1 GBP = 98.20INR                       

BREAKING NEWS

ഭൂമിയിലെ ഏറ്റവും ആഴമേറിയ മറിയാന ട്രഞ്ചിലേക്ക് ഗവേഷണത്തിനായി മൂന്ന് പേരെ അയച്ച് ചൈന; സമുദ്രത്തിന്റെ അടിയില്‍ പാര്‍ക്ക് ചെയ്ത മുങ്ങിക്കപ്പലിന്റെ ദൃശ്യങ്ങള്‍ ലൈവായി പുറത്ത് വിട്ടു

Britishmalayali
kz´wteJI³

ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗമായ മരിയാന ട്രഞ്ചില്‍ ഗവേഷണങ്ങള്‍ക്കായി ചൈന മൂന്ന് പേരെ അയച്ചു. 'ഫെന്‍ഡൂഷെ' അഥവാ 'സ്ട്രൈവര്‍' എന്ന മുങ്ങിക്കപ്പല്‍ പസിഫിക് സമുദ്രത്തിലെ മരിയാന ട്രെഞ്ചിലേക്ക് 10,000 മീറ്ററിലധികം ഇറങ്ങിയതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സിസിടിവി അറിയിച്ചു. വെള്ളിയാഴ്ച സമുദ്രത്തിന്റെ അടിയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന മുങ്ങിക്കപ്പലിന്റെ ദൃശ്യങ്ങള്‍ ലൈവായി ചൈന പുറത്തുവിട്ടിരുന്നു.

ആഴക്കടലിലെ വിഡിയോ ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ ലൈവായി കാണിച്ചിരുന്നു. പച്ചയും വെള്ളയും നിറത്തിലുള്ള പേടകം ഇരുണ്ട വെള്ളത്തിലൂടെ സഞ്ചരിക്കുന്നതായി വിഡിയോയില്‍ കാണാം. ഈ മാസം ആദ്യത്തില്‍ ഫെന്‍ഡൂഷെ 10,909 മീറ്റര്‍ ആഴത്തില്‍ വരെ പോയിരുന്നു. എന്നാല്‍, ഏറ്റവും കൂടുതല്‍ താഴെ പോയ റെക്കോര്‍ഡ് അമേരിക്കന്‍ ഗവേഷകന്റെ പേരിലാണ്. അദ്ദേഹം 10,927 മീറ്റര്‍ താഴെ വരെ പോയിട്ടുണ്ട്.

എവറസ്റ്റ് കൊടുമുടിയേക്കാള്‍ ആഴമുള്ളതും 2,550 കിലോമീറ്ററില്‍ (1,600 മൈല്‍) നീളമുള്ളതുമായ മരിയാന ട്രെഞ്ചിന്റെ അടിയില്‍ ചുരുക്കം ചിലര്‍ മാത്രമേ സന്ദര്‍ശിച്ചിട്ടുള്ളൂ. ആദ്യത്തെ പര്യവേക്ഷകര്‍ 1960 ല്‍ ഒരു ഹ്രസ്വ പര്യവേഷണത്തിനായി ട്രെഞ്ച് സന്ദര്‍ശിച്ചു. നവംബര്‍ 10-ലെ ചൈനീസ് ദൗത്യം മരിയാന ട്രെഞ്ചില്‍ നിന്നുള്ള ലോകത്തിലെ ആദ്യത്തെ തത്സമയ വിഡിയോ പ്രദര്‍ശനം കൂടിയായിരുന്നു.

ജൈവ സാംപിളുകള്‍ ശേഖരിക്കുന്നതിന് റോബോട്ടിക് സംവിധാനങ്ങളും, ചുറ്റുമുള്ള വസ്തുക്കളെ തിരിച്ചറിയാന്‍ ശബ്ദ തരംഗങ്ങള്‍ ഉപയോഗിക്കുന്ന സോണാര്‍ 'കണ്ണുകളും' ഉള്‍ക്കൊള്ളുന്നതാണ് മുങ്ങിക്കപ്പല്‍. ഇവിടത്തെ നിരവധി ജീവജാലങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മുങ്ങിക്കപ്പലിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category