1 GBP = 98.20INR                       

BREAKING NEWS

സിങ്കം കടുപ്പിച്ചതോടെ ഗത്യന്തരമില്ലാതെ അന്വേഷണത്തിന് വഴങ്ങി സര്‍ക്കാര്‍; ശബ്ദരേഖ ചോര്‍ന്നതില്‍ സ്വപ്നയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്; ബന്ധുക്കളുടെയും ജയില്‍ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കും; ജൂഡീഷ്യല്‍ കസ്റ്റഡിയിലുള്ള സ്വപ്നയുടെ മൊഴിയെടുക്കാന്‍ കോടതിയുടെ അനുമതിയും ആവശ്യം; ശബ്ദരേഖ ഫോറന്‍സിക് പരിശോധന നടത്താന്‍ കേസെടുക്കേണ്ടതും അനിവാര്യം

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്നതില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിലേക്ക് സര്‍ക്കാര്‍ നീങ്ങിയത് ജയില്‍ ഡിജിപി ഋഷിരാജ് സിങ് നിലപാട് കടുപ്പിച്ചതോടെ. ശബ്ദരേഖ ചോര്‍ന്നതില്‍ ഋഷിരാജ് സിങ് ശരിക്കും ക്ഷുഭിതനായിരുന്നു. ഈ സാഹചര്യത്തില്‍ ഋഷിരാജ് തന്നെയാണ് ഡിജിപിയോട് അന്വേഷണം ആവശ്യപ്പെട്ടു രംഗത്തെത്തിയത്. ഇത് സര്‍ക്കാറിനെ ശരിക്കും വെട്ടിലാക്കുകയും ചെയ്തു. ഇതോടയൊണ് ക്രൈംബ്രാഞ്ചിനെ അന്വേഷണം ചുമതല ഏല്‍പ്പിച്ചത്.

അന്വേഷണ ഘട്ടത്തിലേക്ക് കടക്കാനാണ് സര്‍ക്കാറിന്റെ ഇപ്പോഴുള്ള തീരുമാനം. ശബ്ദരേഖ ചോര്‍ച്ചയില്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം ജയില്‍വകുപ്പിന് കത്ത് നല്‍കും. സ്വപ്നയുടെ മൊഴിയെടുത്ത ശേഷമാകും കേസെടുത്ത് അന്വേഷണം നടത്തുന്നതില്‍ തീരുമാനമെടുക്കുക. എന്‍ഫോഴ്സ്മെന്റ് കടുപ്പിച്ചതോടെയാണ് അന്വേഷണം നടത്താമെന്ന നിലപാടിലേക്ക് പൊലീസെത്തിയത്.

സൈബര്‍ സെല്‍ സ്പെഷ്യല്‍ അഡീഷനല്‍ എസ്പി ഇഎസ് ബിജുമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സഘമായിരിക്കും ശബ്ദരേഖ ചോര്‍ച്ച അന്വേഷിക്കുക. ജയില്‍ വകുപ്പിന്റെ പരാതിയില്‍ അന്വേഷണം നടത്താനാകില്ലായിരുന്നു പൊലീസ് നിലപാട്. എന്നാല്‍ അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുവെന്ന പ്രചാരണത്തില്‍ അന്വേഷണം വേണമെന്ന് ഇഡി കടുപ്പിച്ചതോടെയാണ് പ്രാഥമിക അന്വേഷണത്തിനുള്ള തീരുമാനം.



പ്രാഥമിക അന്വേഷണത്തിലും സങ്കീര്‍ണ്ണതകളേറെയാണ്. ജൂഡീഷ്യല്‍ അന്വേഷണത്തില്‍ കഴിയുന്ന സ്വപ്നയുടെ മൊഴിയെടുക്കാന്‍ കോടതിയുടെ അനുമതി വേണം. അന്വേഷണ സംഘമോ ജയില്‍വകുപ്പോ അനുമതി വാങ്ങണം. ശബ്ദരേഖ ഫോറന്‍സിക്പരിശോധന നടത്തണമെങ്കില്‍ കേസെടുക്കണം. സ്വപ്നയെ കൂടാതെ സ്വപ്നയെ സന്ദര്‍ശിച്ച ബന്ധുക്കള്‍, ജയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടേയും മൊഴിയെടുക്കും. പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇഡിയുടെ തുടര്‍ നീക്കം. സ്വപ്ന കൂടി ഉള്‍പ്പെട്ട ഗൂഢാലോചനയാണ് ശബ്ദരേഖചോര്‍ച്ചക്ക് പിന്നിലെന്നാണ് എന്‍ഫോഴസ്മെന്റ് സംശയം.

ജയിലില്‍നിന്നു പുറത്തുവന്ന ശബ്ദം തന്റേതാണെന്നു നേരത്തെ സ്വപ്ന സ്ഥിരീകരിച്ചിരുന്നു. കോടതിയില്‍ കൊണ്ടുപോയ വഴിക്കുവച്ചോ കോടതി പരിസരത്തുവച്ചോ സ്വപ്നയുെ ശബ്ദംറെക്കോഡ് ചെയ്യാന്‍ സാഹചര്യമുണ്ടായിട്ടില്ല. കേസിന്റെ തുടക്കത്തില്‍ മാത്രമാണു സ്വപ്നയെ കോടതിയില്‍ നേരിട്ടു ഹാജരാക്കിയത്. പീന്നീട് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു.

റിമാന്‍ഡിലുള്ളവരുടെ മൊഴിയെടുക്കുന്നതു ജയിലധികൃതരുടെ സാന്നിധ്യത്തിലാണ്. അതിനാലാണു സ്വപ്നയുടെ ശബ്ദം റെക്കോഡ് ചെയ്തതില്‍ പുറത്തുനിന്നുള്ളവരുടെ പങ്ക് സംശയിക്കുന്നത്. അട്ടക്കുളങ്ങരയ്ക്കു മുമ്പ് സ്വപ്നയെ തൃശൂര്‍, എറണാകുളം ജയിലുകളില്‍ പാര്‍പ്പിച്ചിരുന്നു. തൃശൂരില്‍വച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശബ്ദം അപ്പോള്‍ റെക്കോഡ് ചെയ്തതല്ലെന്നാണു പ്രാഥമിക നിഗമനം.

എറണാകുളം ജയിലില്‍നിന്നു സ്വപ്ന 18 പ്രാവശ്യം ഓഡിയോ, വീഡിയോ കോളുകളിലൂടെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. അട്ടക്കുളങ്ങരയില്‍നിന്ന് ഒരു തവണ മാത്രമാണു വിളിച്ചത്. തപാലില്‍ തന്റെ പേരില്‍ ഒരു രേഖ വരുമെന്ന് അമ്മയെ അറിയിക്കാന്‍ വേണ്ടിയായിരുന്നു അത്. അന്വേഷണം ഉന്നതരിലേക്ക് എത്തുമെന്ന ആശങ്കയില്‍ ചിലരുടെ വക്രബുദ്ധിയാണു ശബ്ദരേഖ പുറത്തുവിട്ടതിനു പിന്നിലെന്ന് ഇ.ഡി. ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category