1 GBP = 98.20INR                       

BREAKING NEWS

ഹാസ്യതാരം ഭാരതി സിങ്ങിനെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു; താരത്തേയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തത് വീട്ടില്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തതിനെ തുടര്‍ന്ന്: ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി എന്‍സിബിക്ക് മുന്നില്‍ കുറ്റസമ്മതം നടത്തി ഇരുവരും

Britishmalayali
kz´wteJI³

മുംബൈ: ഹാസ്യതാരം ഭാരതി സിങ്ങിനെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടില്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തതിനെ തുടര്‍ന്നാണ് എന്‍സിബി ഭാരതി സിങ്ങിനെയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാചിയ്യയെയും കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മുംബൈയിലെ എന്‍സിബി ഓഫിസില്‍ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഭാരതി സിങ്ങിനെ അറസ്റ്റ് ചെയ്തത്. ഭാരതി സിങ്ങും ഭര്‍ത്താവ് ഹര്‍ഷും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി കുറ്റസമ്മതം നടത്തിയതായി അധികൃതര്‍ പറഞ്ഞു.

സുശാന്ത് സിങ് രജ്പുത്തിന്റെ മരണ ശേഷം ബോളിവുഡ് താരങ്ങളുടെ വീട് കേന്ദ്രീകരിച്ച് എന്‍സിബിയുടെ മയക്കു മരുന്നിന് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാണ്. നേരത്തെ ദീപികാ പദുക്കോണ്‍, സാറാ അലി ഖാന്‍, ശ്രദ്ധാ കപൂര്‍ തുടങ്ങിയവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. അടുത്തിടെ അര്‍ജുന്‍ രാംപാലിന്റെ വീട്ടിലും എന്‍സിബി റെയ്ഡ് നടത്തി. താരത്തേയും ഭാര്യയേയും ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category