1 GBP = 98.20INR                       

BREAKING NEWS

ഇതുവരെ ഒരു വീട് വാങ്ങാന്‍ പറ്റിയില്ലേ എങ്കിലിതാ 25,000 പൗണ്ട് മുതല്‍ 40,000 പൗണ്ട് വരെയുള്ള അഞ്ച് വീടുകള്‍ വില്‍പനയ്ക്ക്

Britishmalayali
kz´wteJI³

കോവിഡ് പ്രതിസന്ധിയില്‍ തകര്‍ന്ന റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കാന്‍ കൊണ്ടുവന്ന സ്റ്റാമ്പ് ഡ്യുട്ടി ഇളവ് ഈ മേഖലയില്‍ ഒരു മിനി ബൂം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ഗൃഹ വിപണി കൂടുതല്‍ ഊര്‍ജ്ജിതമായപ്പോള്‍ സ്വാഭാവികമായും വസ്തുവിന്റെ വിലയും വര്‍ദ്ധിച്ചു. ഈ സാഹചര്യത്തിലും 40,000 പൗണ്ടില്‍ താഴെ മാത്രം മുടക്കിയാല്‍ ഒരു വീട് വാങ്ങാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിശ്വസിച്ചേ മതിയാകൂ.

സൂപ്ല വെബ്സൈറ്റിലാണ് അതിശയകരമായ വിലക്കുറവില്‍ ലഭ്യമാകുന്ന വീടുകളുടെ വിശദാംശങ്ങള്‍ നല്‍കിയിരിക്കുന്നത്. ബ്രിട്ടനിലെ ഒരു വീടിന്റെ ശരാശരി വിലയുടെ അഞ്ചിലൊന്ന് മാത്രമാണ് ഒരു വീടിന് വിലയുള്ളത്. നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്തോ അല്ലെങ്കില്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഉള്ളതോ ആകില്ല ഈ വീടുകള്‍. എന്നാല്‍, ഇവയുടെ വില തീര്‍ച്ചയായും ഒരു ആകര്‍ഷണം തന്നെയാണ്.

ഒരു കിടപ്പുമുറിയുള്ളതും രണ്ട് കിടപ്പുമുറികളുള്ളതുമായ വീടുകള്‍ ഇക്കൂട്ടത്തിലുണ്ട്. എല്ലാം തന്നെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയോട് കൂടിയവയാണ്. ഈ അഞ്ച് വീടുകളും വടക്കന്‍ ഇംഗ്ലണ്ടിലും സ്‌കോട്ട്ലാന്‍ഡിലുമായാണ് സ്ഥിതിചെയ്യുന്നത്. ഇവയില്‍ ഒന്നിന് ചില അറ്റകുറ്റ പണികള്‍ ആവശ്യമാണ്. ഒരെണ്ണം മാത്രമാണ് ഇപ്പോള്‍ താമസത്തിന് തയ്യാറായി ഉള്ളത്. ബ്രിട്ടനിലെ ഒരു ശരാശരി വീടിന്റെ വിലയായ 2,44,513 പൗണ്ടില്‍ നിന്നും തീരെ കുറവാണ് ഇവയുടെ വില.

ലാന്‍ഡ് റെജിസ്ട്രി വിവരങ്ങള്‍ ലഭ്യമായ സെപ്റ്റംബര്‍ മാസത്തിലെ കണക്ക് പ്രകാരമുള്ളതാണ് ഈ വില. ഓഫിസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ വിലയിരുത്തല്‍ പ്രകാരം ഒരു മാസം 4000 പൗണ്ട് വരെയാണ് ഏറ്റവും വലിയ ഉയര്‍ച്ച കാണപ്പെടുന്നത്. ഇത്തരത്തില്‍ വില കുറഞ്ഞ അഞ്ച് വീടുകളുടെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

രണ്ട് കിടപ്പുമുറികളോടു കൂടിയ ഡുറാമിലെ വീട്
ഡുറാമിലെ, രണ്ട് കിടപ്പുമുറികളോടു കൂടിയ ഈ വീടിന്റെ വില വെറും 25,000 പൗണ്ട് മാത്രമാണ്. എക്സ്പ്രസ്സ് എസ്റ്റേറ്റ് ഏജന്‍സിയാണ് ഇത് വില്‍ക്കുന്നത്. 25,000 പൗണ്ടാണ് ഇതിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. വീടിനു പുറകിലായി തുറസായ സ്ഥലവും ഉണ്ടെന്ന് കമ്പനി പറയുന്നു.

ഡംഫ്രൈസ് ആന്‍ഡ് ഗാലോവേയിലെ ഒറ്റ കിടപ്പുമുറിയുള്ള വീട്
സ്‌കോട്ട്ലാന്‍ഡിലെ ഡംഫ്രൈസിലെ ഈസ്റ്റ്രിഗ്സ് ഗ്രാമത്തിലാണ് ഈ വീടുള്ളത്. എസ്റ്റേറ്റ് ഏജന്റ്സ് പോളോക്ക് ആന്‍ഡ് മെക് ക്ലീന്‍ ആണ് ഇതിന്റെ വില്പന നടത്തുന്നത്. പൂന്തോട്ടത്തോടു കൂടിയ ഈ വീടിന് ഡബിള്‍ ഗ്ലേസിംഗ് ഡോറുകളും സെന്‍ട്രല്‍ ഹീറ്റിംഗ് സിസ്റ്റവും ഉണ്ട്.

സണ്ടര്‍ലാന്‍ഡിലെ രണ്ട് കുടപ്പുമുറികളുള്ള വീട്
സണ്ടര്‍ലാന്‍ഡിലെ ഈ വീടിന്റെ വില വെറും 30,000 പൗണ്ട് മാത്രമാണ്. യുവര്‍ മൂവ് എന്ന എസ്റ്റേറ്റ് ഏജന്റ്സാണ് ഇതിന്റെ വില്പന നടത്തുന്നത്. എന്നാല്‍, ഇതില്‍ ചില അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതായി ഉണ്ട്.

ഡുറം കൗണ്ടിയിലെ രണ്ട് കിടപ്പുമുറികളുള്ള വീട്
കൗണ്ടി ഡുറമിലെ ചെസ്റ്റര്‍ ലെ സ്ട്രീറ്റിലെ ഈ വസതി താമസയോഗ്യമാണ്. 32,500 പൗണ്ട് മാത്രം വിലയുള്ള ഇതിന് രണ്ട് കിടപ്പുമുറികളും, പ്രവര്‍ത്തനക്ഷമമായ അടുക്കളയുമുണ്ട്. എസ്റ്റേറ്റ് ഏജന്റുമാരായ എന്‍ എസ് ബെന്നെറ്റ് ആണ് ഇതിന്റെ വില്‍പന നടത്തുനത്.

ഓക്ലാന്‍ഡിലെ രണ്ട് കിടപ്പുമുറികളുള്ള വീട്
ഓക്ലാന്‍ഡിലെ എല്‍ഡണ്‍ ലെയ്നിലുള്ള ഈ വീടിന്റെ വില 34,500 പൗണ്ട് മാത്രമാണ്. എസ്റ്റേറ്റ് ഏജന്റുമാരായ ബ്ലാക്സ്റ്റോണ്‍ എസ്റ്റേറ്റ്സ് ആണ് ഇത് വില്‍ക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category