1 GBP =99.10INR                       

BREAKING NEWS

പൗരാണികം, വന്യം, തീക്ഷ്ണം; ലേകത്തിലെ ഏറ്റവും സജീവമായ അഗ്നിപര്‍വ്വതങ്ങളുടെ സാന്നിദ്ധ്യം; ഊഷ്മളമായ കാലവസ്ഥയും വഴിഞ്ഞൊഴുകുന്ന പ്രകൃതി സൗന്ദര്യവും; ഒപ്പം കാമാസക്തി ഉളവാക്കുന്ന ഏതോ ഒരു മാസ്മരിക ശക്തിയും; ലൈംഗിക തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നറിയപ്പെടുന്ന ഇറ്റലിയിലെ രണ്ട് ദ്വീപുകളുടെ കഥ

Britishmalayali
kz´wteJI³

റോം: ഇറ്റലിയിലെ യോലിയന്‍ ദ്വീപുസമൂഹത്തിലെ രണ്ട് ദ്വീപുകളാണ് സ്‌ടോംബോലിയും ഫിലിക്കോഡിയും. മറ്റു ദ്വീപുകളെ അപേക്ഷിച്ച് ഇവയ്ക്കുള്ള പ്രത്യേകത, ഇവയില്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന അജ്ഞാതമായ ഒരു ലൈംഗിക ഉത്തേജന ശക്തിയാണ്. നഷ്ടപ്പെട്ടുപോയ ലൈംഗിക ശക്തി വീണ്ടെടുക്കുവാനും, കാമാതുര രാത്രികളിലെ പരമാനന്ദം നുകരുവാനുമായി നൂറുകണക്കിനാളുകളെത്തുന്ന ഈ ദ്വീപുകള്‍ അറിയപ്പെടുന്നത് തന്നെ ലൈംഗികതയുടെ തീര്‍ത്ഥാടനകേന്ദ്രങ്ങളായാണ്. പ്രത്യൂദ്പാദനത്തിന്റെ പവിഴപുറ്റുകള്‍ എന്നും ഇവ അറിയപ്പെടുന്നു.

ഒഴിവുകാലം ചെലവഴിക്കാന്‍ എത്തുന്നവരില്‍ പലര്‍ക്കും, ജീവിതം തന്നെ മാറ്റിമറിച്ച അനുഭവങ്ങളാണ് ഇവിടെനിന്നും ലഭിച്ചിട്ടുള്ളത്. കാമചേതന ഉണര്‍ത്തുന്ന അന്തരീക്ഷമാണ് ഈ ദ്വീപുകള്‍ക്ക് ലൈംഗികതയുടെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്ന പേര് ലഭിക്കാന്‍ കാരണമായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പ്രലോഭനം നിറഞ്ഞ അന്തരീക്ഷം കിടപ്പുമുറിയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് പ്രേരിപ്പിക്കുമത്രെ!

ദ്വീപിലെ ഇളം ചൂടുള്ള ജലം, ലാവ ഒഴുകിത്തീര്‍ത്ത മനോഹരമായ വഴിത്താരകള്‍, ഉത്തേജനം പകരുന്ന രതിക്രീഡാ ഗുഹകള്‍, ദുരൂഹത നിറഞ്ഞുനില്‍ക്കുന്ന അപൂര്‍വ്വ പുഷ്പങ്ങള്‍, ഇവയുടെയെല്ലാം അപൂര്‍വ്വമായ ഒത്തുചേരലാണ് മനുഷ്യനെ ആദിപാപത്തിലേക്ക് ആകര്‍ഷിക്കുന്നതെന്നാണ് പറയപ്പെടുന്നത്.വേഗം ഒരു കുഞ്ഞുപിറക്കാനായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും നവദമ്പതിമാര്‍ ഇവിടെയെത്താറുണ്ട്.അനുയോജ്യനായ പുരുഷനെ ലഭിക്കാന്‍ കടലിലേക്ക് നീണ്ടുകിടക്കുന്ന പാറക്കെട്ടുകളില്‍ ഏകയായി ഇരുന്ന് പ്രാര്‍ത്ഥിച്ചാല്‍ മതിയത്രെ!

ലാവയൊഴുകിയ വഴികള്‍
ലോകത്തിലെ തന്നെ ഏറ്റവും സജീവമായ അഗ്നിപര്‍വ്വതങ്ങളില്‍ ഒന്നായ സ്‌ട്രോംബോളി അഗ്നിപര്‍വ്വതത്തിന്റെ സാന്നിദ്ധ്യമാണത്രെ ഇവിടം കാമാസക്തി ഉണര്‍ത്തുന്ന ഭൂമികയായി മാറുവാന്‍ ഒരു കാരണം. തീര്‍ത്തും അസ്വസ്ഥയാണിവള്‍. ഇടയ്ക്കിടയ്ക്ക് ചെറു സ്‌ഫോടനങ്ങളിലൂടെ ലാവ പുറത്തേക്ക് വമിപ്പിക്കും. ഭൂമിയെ നടുക്കുന്ന ഗര്‍ജ്ജനത്തോടെ ചെറിയ തീഗോളങ്ങള്‍ പുകയുടെ അകമ്പടിയോടെ ചിതറിത്തെറിക്കുമ്പോള്‍ ഹൃദയമിടിപ്പിനും വേഗതകൂടും.

അഗ്നിപര്‍വ്വതത്തിന്റെ വശങ്ങള്‍ മഞ്ഞ, ചുവപ്പ്, ഓറഞ്ച്, പച്ച, കറുപ്പ് നിറങ്ങളിലുള്ള മണ്ണാണ്. പാറക്കെട്ടുകളെ പൊതിഞ്ഞ് പിങ്ക് നിറത്തിലുള്ള പുഷ്പങ്ങളും. തെളിഞ്ഞ ഇളംനീല സമുദ്രജലത്തിന്റെ അതിരുകള്‍ തീര്‍ത്ത്, ലാവക്കറുപ്പില്‍ നെഞ്ചുവിരിച്ചു നില്‍ക്കുന്ന പാറക്കെട്ടുകള്‍ ഒരു ഭാഗത്ത്. ദ്വീപിലെ തുറമുഖത്തുനിന്നും പിസ്‌കിറ്റ കടല്‍ത്തീരം വരെ നീണ്ടു കിടക്കുന്ന വെള്ളച്ചുമരുകളുള്ള വീടുകളുടെ നിര. രാത്രിയിലും കടലിലൂടെ യാത്രചെയ്യുവാന്‍ നിരനിരയായി സന്ദര്‍ശകരെ കാത്തുകിടക്കുന്ന ബോട്ടുകള്‍. രാത്രികാലങ്ങളില്‍, കടലില്‍ നിന്നും അഗ്നിപര്‍വ്വതത്തിലെ തീഗോളങ്ങളുടെ ദൃശം.

ഓരോ പതിനഞ്ചു മിനിറ്റില്‍ പോലും സ്‌ഫോടനം നടക്കുന്ന സജീവമായ അഗ്നിപര്‍വ്വതത്തിന്റെ സാന്നിദ്ധ്യം ഈ ദ്വീപുകളുടെ ഉള്ളറകളില്‍ ഉഷ്ണമുണര്‍ത്തുന്നു. ഭൂമിക്കടിയിലെ ചൂട് ഇടക്കിടക്ക് സമുദ്രാന്തര്‍ഭാഗത്തേക്ക് വമിക്കുന്നു. പിന്നീട് ഉയര്‍ന്നു പൊന്തി പൊട്ടിത്തകരുന്ന അല്പായുസ്സായ കുമിളകളിലൂടെ ഈ ചൂട് അന്തരീക്ഷത്തില്‍ പരക്കുന്നു. ഭൂമിക്കടിയിലെ ഈ ചൂടാണ് സിരകളില്‍ പടര്‍ന്ന് കാമാസക്തി ഉണര്‍ത്തുന്നതെന്ന് പ്രദേശ വാസികള്‍ പറയുന്നു. നിങ്ങളുടെ ശരീരത്തില്‍ നടക്കുന്ന അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളത്രെ ഓരോ കാമപൂര്‍ത്തീകരണവും.

പിങ്ക് പുഷ്പങ്ങള്‍ പുടവചുറ്റിയ പാറക്കെട്ടുകളീലൂടെ ഏട്ട് മണിക്കൂര്‍ നീണ്ട നടത്തത്തിനൊടുവില്‍ അതിന്റെ ഉഛിയിലെത്തുമ്പോള്‍ പൂര്‍ണ്ണ നഗ്നരാകണം. പാറക്കെട്ടുകള്‍ക്കിടയിലെ മണ്ണില്‍ വയറമര്‍ത്തി കമഴ്ന്ന് കിടക്കണം. ഭൂമിക്കുള്ളിലെ കമ്പനങ്ങള്‍ നമുക്ക് അനുഭവിക്കാനാകും. ആ കമ്പനങ്ങള്‍ സാവധാനം നമ്മുടെ സിരകളെ ഉണര്‍ത്തും. മനസ്സില്‍ രതിഭാവം ഉണര്‍ത്തും. അതുകൊണ്ടാണ് ഈ അഗ്നിപര്‍വ്വതത്തിനെ നാട്ടുകാര്‍ ഇഢു എന്ന് വിളിക്കുന്നത്. കുസൃതിക്കാരനായ പയ്യന്‍ എന്നാണ് പ്രാദേശിക ഭാഷയില്‍ ഈ വാക്കിന്റെ അര്‍ത്ഥം.

മാസ്മരിക ഗന്ധംചൊരിയുന്ന നിശാപുഷ്പങ്ങള്‍
മറ്റെങ്ങും കാണാത്ത ചില അപൂര്‍വ്വ പുഷ്പങ്ങളാണ് ഈ ദ്വീപുകളുടെ മറ്റൊരു പ്രത്യേകത. ലൈംഗിക ഉത്തേജനമുണ്ടാക്കുന്ന ഒരുതരം മാസ്മരിക സുഗന്ധം രാത്രികാലങ്ങളില്‍ ഇവയില്‍ നിന്നും വമിക്കും. ഈ ഗന്ധം ആസ്വദിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭധാരണം നടക്കും എന്നാണ് വിശ്വാസം. അതാണത്രെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നവദമ്പതിമാര്‍ ഇവിടെ എത്തുന്നത്. നിശാറാണി എന്ന് പ്രാദേശിക ഭാഷയില്‍ വിളിക്കുന്ന ഈ പുഷ്പങ്ങളുടെ ഗന്ധം അമിതമായാല്‍ ലഹരിയില്‍ ആറാടിയതുപോലെ ചുറ്റുമുള്ള ലോകം തന്നെ മറക്കുമത്രെ! ഇവിടത്തെ മിക്ക വീടുകള്‍ക്ക് മുന്നിലും ഈ പുഷ്പം കാണാം.

സെസ്ട്രം നോക്ടര്‍ണം എന്ന ശാസ്ത്രീയ നാമമുള്ള ഈ അപൂര്‍വ്വയിനം നിശാറാണി പുഷ്പങ്ങള്‍ അനാദികാലം മുതല്‍ക്ക് തന്നെ ലൈഗികോത്തേജന ഔഷധമായി കണക്കാക്കിയിട്ടുള്ളതാണ്. മാത്രമല്ല, ഇവയുടെ മാസ്മരിക ഗന്ധം മനസ്സില്‍ പ്രണയമുണര്‍ത്തുകയും ചെയ്യുമത്രെ! അതുകൊണ്ടാണ് ഒറ്റക്ക് ഒഴിവുകാലം ആസ്വദിക്കാന്‍ എത്തിയ പലരും ഇവിടെ വച്ച് പരസ്പരം കണ്ടുമുട്ടിയതും പ്രണയാതുരരായതും. ഇത്തരത്തില്‍ ഇവിടെ വച്ച് പ്രണയബദ്ധരായ പലരും വിവാഹ ശേഷവും കുട്ടികള്‍ ജനിച്ചതിന് ശേഷവും ഇവിടെ എത്താറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

ലൈംഗിക തൃഷ്ണയുണര്‍ത്തുന്ന ചെങ്കുത്തായ പാറക്കെട്ടുകളും ഗുഹകളും
നേരത്തേ പറഞ്ഞതെല്ലാം സ്‌ട്രോംബൊലി ദ്വീപിന്റെ രഹസ്യങ്ങളാണെങ്കില്‍ തൊട്ടടുത്തുള്ള ഫിലിക്കോഡിയില്‍ കാമാതുരതയുണര്‍ത്തുന്നത് കടലിനുള്ളില്‍ ചെങ്കുത്തായി നില്‍ക്കുന്ന പാറക്കെട്ടുകളും, ഒറ്റപ്പെട്ട് ചിതറിക്കിടക്കുന്ന ഗുഹകളുമാണ്. വെയിലില്‍ നിന്നും രക്ഷനേടാനെന്ന വ്യാജേന ഇവിടെയെത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ നിരവധിയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ ഗുഹകള്‍ക്കുള്ളില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭധാരണം ഉറപ്പാണത്രെ!

കടലിനു നടുവില്‍ അവിടവിടെയായി ചിതറിക്കിടക്കുന്ന ചെങ്കുത്തായ പാറക്കെട്ടുകളിലെ ഈ ഗര്‍ഭധാരണ ഗുഹകളിലേക്ക് ഇണകളെ എത്തിക്കാന്‍ തദ്ദേശീയരായ മത്സ്യബന്ധന തൊഴിലാളികളുടെ ബോട്ടുകള്‍ സദാസമയവും തയ്യാറാണ്. മാത്രമല്ല, വിചിത്രമായ ആകൃതികളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പാറക്കെട്ടുകളില്‍ സ്പര്‍ശിച്ചാല്‍ സ്ത്രീകള്‍ക്ക് അനുയോജ്യരായ ഇണകളെ ലഭിക്കും എന്നൊരു വിശ്വാസവുമുണ്ട്. ഇവിടേയ്ക്ക് സ്ത്രീകളെ കൊണ്ടുപോകുവാനും ബോട്ട് സര്‍വ്വീസുകളുണ്ട്.

ഇതില്‍ പുരുഷ ലൈംഗികാവയവത്തിന്റെ ആകൃതിയിലുള്ള ഒരു പാറക്കെട്ടുണ്ട്. അതില്‍ സ്പര്‍ശിച്ചാല്‍ ആ സ്ത്രീക്ക്അധികം വൈകാതെ തന്നെ ഒരു കാമുകനെ ലഭിക്കുമെന്നും അയാളെ വിവാഹം കഴിച്ച് മരണം വരെ ജീവിക്കാനാകുമെന്നുമാണ് വിശ്വാസം. ധാരാളം കുട്ടികളുമുണ്ടാകുമത്രെ! പാറക്കെട്ടുകളെ പുണരാനുള്ള ബോട്ട് യാത്രയില്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന പുരുഷ ലിംഗാകൃതിയിലുള്ള ഈ പാറക്കെട്ട് യഥാര്‍ത്ഥത്തില്‍ അഗ്നിപര്‍വ്വത സ്‌ഫോടനത്തിന്റെ അവശിഷ്ടമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category