1 GBP = 98.20INR                       

BREAKING NEWS

ഒരു കാലത്ത് ഷക്കീലയുടെയും മറിയയുടെയും നായകന്‍; കിന്നാരത്തുമ്പികള്‍, തങ്കത്തോണി സിനിമകളുടെ നിര്‍മ്മാതാവ്: കൊറോണക്കാലത്ത് ഉപജീവനത്തിനായി ബിരിയാണി വിറ്റ് ജാഫര്‍ കാഞ്ഞിരപ്പള്ളി

Britishmalayali
kz´wteJI³

രു കാലത്ത് മലയാളി പ്രേക്ഷകരെ ഹരം കൊള്ളിച്ച കിന്നാരത്തുമ്പിയുടെയും തങ്കത്തോണിയുടേയും നിര്‍മ്മാതാവാണ് ജാഫര്‍ കാഞ്ഞിരപ്പള്ളി. ഷക്കീലയ്ക്കും മറിയയ്ക്കും ഒപ്പം നായികനായും അഭിനയിച്ച ജാഫര്‍ പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി പ്രമുഖതാരനിരയ്ക്കൊപ്പം പല സിനിമകളിലും വേഷമിട്ടു. എന്നാല്‍ കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ ബിരിയാണി കച്ചവടത്തിന് ഇറങ്ങിയിരിക്കുകയാണ് ജാഫര്‍.

35 കൊല്ലമായി സിനിമാ രംഗത്തുള്ള ജാഫര്‍ സിനിമാ തിയറ്റര്‍ ഓപ്പറേറ്റര്‍ മുതല്‍ വിതരണക്കാരന്‍ വരെ ആയി. തിയറ്റര്‍ വാടകയ്ക്ക് എടുത്ത് നടത്തി. ഫെഫ്ക മെസ് വര്‍ക്കേഴ്സ് യൂണിയന്റെ ജനറല്‍ സെക്രട്ടറി, ഫെഫ്ക ഫെഡറേഷന്റെ വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.'ജാഫര്‍ പറയുന്നു.

17 വര്‍ഷമായി മലയാളം സിനിമയ്ക്കും സീരിയലിനും ഫുഡ് നല്‍കുന്ന ബിസിനസ ജാഫറിനുണ്ട്. പെട്ടെന്നുണ്ടായ കോവിഡ് സിനിമാപ്രവര്‍ത്തകരെയും അതുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരെയും പ്രതികൂലമായി ബാധിച്ചപ്പോള്‍ ജീവിക്കാന്‍ വേറെ മാര്‍ഗമില്ലാത്ത സാഹചര്യത്തില്‍ 49 രൂപ എന്ന തുച്ഛമായ വിലയ്ക്ക് സിനിമാ ബിരിയാണി വില്‍പന നടത്തുകയാണ്. ചെറിയൊരു ലാഭം മാത്രമേ എടുക്കുന്നുള്ളൂ. ആറു ജീവനക്കാരുണ്ട്. ഞാനും ഭാര്യയും ചേര്‍ന്നാണ് തുടങ്ങിയത്. ഇപ്പോള്‍ ബിരിയാണിക്ക് കൂടുതല്‍ ആവശ്യക്കാരുണ്ട്. എറണാകുളത്ത് തമ്മനം, വാഴക്കാല, വെണ്ണല, കലൂര്‍, പാലാരിവട്ടം എന്നീ സ്ഥലങ്ങളിലെ സിനിമാ ബിരിയാണി കൊടുക്കുന്നുള്ളൂ. അയ്യായിരം ബിരിയാണിയോളം ഓര്‍ഡറുണ്ട്.

കാഞ്ഞിരപ്പള്ളി ബേബി തിയറ്ററിലെ ഓപ്പറേറ്റര്‍ ആയാണ് ജാഫറിന്റെ സിനിമാജീവിതം. പിന്നീട് കോട്ടയത്ത് തിയറ്റര്‍ വാടകയ്ക്ക് എടുത്ത് നടത്തി. പിന്നെ പുതുപ്പള്ളിയില്‍ തിയറ്റര്‍ നടത്തി. തോട്ടക്കാട് ഉഷസ്... അവിടെ നിന്നാണ് ഡിസ്ട്രിബ്യൂട്ടറാകുന്നത്. എന്റെ ട്യൂഷന്‍ ടീച്ചര്‍ എന്ന പടമാണ് ആദ്യം വിതരണം ചെയ്തത്. ഡിസ്ട്രിബ്യൂഷന്റെ കാര്യങ്ങള്‍ക്കായി മദ്രാസില്‍ പോയപ്പോഴാണ് ഷക്കീലയെ പരിചയപ്പെടുന്നതും കിന്നാര തുമ്പികളുടെ നിര്‍മ്മാതാവാകുന്നതും.

പിന്നീട് തങ്കത്തോണിയുടെ നിര്‍മ്മാതാവായി. വേഴാമ്പല്‍, തങ്കത്തോണി, റൊമാന്‍സ്, ഹോസ്റ്റല്‍, രാക്ഷസ രാജ്ഞി അങ്ങനെ നിരവധി ചിത്രങ്ങള്‍ ജാഫര്‍ നിര്‍മ്മിച്ചതാണ്. ഷക്കീലയുടെ കൂടെയും മറിയയുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. എം.ഒ. ദേവസ്യയാണ് അതിന്റെ ക്യാമറ. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിലാണ് അതില്‍ അഭിനയിച്ചതെന്നും ജാഫര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category