1 GBP = 98.20INR                       

BREAKING NEWS

കാലിക്കറ്റ് ക്വാര്‍ട്ട്സ് എന്നു പേരുള്ള മലബാറിലെ ചെറുകിട ക്ലബ്ബിനെ ഏറ്റെടുത്ത് ഇംഗ്ലീഷ് പ്രീമി യര്‍ ലീഗ് ടീമായ ഷെഫീല്‍ഡ് യുണൈറ്റഡ്; കേരള യുണൈറ്റഡ് എഫ് സി എന്ന പേരിട്ട് ഷെഫീ ല്‍ഡ് കേരളത്തിന്റെ ഫുട്ബോള്‍ ചരിത്രം തിരുത്തിയെഴുതും

Britishmalayali
kz´wteJI³

ലബാറിന്റെ ഫുട്ബോള്‍ കമ്പം മുന്‍പും പലതവണ അന്താരാഷ്ട്ര തലത്തില്‍ വാര്‍ത്തയായിട്ടുണ്ട്. ഇപ്പോള്‍ കോഴിക്കോട് ആസ്ഥാനമായുള്ള ഒരു ചെറുകിട ക്ലബ്ബാണ് ആഗോളതലത്തില്‍ ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. കാലിക്കറ്റ് ക്വാര്‍ട്ട്സ് എന്ന ഈ ക്ലബ്ബ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ഷെഫീല്‍ഡ് യുണൈറ്റഡ് ഏറ്റെടുത്തിരിക്കുകയാണ്. മാത്രമല്ല ഇതിന് കേരള യുണൈറ്റഡ് എഫ് സി എന്ന് പുനര്‍നാമകരണവും ചെയ്തിരിക്കുന്നു.

ഷെഫീല്‍ഡ് യുണൈറ്റഡിന്റെ ഉടമകളായ യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പാണ് ഈ വിവരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. പ്രാദേശിക മത്സരങ്ങളിലെല്ലാം നല്ല പ്രകടനം കാഴ്ച്ച വയ്ക്കുന്ന ഈ ക്ലബ്ബിനെ ഇന്ത്യന്‍ ഫുട്ബോളിന്റെ സാധ്യമായത്ര ഉയരങ്ങളിലേക്ക് എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.ഇന്ത്യന്‍ ഫുട്ബോളിന്റെ ഹൃദയം എന്നുതന്നെ അറിയപ്പെടുന്ന കേരളത്തിലെ ജനങ്ങളുടെ ഫുട്ബോള്‍ കമ്പം ലോക പ്രസിദ്ധമാണെന്ന് പറഞ്ഞ യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പ് സി ഇ ഒ അബ്ദുള്ള അല്‍-ഘംഡി, ക്ലബ്ബിന്റെ അടിത്തറ ശക്തമാക്കുക എന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും പറഞ്ഞു.ഫുട്ബോള്‍ അക്കാദമി ആരംഭിക്കുവാനും പദ്ധതിയുണ്ട്.

കേരളത്തിന്റെ ദേശീയ പക്ഷിയായ വേഴാമ്പലാണ് ക്ലബ്ബിന്റെ പുതിയ ലോഗോയില്‍ ഉള്ളത്. സൗദി രാജകുമാരനായ അബ്ദുള്ള ബിന്‍ മുസ അഡ് ബിന്‍ ആണ് ഷെഫീല്‍ഡ് യുണൈറ്റഡിന്റെ ഉടമ. ഇതുകൂടാതെ ഹിലാല്‍ യുണൈറ്റഡ് ക്ലബ്ബ് ഓഫ് യു എ ഇ, ബല്‍ജിയത്തിലെ ബീര്‍ഷോട്ട് വി എ, അല്‍ ഹിലാല്‍ ഓഫ് സൗദി അറേബ്യ എന്നിവയിലും അദ്ദേഹത്തിന് പങ്കാളിത്തമുണ്ട്. യുണൈറ്റഡ് ഗ്രൂപ്പിന്റെ നയപരിപാടികള്‍ക്ക് അനുസരിച്ച്, പ്രാദേശികമായി നിയമിക്കുന്ന ജീവനക്കാരായിരിക്കും ക്ലബ്ബിന്റെ നടത്തിപ്പിന്റെ ചുമതല വഹിക്കുക എന്നും പത്രക്കുറിപ്പില്‍ പറയുന്നു.

സംസ്ഥാനത്തെക്ക് ഒരു പ്രീമിയര്‍ ലീഗ്ക്ലബ്ബ് കടന്നു വരുന്നത് തീര്‍ച്ചയായും കേരളത്തിലെ ഫുട്ബോളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുമെന്ന് കാലിക്കറ്റ് ക്വാര്‍ട്ട്സ് എഫ്. സിയുടെ നിലവിലെ ഉടമയായ പി. ഹരിദാസ് പറയുന്നു. സംസ്ഥാനത്ത്, പ്രത്യേകിച്ച് മലബാറില്‍ ഫുട്ബോള്‍ രംഗത്ത് ഒരു സമ്പൂര്‍ണ്ണ വികസനമാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ഡയറക്ടര്‍മാരില്‍ ഒരാളായ അക്ഷയ് ദാസും പറഞ്ഞു.1977 ല്‍ സ്ഥാപിതമായ ക്വാര്‍ട്ട്സ് എഫ്. സി 2011 വരെ ഒരു അമേച്ചര്‍ ക്ലബ്ബായി തുടര്‍ന്നു. പിന്നീട് 2012-ല്‍ ഐ ലീഗ് സെക്കന്‍ഡ് ഡിവിഷന്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങി. 2018-ലെ കേരള പ്രീമിയര്‍ ലീഗില്‍ റണ്ണര്‍ അപ്പായിരുന്നു കാലിക്കറ്റ് ക്വാര്‍ട്ട്സ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category