1 GBP = 99.00INR                       

BREAKING NEWS

ഉത്തരവാദിത്തം മറന്ന് കളിയില്‍ മുഴുകി ട്രംപ്; തിരഞ്ഞെടുപ്പില്‍ തോറ്റതോടെ ജി20 ഉച്ചകോടി ഒഴിവാക്കി ഗോള്‍ഫ് കളിയില്‍ മുഴുകി അമേിക്കന്‍ പ്രസിഡന്റ്; ചിത്രങ്ങള്‍ പങ്കുവച്ചതോടെ വിമര്‍ശനവും

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ പങ്കെടുക്കേണ്ട അവസാന ജി20 ഉച്ചകോടി ഒഴിവാക്കി ഗോള്‍ഫ് കളിയില്‍ മുഴുകിയ ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രങ്ങള്‍ പുറത്ത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയി ചേരുന്ന പ്രത്യേക ഉച്ചകോടിയില്‍ പങ്കെടുക്കാതെയാണ് ട്രംപ് ഗോള്‍ഫ് കളിക്കാനായി പോയത്.

ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന സമ്മളേനത്തില്‍ ട്രംപ് പങ്കെടുക്കുമെന്നാണ് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നത്. വെര്‍ച്വല്‍ സമ്മേളനത്തില്‍ സൗദി അറേബ്യയിലെ സല്‍മാന്‍ രാജാവാണ് അധ്യക്ഷത വഹിക്കുന്നത്. രണ്ട് ഡസനോളം ലോക നേതാക്കളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

വെര്‍ച്വല്‍ സമ്മേളനം നടന്നുകൊണ്ടിരുന്ന അതേ സമയത്ത് ട്രംപിനെ ഗോള്‍ഫ് ക്ലബ്ബില്‍ കണ്ടതോടെയാണ് അദ്ദേഹം സമ്മേളത്തില്‍ പങ്കെടുത്തില്ലെന്ന കാര്യം വ്യക്തമായത്. സ്റ്റെര്‍ലിങ്ങിലുള്ള ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ ട്രംപ് കളിക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

270 ഇലക്ടറല്‍ വോട്ടുകളുമായി ജോ ബൈഡനാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. എന്നാല്‍ ഈ വിജയം തട്ടിപ്പാണെന്ന് ആരോപിച്ച ട്രംപ് രംഗത്തെത്തിയിരുന്നു. ജോ ബൈഡന്‍ അമേരിക്കയുടെ പുതിയ പ്രസിഡന്റാകുന്ന സാഹചര്യത്തില്‍ ട്രംപ് പങ്കെടുക്കേണ്ടിയിരുന്ന അവസാന ജി20 ഉച്ചകോടിയായിരുന്നു ഇത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category