1 GBP = 98.20INR                       

BREAKING NEWS

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ നില അതീവ ഗുരുതരം; ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ഒന്നിലധികം അവയവങ്ങള്‍ തകരാറില്‍: വെന്റിലേറ്ററിലുള്ള അദ്ദേഹം പൂര്‍ണമായും അബോധാവസ്ഥയില്‍

Britishmalayali
kz´wteJI³

ഗുവാഹത്തി: അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ (86) നില അതീവഗുരുതരമായി തുടരുന്നു. ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ (ജിഎംസിഎച്ച്) ചികിത്സയില്‍ കഴിയുന്ന അദ്ദേഹം പൂര്‍ണമായും അബോധാവസ്ഥയിലാണുള്ളത്. . അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായും അബോധാവസ്ഥയിലാണെന്നും അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു.

അദ്ദേഹത്തിന്റെ ഒന്നിലധികം അവയവങ്ങള്‍ തകരാറിലാണ്. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ കാരണം കഴിഞ്ഞ രണ്ടിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ (ജിഎംസിഎച്ച്) പ്രവേശിപ്പിച്ചത്. അന്നു മുതല്‍ അദ്ദേഹം വെന്റിലേറ്ററിലാണ്. ഇന്ന് ഉച്ചയോടെ, ശ്വാസതടസ്സമുണ്ടായതിനെത്തുടര്‍ന്ന് ഇന്‍കുബേഷന്‍ വെന്റിലേറ്ററിലാക്കി. മരുന്നുകളും മറ്റു മാര്‍ഗങ്ങളും ഉപയോഗിച്ച് അവയവങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

അടുത്ത 48-72 മണിക്കൂര്‍ വളരെ നിര്‍ണായകമാണ്. ഡയാലിസിസിന് ശ്രമിക്കുന്നുണ്ട്. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദഗ്ധരുമായി ജിഎംസിഎച്ച് ഡോക്ടര്‍മാര്‍ നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഈ അവസ്ഥയില്‍ അദ്ദേഹത്തെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന തരുണ്‍ ഗൊഗോയിക്ക് ഓഗസ്റ്റ് 25 നാണ് കോവിഡ് സ്ഥിരീകരിച്ചത്. പിറ്റേന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ രണ്ടുമാസത്തെ ചികിത്സയ്ക്കു ശേഷം ഒക്ടോബര്‍ 25ന് ഡിസ്ചാര്‍ജ് ചെയ്തു. കോവിഡാനന്തര അസ്വസ്ഥതകളെ തുടര്‍ന്ന് നവംബര്‍ 2ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category