരും. അവരുടെ മാതാപിതാക്കള്‍ അമേരിക്കക്കാരാണോ അല്ലയോ എന്നത് ഒരു വിഷയമേയല്ല. ഈ നിയമം എടുത്തുകളയുവാനാണ് ട്രംപ് എക്സിക്യുട്ടീവ് ഓര്‍ഡര്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വിസമ്മതിച്ചു.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് ധീരമായ ചുവടുവയ്പുകള്‍ നടത്താനും നിയമപരമായി എടുക്കുവാന്‍ അവകാശമുള്ള തീരുമാനം എടുക്കുവാനും അധികാരത്തിലേറിയ നാള്‍ മുതല്‍ ട്രംപ് മടിച്ചിട്ടില്ലെന്ന് വൈറ്റ്ഹൗസ് ഡെപ്യുട്ടി സെക്രട്ടരി ജുഡ് ഡീരെ പറഞ്ഞു. അതേസമയം, ജന്മനാല്‍ ലഭിക്കുന്ന പൗരത്വാവകാശം ഭരണഘടനയുടെ 14-മത് ഭേദഗതിയില്‍ ഉള്‍പ്പെട്ടതിനാല്‍ എക്സിക്യുട്ടീവ് ഓര്‍ഡര്‍ വഴി അത് ഇല്ലാതെയാക്കാന്‍ കഴിയില്ലെന്നാണ് ചില ഭരണഘടനാ വിദഗ്ദരുടെ അഭിപ്രായം.

ഇത്തരത്തില്‍ ഒരു എക്സിക്യുട്ടീവ് ഓര്‍ഡര്‍ ഇറക്കിയാല്‍ തീര്‍ച്ചയായും അതിനെതിരെ നിയമനടപടികള്‍ ഉണ്ടാകും. അതിനാല്‍ തന്നെ, വളരെയേറെ ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ നടക്കുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ഈ നിയമം എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡര്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന നിയമ നടപടികളെ കുറിച്ച് സര്‍ക്കാര്‍ വിദഗ്ദോപദേശം തേടിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.

2018-ല്‍ തന്നെ ജന്മനാല്‍ ലഭിക്കുന്ന പൗരത്വാവകാശം എടുത്തു കളയുന്നതിനെ കുറിച്ച് ട്രംപ് പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും അന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. അതിനുള്ള പ്രക്രിയകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അത് സംഭവിക്കുമെന്നും അന്ന് അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഇത്രയും നാള്‍ അതിനായി ശ്രമിക്കാതെ ഇപ്പോള്‍ ജോ ബൈഡന്‍ അധികാരമേല്‍ക്കുന്നതിനു മുന്‍പ് ധൃതിവച്ച് ഇത് നടപ്പാക്കാനാണ് ട്രംപ് ശ്രമിക്കുന്നത്.

ഇതുകൂടാതെ എച്ച് 1 ബി വിസ സംബന്ധിച്ച് ചില പരിഷ്‌കാരങ്ങള്‍ നടത്തുവാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. പുതിയ മാറ്റങ്ങള്‍ തീര്‍ച്ചയായും ചൈനീസ് വംശജരെ ഉന്നം വച്ചാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category