1 GBP = 100.50 INR                       

BREAKING NEWS

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍- മലയാളം ഡ്രൈവില്‍ ഇന്ന് ബല്ലാത്ത പഹയന്‍ വിനോദ് നാരായണന്റെ പ്രഭാഷണം 'കടല്‍ കടന്നെത്തുന്ന മലയാളം

Britishmalayali
ഏബ്രഹാം കുര്യന്‍

ലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ മലയാളഭാഷാ പ്രചാരണത്തിനായി നടത്തുന്ന മലയാളം ഡ്രൈവിന്റെ ഭാഗമായി ഇന്ന് (22 -11 -20) 5 പി എം ന് ബല്ലാത്ത പഹയന്‍ എന്നറിയപ്പെടുന്ന വിനോദ് നാരായണന്റെ പ്രഭാഷണമാണ് . ചിരിയും ചിന്തയും വിമര്‍ശനവുമായി സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് നാരായണന്‍ 2016 മുതല്‍ ബല്ലാത്ത പഹയന്‍ എന്ന പേരില്‍ ആരംഭിച്ച വീഡിയോ ബ്ലോഗിലൂടെ ലക്ഷക്കണക്കിന് ആളുകളെയാണ് ആകര്‍ഷിച്ചിട്ടുള്ളത് .മലയാളഭാഷയില്‍ ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വെട്ടിത്തുറന്ന പാതയിലൂടെ കോഴിക്കോടന്‍ ശൈലിയിലും ഉച്ചാരണത്തിലൂടെയും ശ്രോതാക്കളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന അദ്ദേഹത്തിന്റെ  പ്രഭാഷണങ്ങള്‍ ലക്ഷക്കണക്കിന് ആളുകളാണ് ശ്രവിക്കുന്നത്.

ചിരിയിലൂടെ ചിന്തയാണോ ചിന്തയിലൂടെ ചിരിയാണോ എന്ന് തിരിച്ചറിയാന്‍ പറ്റാതെ  സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന  വിനോദ് നാരായണ്‍ കഴിഞ്ഞ 20 വര്‍ഷമായി അമേരിക്കയിലാണ് താമസിക്കുന്നത്. അമേരിക്കയില്‍ കോര്‍പറേറ്റ് ലോകത്തിന്റെ ഭാഗമായി ജോലി നോക്കുമ്പോള്‍തന്നെ കവി, ബ്ലോഗര്‍, പോഡോകാസ്റ്റര്‍, സ്വതന്ത്ര ഫിലിം മേക്കര്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. മലയാളികളെ നാണംകെട്ടവര്‍ എന്നു വിളിച്ച അര്‍ണബ് ഗോസ്വാമിയോട് പ്രൊഫഷണല്‍ ലോകത്ത് കോട്ടും ടൈയും ഇട്ട് നില്‍ക്കുമ്പോള്‍ തന്നെ ഹൃദയത്തില്‍ ഒരു മലയാളിയായി ലുങ്കിയുടുത്ത് നില്‍ക്കുന്നതിന് മലയാളിക്ക് മടിയും നാണവുമില്ലെന്ന് തന്റെ  ബ്ലോഗിലൂടെ വിളിച്ചു പറഞ്ഞ  വിനോദ് നാരായണന്‍, കോട്ടും ടൈയും ഇട്ട് വന്ന്  അര്‍ണബിനെ തേച്ചൊട്ടിച്ച് ലുങ്കി മടക്കിക്കുത്തിയാണ് മടങ്ങിയത് . 
ഈ നവംബര്‍ മാസത്തില്‍ ചെയ്ത ബ്ലോഗിലൂടെ അമേരിക്കയിലെ ഏതൊരു സാധാരണ മലയാളിയേയും പോലെ ട്രമ്പിന്റെ പരാജയത്തില്‍ തുള്ളിച്ചാടാനാണ് തോന്നിയതെന്ന് പറഞ്ഞ്  ട്രമ്പിനെ തുരുമ്പ് എന്ന് കളിയാക്കാനും മറന്നില്ല. വിനോദ് നാരായണ്‍ കോഴിക്കോട് ചേവായൂര്‍ സ്വദേശിയാണ്.

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ കേരളപ്പിറവി ദിനത്തില്‍ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി നൂറുദിന കര്‍മ്മ പരിപാടികള്‍ ആണ് സംഘാടകര്‍ വിഭാവനം ചെയ്തിരിക്കുന്നത് . മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന പരിപാടികള്‍ക്ക് വിവിധ മേഖലകളില്‍ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ ഞായറാഴ്ച്ച പ്രശസ്ത കവയിത്രിയും ദളിത് ആക്ടിവിസ്റ്റുമായ എസ് മൃദുലാദേവി 'പാളുവ' ഭാഷയെക്കുറിച്ച് നടത്തിയ പ്രഭാഷണം ആയിരക്കണക്കിന് ആളുകളാണ് ശ്രവിച്ചത് .എല്ലാവര്‍ക്കും പ്രയോജനപ്രദമായ  മലയാളം ഡ്രൈവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്രവര്‍ത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസര്‍, ജനേഷ് നായര്‍, ബേസില്‍ ജോണ്‍ എന്നിവരാണ്.

ചിരിയും ചിന്തയും പ്രദാനം ചെയ്യുന്ന  'കടല്‍ കടന്നെത്തുന്ന മലയാളം' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ബല്ലാത്ത പഹയന്റെ പ്രഭാഷണം എല്ലാ ഭാഷാസ്‌നേഹികളും ശ്രവിക്കണമെന്നും മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന  നവ്യമായ ലൈവ് പ്രഭാഷണങ്ങളും ഭാഷാ ഉന്നമനത്തിനായി നടത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്നും മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും എല്ലാ ഭാഷാസ്‌നേഹികളോടും അഭ്യര്‍ത്ഥിക്കുന്നു.

മലയാളം ഡ്രൈവിന്റെ ഭാഗമായി നടത്തുന്ന പരിപാടികള്‍ തത്സമയം കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.. മലയാളം മിഷന്‍ യുകെ ചാപ്റ്റന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികള്‍ ഷെയര്‍ ചെയ്തും പ്രോത്സാഹിപ്പിക്കുക

https://www.facebook.com/MAMIUKCHAPTER/live/

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category