1 GBP = 98.20INR                       

BREAKING NEWS

ബിബിസി തുറന്നുവിട്ട കേരള കോവിഡ് ഭൂതത്തെ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ; കേരളത്തെ പ്രകീര്‍ത്തിക്കാന്‍ നിന്ന വിദേശ മാധ്യമങ്ങള്‍ നടത്തിയ രഹസ്യ റിപ്പോര്‍ട്ട് പുറത്തുവന്ന 'ഷോക്കില്‍' നേതൃത്വം; പ്രതിപക്ഷ നേതാവ് മുതല്‍ ഹിന്ദു എഡിറ്റര്‍ വരെ ഞെട്ടല്‍ പങ്കിടുമ്പോള്‍ രഹസ്യം പുറത്തുവിട്ട ആവേശത്തില്‍ ബിബിസി

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കാര്യമായ വായനക്കാര്‍ ഇല്ലാത്ത ദി ഗാര്‍ഡിയന്‍ പത്രം കേരള സര്‍ക്കാരിനെയും ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെയും പ്രകീര്‍ത്തിച്ചു പുറത്തു വിട്ട റിപ്പോര്‍ട്ട് രാഷ്ട്രീയ കേരളം ഏറ്റെടുത്തപ്പോള്‍ സത്യത്തില്‍ ഞെട്ടിയത് പത്രം തന്നെയാണ്. കാര്യമായ വായനക്കാര്‍ ഇല്ലാത്ത തങ്ങളുടെ പേജിനു അരലക്ഷത്തിലേറെ ലൈകും ഷെയറും ഒക്കെ കണ്ടു ഞെട്ടിയ പത്രം മലയാളിയുടെ രാഷ്ട്രീയ ആവേശത്തിന്റെ തീവ്രതയും മനസിലാക്കിയിരിക്കണം. ഗാര്‍ഡിയന്‍ കേരളത്തെ കുറിച്ച് പ്രകീര്‍ത്തിക്കുന്നതിനു മുന്‍പ് തന്നെ ബിബിസി സംസ്ഥാനം കോവിഡ് വ്യാപനം ചെറുക്കുന്നതില്‍ കാട്ടിയ മികവ് ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തന്നെ പുറത്തു വിട്ടിരുന്നതാണ്. എന്നാല്‍ രാഷ്ട്രീയ മൈലേജ് എടുക്കാന്‍ പാകത്തില്‍ ഉള്ള തുറന്ന പ്രകീര്‍ത്തനം അല്ലായിരുന്നു എന്ന കാരണത്താല്‍ ആ റിപ്പോര്‍ട്ടിന് വേണ്ടത്ര പ്രചാരം കിട്ടിയിരുന്നുമില്ല.
പക്ഷെ അതെ ബിബിസി തന്നെ കഴിഞ്ഞ എട്ടു മാസത്തോളം കേരളത്തിലെ പ്രാദേശിക ചാനലുകളില്‍ നിന്നും പത്രങ്ങളില്‍ നിന്നും വളണ്ടിയര്‍മാരെ ഉപയോഗിച്ച് രഹസ്യമായി കണ്ടെത്തിയ വിവരങ്ങള്‍ ആധാരമാക്കി സംസ്ഥാനം യഥാര്‍ത്ഥ കോവിഡ് മരണങ്ങള്‍ മറച്ചു വയ്ക്കുകയാണ് എന്ന് രണ്ടു നാള്‍ മുന്നേ പുറത്തു വിട്ട റിപ്പോര്‍ട്ട് ലോകമൊട്ടാകെ ശ്രദ്ധിക്കുകയാണ്. ഇതിന്റെ അലയൊലികള്‍ കൂടുതല്‍ എത്തിയതും സോഷ്യല്‍ മീഡിയയിലാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതല്‍ ഹിന്ദു ദിനപത്രം അസോസിയേറ്റ് എഡിറ്റര്‍ നാരായണ്‍ ലക്ഷ്മണ്‍ വരെയുള്ളവര്‍ ഇക്കാര്യത്തില്‍ സത്യാവസ്ഥ തേടുകയാണ്. കേരളത്തില്‍ കാര്യങ്ങള്‍ ഇങ്ങനെ മറച്ചു വച്ചുവെങ്കില്‍ ഇന്ത്യയില്‍ ഒട്ടാകെ എത്ര ആയിരങ്ങളുടെ മരണം മറച്ചു വച്ചിരിക്കാം എന്ന ചോദ്യവും പടിഞ്ഞാറു നിന്നും ഉയര്‍ന്നു കഴിഞ്ഞു.
 
കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കവേ ഉണ്ടായ ആത്മഹത്യകള്‍ അടക്കം കോവിഡ് മരണങ്ങളായി പരിഗണിക്കാതെ പോയത് കൊണ്ടാണ് ബിബിസി റിപ്പോര്‍ട്ടിന് കൂടുതല്‍ ആധികാരികത ലഭിക്കുന്നത്. അഞ്ചര ലക്ഷത്തോളം കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പട്ട കേരളത്തില്‍ ഇതുവരെ ഔദ്യോഗികമായി പറയുന്ന മരണ സംഖ്യാ രണ്ടായിരത്തിനു മുകളിലാണ്. എന്നാല്‍ ബിബിസി കണ്ടെത്തല്‍ അനുസരിച്ചു മരണം 3356 പിന്നിട്ടിരിക്കുകയാണ്. കേരളത്തിലെ പത്രങ്ങളുടെ കോവിഡ് മരണ റിപോര്‍ട്ടുകള്‍ ശേഖരിച്ചാണ് ബിബിസി തങ്ങളുടെ കണ്ടെത്തലിനു വസ്തുതാ വിവരണം നടത്തുന്നത്. സ്വന്തം നാട്ടില്‍ നടന്ന കോവിഡ് മരണങ്ങളില്‍ കൃത്യത വരുത്തി പ്രസിദ്ധീകരിക്കാനോ സംപ്രേക്ഷണം ചെയ്യാനോ കഴിയാതെ പോയത് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ പ്രൊഫഷണല്‍ സമീപനത്തിന് നേരെയുള്ള ചോദ്യമായും ഉയരുകയാണ്. സര്‍ക്കാര്‍ പറയുന്ന കണക്കുകള്‍ അതേവിധം പുറത്തു വിടുന്ന രീതിയാണ് മാധ്യമങ്ങള്‍ പൊതുവെ പുലര്‍ത്തിയിരുന്നത്. 

കോവിഡ് നിയന്ത്രിച്ചു നിര്‍ത്തി എന്ന പേരെടുക്കാന്‍ ലോകമെമ്പാടും സക്കാരുകള്‍ ശ്രമിക്കുന്നത് പതിവ് കാഴചയാണ്. ആയിരക്കണക്കിന് രോഗികള്‍ മരിച്ചു വീണ കെയര്‍ ഹോമുകളിലെ മരണങ്ങള്‍ ബ്രിട്ടന്‍ തുടക്കത്തില്‍ കോവിഡ് മരണക്കണക്കില്‍ ഉള്‍പ്പെടുത്താതെ പോയപ്പോള്‍ തുടര്‍ച്ചയായി മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടപ്പോള്‍ ഗത്യന്തരം ഇല്ലാതെ ഒറ്റദിവസം ആയിരകണക്കിന് മരണങ്ങള്‍ മൊത്തം ലിസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുക ആയിരുന്നു ബ്രിട്ടന്‍. തുടര്‍ന്ന് ആശുപത്രികള്‍, കെയര്‍ ഹോമുകള്‍, വീടുകള്‍ തുടങ്ങി ഓരോ ഇടത്തും മരിച്ചു വീണ കോവിഡ് രോഗികളുടെ ലിസ്റ്റ് പ്രത്യേകം പുറത്തു വിടുന്ന രീതിയാണ് ബ്രിട്ടന്‍ അവലംഭിക്കുന്നത്. ഇതിനകം അരലക്ഷത്തിലേറെ മരണങ്ങള്‍ യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ഇതില്‍ 23 മലയാളികളുടെ മരണവും ഉള്‍പ്പെടുന്നു. 

അതിനിടെ ബിബിസി റിപ്പോര്‍ട്ടിന് സോഷ്യല്‍ മീഡിയ അടക്കം വ്യാപക പ്രചാരം നല്‍കിയതോടെ രാഷ്ട്രീയ നേതാക്കളും സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവരും സത്യാവസ്ഥ തേടി കേരള സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ്. എന്തിന്നാണ് കോവിഡ് മരണങ്ങള്‍ മറച്ചു വയ്ക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന പ്രധാന ചോദ്യം. കേരളത്തിലേത് മാത്രമല്ല, ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ തന്നെ വലിയ തോതില്‍ മറച്ചു വയ്ക്കാനുള്ള സാധ്യത ഏറെയാണെന്നാണ് ഹിന്ദു എഡിറ്റര്‍ നാരായണ്‍ ലക്ഷ്മണ്‍ പറയുന്നത്. ഹിന്ദു പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ മുഹമ്മദ് നസീറും ബിബിസി റിപ്പോര്‍ട്ട് ട്വീറ്റ് ചെയ്തു കേരളത്തിന്റെ കോവിഡ് കണക്കുകളില്‍ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.  അതേസമയം ഏപ്രില്‍ മാസത്തില്‍ പുകഴ്ത്തി പറയാന്‍ വന്ന ബിബിസി ഇപ്പോള്‍ കേരളത്തെ കുറ്റപ്പെടുത്തുന്നത് ആണ് ഫാക്ട് ചെക്ക് എന്ന അകൗണ്ടില്‍ നിന്നും പുറത്തുവന്ന ട്വീറ്റ്. ഒരേ മാധ്യമത്തിലെ ഒരേ റിപ്പോര്‍ട്ടര്‍ തന്നെയാണ് രണ്ടും ചെയ്തിരിക്കുന്നതെന്നും ഫാക്ട് ചെക് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടര്‍ സൗദിക് ബിശ്വാസിന്റെ പേരെടുത്തു പറയാതെയാണ് ഫാക്ട് ചെക് ഇക്കാര്യം വ്യക്തമാക്കുന്നത് . 

മറ്റുപലവിധ കാരണങ്ങള്‍ കൊണ്ട് മരിച്ചവരുടെ എണ്ണം പ്രോട്ടക്കോള്‍ പ്രകാരം കോവിഡ് മരണമായി കണക്കാക്കിയിട്ടില്ലെന്നു ആരോഗ്യ രംഗത്തെ ഉന്നതനെ ചൂണ്ടിക്കാട്ടി ബിബിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. മരണത്തിനു തൊട്ടു മുന്‍പ് നെഗറ്റീവ് റിസള്‍ട്ട് ലഭിച്ചവരെയും കോവിഡ് കണക്കില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. കേരളത്തില്‍ സംഭവിച്ചതിനു സമാനമായി ഇന്ത്യയില്‍ എല്ലായിടത്തും നടന്നിരിക്കും എന്നാണ് പലരും ട്വീറ്റ് ചെയ്യുന്നത്. കേരളത്തിലെ കോവിഡ് പ്രവര്‍ത്തനങ്ങളെ തുടര്‍ച്ചയായി പ്രശംസിക്കുന്ന പ്രശസ്ത സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും യുഎന്‍ ദുരന്ത നിവാരണ സമിതി ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടിയുടെ ശ്രദ്ധയിലേക്ക് ബിബിസി റിപ്പോര്‍ട്ട് എത്തിക്കുന്നവരും ഏറെയാണ്. എണ്ണം വച്ച് കളിക്കുകയാണ് സര്‍ക്കാരുകള്‍ എന്ന വിമര്‍ശനം ഉന്നയിക്കുന്നവരും കുറവല്ല . ആരോഗ്യ രംഗത്ത് സജീവമായ പഠനം നടത്തുന്ന പല പ്രമുഖ ഗ്രൂപ്പുകളിലും ബിബിസി യുടെ വെളിപ്പെടുത്തല്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category