1 GBP = 99.00INR                       

BREAKING NEWS

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി; തിമിര ശസ്ത്രക്രിയയും പല്ലിലെ റൂട്ട് കനാല്‍ ചികിത്സ അടക്കം 34 ശസ്ത്രക്രിയകള്‍ നടത്താന്‍ അനുമതി; ആയുര്‍വേദ പിജി പഠനത്തില്‍ ശസ്ത്രക്രിയയ്ക്ക് പ്രായോഗിക പരിശീലനം നല്‍കും; ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കാന്‍ വരുന്നത് നിരവധി പരിഷ്‌ക്കാരങ്ങള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ആയുര്‍വേദ ചികിത്സയെ കുടുതല്‍ ജനകീയമാക്കാന്‍ വേണ്ടി കൂടുതല്‍ പരിഷ്‌ക്കാരങ്ങളിലേക്ക് കടന്ന് കേന്ദ്രസര്‍ക്കാര്‍. ജനറല്‍ സര്‍ജറി ഉള്‍പ്പെടെ നിര്‍വഹിക്കുന്നതിന് സ്പെഷലൈസ്ഡ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് ഇതിന്റെ ഭാഗമായിട്ടാണ്. ശല്യതന്ത്ര (ജനറല്‍ സര്‍ജറി), ശാലാക്യതന്ത്ര (ഇഎന്‍ടി, ദന്തചികിത്സ) ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പ്രായോഗിക പരിശീലനം നേടി ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളും നടത്താം. ഇതിനായി, ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ (പിജി ആയുര്‍വേദ എജ്യുക്കേഷന്‍) റെഗുലേഷന്‍സ് ഭേദഗതി ചെയ്തു.

ശല്യതന്ത്ര, ശാലാക്യതന്ത്ര എന്നിവയില്‍ പിജി ചെയ്യുന്ന ആയുര്‍വേദ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ തിയറി പഠിക്കുന്നുണ്ടെങ്കിലും പരിശീലനം ഉണ്ടാകാറില്ല. ഇതില്‍ മാറ്റം വരുത്തും. പ്രായോഗിക പരിശീലനം കൂടി നേടിയശേഷം ഇവര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ നടപ്പാക്കിയ നിയമ ഭേദഗതി.

ശല്യതന്ത്രയില്‍ പൈല്‍സ്, മൂത്രക്കല്ല്, ഹെര്‍ണിയ, വെരിക്കോസ് വെയിന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട 34 ശസ്ത്രക്രിയകള്‍ക്കാണ് അനുമതി. ശാലാക്യതന്ത്രയില്‍ തിമിര ശസ്ത്രക്രിയ, പല്ലിലെ റൂട്ട് കനാല്‍ തെറപ്പി തുടങ്ങി 15 ചികിത്സകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഗര്‍ഭമലസിപ്പിക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിന് ആയുര്‍വേദ, ഹോമിയോ, യുനാനി ഡോക്ടര്‍മാര്‍ക്കും അംഗീകാരമുള്ള ഓക്‌സിലറി നഴ്‌സുമാര്‍ക്കും (മിഡൈ്വഫ് നഴ്‌സുമാര്‍) അനുമതിനല്‍കാന്‍ നടപടി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി വരികയായിരുന്നു. നിലവില്‍ അലോപ്പതി ഡോക്ടര്‍മാര്‍ക്കുമാത്രമേ ഗര്‍ഭച്ഛിദ്ര ശസ്ത്രക്രിയ ചെയ്യാന്‍ നിയമപ്രകാരം അനുമതിയുള്ളൂ. അധികം താമസിയാതെ ആയുര്‍വേദത്തിലും ഗര്‍ഭം അലസിപ്പിക്കല്‍ ശസ്ത്രക്രിയക്ക് അനുമതി നല്‍കിയേക്കും.

ഗ്രാമീണമേഖലയില്‍ വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തതു കണക്കിലെടുത്തുള്ള ഈ നീക്കത്തെ ഐഎംഎ അടക്കമുള്ള സംഘടനകള്‍ സജീവമായി എതിര്‍ത്തു പോന്നിരുന്നു. ഒട്ടേറെ നിബന്ധനകളനുസരിച്ചാണ് ഇപ്പോള്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവാദമുള്ളത്. ഈ നിബന്ധനകള്‍പ്രകാരം ഗ്രാമീണമേഖലയില്‍ ജോലിചെയ്യാനുള്ള ഡോക്ടര്‍മാരുടെ കുറവ് നിലനില്‍ക്കുന്നതിനാല്‍ '1971- ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമം' ഭേദഗതി ചെയ്യാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.

മാതൃമരണനിരക്ക് ഉയരാനുള്ള കാരണങ്ങളിലൊന്ന് അശാസ്ത്രീയമായി നടത്തുന്ന ഗര്‍ഭമലസിപ്പിക്കല്‍ രീതികളാണ്. ഈ പശ്ചാത്തലത്തില്‍ ആയുര്‍വേദ, ഹോമിയോ, യുനാനി, ഡോക്ടര്‍മാര്‍ക്കും ഓക്‌സിലറി നഴ്‌സുമാര്‍ക്കും പ്രത്യേകപരിശീലനം നല്‍കും. സാധാരണ ഗതിയില്‍ 20 ആഴ്ചവരെയുള്ള ഗര്‍ഭമലസിപ്പിക്കാനാണ് ഡോക്ടര്‍മാര്‍ക്ക് അനുമതിയുണ്ടാവുക.

എന്നാല്‍ ശാരീരിക, മാനസിക വൈകല്യമുള്ള കുട്ടി ജനിക്കാന്‍ സാധ്യതയുണ്ടെന്നു കണ്ടാല്‍ 24 ആഴ്ചവരെയുള്ള ഗര്‍ഭം അലസിപ്പിക്കാം. അംഗീകാരമുള്ള ഡോക്ടര്‍മാര്‍ നിശ്ചിത ആരോഗ്യ കേന്ദ്രങ്ങളില്‍വെച്ചുമാത്രമേ ശസ്ത്രക്രിയ ചെയ്യാവൂ. രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ ശസ്ത്രക്രിയ നടത്തിയാല്‍ രണ്ടുമുതല്‍ ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കും.

ആരോഗ്യ കേന്ദ്രങ്ങള്‍ക്കുപുറത്ത് ശസ്ത്രക്രിയ നടത്തിയാലും ശിക്ഷയുണ്ടാവും. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം 65 വയസ്സുവരെ ആക്കുമെന്ന് അടുത്തിടെ പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു. ഇതോടൊപ്പം ഡിപ്ലോമ ഇന്‍ നാഷണല്‍ ബോര്‍ഡിന് (ഡി.എന്‍.ബി.) കൂടുതല്‍ അംഗീകാരം നല്‍കാനും ആലോചനയുണ്ട്. എം.ഡി., എം.എസ്. ഡിഗ്രികള്‍ക്ക് തുല്യമാണ് ഡി.എന്‍.ബി.യെങ്കിലും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അത് അംഗീകരിച്ചിട്ടില്ല. അതിനാല്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം ഭേദഗതി ചെയ്യാന്‍ ആലോചനയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category