1 GBP = 98.20INR                       

BREAKING NEWS

ജോക്കുട്ടന് ഉറ്റവര്‍ അശ്രുപൂജകളോടെ വിട നല്‍കി; സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത് കോതമംഗലം രൂപത അധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍; പുത്രന് കണ്ണീരോടെ വിടനല്‍കി പി.ജെ ജോസഫ്

Britishmalayali
kz´wteJI³

തൊടുപുഴ: പി.ജെ.ജോസഫ് എംഎല്‍എയുടെ മകന്‍ ജോക്കുട്ടന് ഉറ്റവര്‍ അശ്രുപൂജകളോടെ വിട നല്‍കി.ജോക്കുട്ടനെന്ന ജോമോന്‍ ജോസഫിന്റെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്നലെ രാവിലെ പത്തരയോടെ പുറപ്പുഴ പാലത്തിനാല്‍ വീട്ടില്‍ ആരംഭിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ക്ക് കോതമംഗലം രൂപത അധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ഇടുക്കി രൂപത അധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ യുഹാനോന്‍ തിയോഡേഷ്യസ്, കോതമംഗലം രൂപത വികാരി ജനറല്‍ മോണ്‍. ചെറിയാന്‍ കാഞ്ഞിരകൊമ്പില്‍, കോട്ടയം രൂപത വികാരി ജനറല്‍ മൈക്കിള്‍ വെട്ടിക്കാട്ട് എന്നിവര്‍ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംപിമാരായ ബെന്നി ബെഹനാന്‍, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ്, ജോസ് കെ. മാണി, തോമസ് ചാഴികാടന്‍, എംഎല്‍എമാരായ കെ.സി. ജോസഫ്, പി.സി. ജോര്‍ജ്, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ്,വി.പി. സജീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ്, എല്‍ദോ ഏബ്രഹാം, നേതാക്കളായ കെ. ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, ജോസഫ് വാഴയ്ക്കന്‍, ടി.യു.

കുരുവിള, റോയി കെ. പൗലോസ്, ഇബ്രാഹിം കുട്ടി കല്ലാര്‍, ടോമി കല്ലാനി, ലതിക സുഭാഷ്, മാത്യു കുഴല്‍നാടന്‍, എസ്. അശോകന്‍, ടി.എം. സലിം, കെ.എം.എ. ഷുക്കൂര്‍, എം.ജെ. ജേക്കബ്, മാത്യു സ്റ്റീഫന്‍, എം.എസ്. മുഹമ്മദ്,

കെ.എസ്. അജി, കെ. സുരേഷ് ബാബു, വി.വി. മത്തായി, പി.പി. ജോയി, മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഉള്‍പ്പെടെയുള്ളവര്‍ വസതിയില്‍ എത്തിയിരുന്നു. മംഗളത്തിനു വേണ്ടി ജനറല്‍ മാനേജര്‍ സാബു ജോണ്‍ റീത്ത് സമര്‍പ്പിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി, യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, വി എം. സുധീരന്‍ എന്നിവര്‍ ഫോണിലൂടെ അനുശോചനം അറിയിച്ചു. സംസ്‌കാരം പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ നടന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category