
ഭൗതികമായ ആവശ്യങ്ങളും ചെലവും കുറച്ചുകൊണ്ടുള്ള ജീവിതരീതിക്ക് ലോകമൊട്ടാകെ പ്രചാരം കൂടിവരികയാണ്. ഇവിടെയാണ് 'മിനിമലിസം' എന്ന ഇംഗ്ലീഷ് വാക്കിന്റെ പ്രസക്തി.അനാവശ്യ ചെലവുകളും സാമ്പത്തിക ബാധ്യതകളും കുറച്ചുകൊണ്ടുള്ള ജീവിത രീതിയെയാണ് 'മിനിമലിസം' സൂചിപ്പിക്കുന്നത്. കടബാധ്യതകളില്ലാതെയും വ്യക്തിബന്ധങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തും ജീവിക്കാന്‍ ഉദ്ബോധിപ്പിക്കുന്ന ഒരുപാട് പോഡ്കാസ്റ്റുകളും വീഡിയോകളും ലേഖനങ്ങളുമെല്ലാം നമ്മള് ദിവസേന മാധ്യമങ്ങളില്‍ കാണാറുണ്ട്. അമിതവും അനാവശ്യവുമായ ഭൗതികവസ്തുക്കള്‍ ജീവിതത്തില്‍ നിന്നും ഒഴിവാക്കി അനുഭവങ്ങള്‍ അടിസ്ഥാനമാക്കി ജീവിതം മുന്നോട്ടു നയിക്കുന്ന തത്വശാസ്ത്രമാണ് ലോകമൊട്ടാകെയുള്ള പല മിനിമലിസ്റ്റുകളും പിന്തുടരുന്നത്. കുറച്ചുമാത്രം ഭൗതികവസ്തുക്കള്‍ ഉപയോഗിച്ച് ജീവിക്കുമ്പോള്‍ സ്വാഭാവികമായും ജീവിതച്ചെലവും സാമ്പത്തിക ബാധ്യതയും കുറയുമല്ലോ.
പുതുതലമുറയുടെ ആശയഭ്രാന്ത് എന്ന് വിളിച്ച് മിനിമലിസത്തെ കൊച്ചാക്കുന്നതിനു മുന്‍പ് ഈ 'ഇസ'ത്തിന്റെ ഗുണവശങ്ങളെപ്പറ്റി ഒന്ന് വിചിന്തനം ചെയ്യുന്നത് നല്ലതായിരിക്കും. ജീവിത യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്ന കാര്യങ്ങള്‍ കൊണ്ട് നിങ്ങള്‍ 'മിനിമലിസം' പ്രയോഗികമാക്കിയാല്‍ അത് ജീവിതത്തെ നല്ല രീതിയില്‍ പരിവത്തനപ്പെടുത്തും എന്നാണ് മിനിമലിസ്റ്റുകള്‍ അവകാശപ്പെടുന്നത്. നിങ്ങള്‍ ഒരു 'മിനിമലിസ്റ്റ് ' ആയാല്‍ എന്തൊക്കെയാകും പ്രയോജനങ്ങള്‍?
കടം, പലിശ തുടങ്ങിയ സാമ്പത്തിക ബാധ്യതകളില്‍ നിന്നുള്ള മോചനം, ആവശ്യം ഇല്ലാഞ്ഞിട്ടും വീട്ടില്‍ വാങ്ങിക്കൂട്ടിയതും അശ്രദ്ധയോടെയും അടുക്കും ചിട്ടയുമില്ലാതെയും വലിച്ചുവാരിയിട്ടിരിക്കുന്ന സാധനങ്ങള്‍ ഒഴിവാക്കല്‍, ഭൗതികവസ്തുക്കള്‍ പരമാവധി ഒഴിവാക്കി അനുഭവങ്ങള്‍ക്ക് വേണ്ടി ജീവിതത്തെ പരിവര്‍ത്തനപ്പെടുത്തല്‍, അനാവശ്യചിന്തകള്‍ ഒഴിവാക്കി ശുഭചിന്തകള്‍ വളര്‍ത്തിയെടുക്കല്‍, പരിസ്ഥിതി സൗഹാര്‍ദ്ദമായ ജീവിതം നയിക്കുക, മികച്ച വ്യക്തിബന്ധങ്ങള്‍ ഉണ്ടാക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നതൊക്കെ മിനിമലിസ്റ്റുകള്‍ പിന്തുടരുന്ന ആശയങ്ങളാണ്.
ആവശ്യം ഇല്ലാഞ്ഞിട്ടും സാധനങ്ങള്‍ വാങ്ങികൂട്ടുന്ന രീതി നമ്മില്‍ പലര്‍ക്കും ഉണ്ട്. അത്തരം വസ്തുക്കള്‍ നമ്മള് മിക്കപ്പോഴും അശ്രദ്ധയോടെയും അടുക്കും ചിട്ടയുമില്ലാതെയും വലിച്ചുവാരിയിടും. നമുക്ക് ആവശ്യമില്ലാത്ത സാധങ്ങള്‍ ഏതാണെന്നു നിശ്ചയിച്ച് അവ ഒഴിവാക്കുന്നതും ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നതും എല്ലാവര്ക്കും ചിന്തിക്കാവുന്ന കാര്യമാണ്. ഉദാഹരണത്തിന് കഴിഞ്ഞ മൂന്നു മാസമായി നിങ്ങള്‍ ഉപയോഗിക്കാത്ത വസ്തുക്കള്‍ വീട്ടില്‍ കൂട്ടിവെക്കുന്നതില്‍ വലിയ കഴമ്പില്ല. പ്രിയപ്പെട്ട പുസ്തകങ്ങളോ അമൂല്യമായ ആഭരണങ്ങളോ വസ്ത്രങ്ങളോ ഇതില്‍പെടില്ല! എന്നാല്‍ തീര്‍ത്തും ആവശ്യമില്ലാത്ത വസ്തുക്കള്‍ കുറഞ്ഞ വിലയ്ക്ക് ആവശ്യക്കാര്‍ക്ക് കൊടിക്കുന്നതാവും വീട്ടില്‍ അലക്ഷ്യമായി കൂട്ടിയിടുന്നതിനേക്കാള് നല്ലത്. അങ്ങനെ വില്ക്കുമ്പോള് ലഭിക്കുന്ന സാമ്പത്തിക ലാഭം വേറെയുമുണ്ട്. അലമാരകളുംതട്ടിന്പുറത്തും തറയിലുമെല്ലാം കൂട്ടിയിട്ട അനാവശ്യവസ്തുക്കള്‍ ഒഴിവാക്കിയാല്‍ വീട് കൂടുതല്‍ മനോഹരമായിരിക്കും. അത്യാവശ്യത്തിന് മാത്രമുള്ള വസ്തുക്കള്‍ മാത്രം നിലനിര്‍ത്തിയാല്‍ വീടിന്റെ പരിപാലനച്ചെലവ് കുറയും. അത് നമുക്ക് കൂടുതല്‍ സ്വതന്ത്രവും മനസ്സമാധാനവും നല്‍കും.
സ്വന്തമായി കുറച്ചുമാത്രം വസ്തുക്കള്‍ മാത്രമാണ് നമുക്കുള്ളതെങ്കില്‍ അവ സൂക്ഷിച്ചുവെക്കാന്‍ വലിയ വീടുകള്‍ നമുക്ക് ആവശ്യമായി വരില്ല. അങ്ങനെ വലിയ വീട് വെക്കുന്ന അല്ലെങ്കില്‍ അത്തരം വീടുകളില്‍ താമസിക്കുന്ന രീതി ഒഴിവാക്കി സാമ്പത്തികസുരക്ഷിതത്വം ഉറപ്പാക്കാനും സാധിക്കും. പാശ്ചാത്യ രാജങ്ങളിലും ഇന്ത്യയിലെ തന്നെ വന്‍നഗരങ്ങളിലും വലിയൊരു ശതമാനം യുവാക്കള്‍ സ്റ്റുഡിയോ അപ്പാര്‍ട്മെന്റുകളാണ് രണ്ടോ മൂന്നോ അതിലധികമോ കിടപ്പുമുറികളുള്ള വലിയ അപ്പാര്ട്മെന്റുകളെക്കാള് കൂടുതലായി ഇശപെടുന്നതും തിരഞ്ഞെടുക്കുന്നതും. ചെറിയ വീടുകളുടെ പരിപാലനച്ചെലവും വലിയ വീടുകളെ അപേക്ഷിച്ച് കുറവായിരിക്കുമല്ലോ.
വീട്ടിലേക്കാവശ്യമുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറികളുമൊക്കെ വാങ്ങുമ്പോള്‍ മിതത്വം ശീലിക്കുകയാണ് മിനിമലിസത്തിന്റെ മറ്റൊരു രീതി. ആവശ്യത്തിലേറെ വാങ്ങിച്ചു കൂട്ടിയതിനുശേഷം മുഴുവനായും ഉപയോഗിക്കാതെ സാധങ്ങള്‍ ഉപേക്ഷിക്കുന്ന രീതി തീര്‍ച്ചയായും ഒഴിവാക്കാവുന്നതാണ്. വലിയ കുടംബമല്ലാത്ത സാഹചര്യത്തില്‍ വലിയ പാക്കറ്റുകളിലും കൂടുതല്‍ എണ്ണവും വാങ്ങിക്കുമ്പോള്‍ വിലയില്‍ ലാഭിക്കാം കണക്കുകൂട്ടല്‍ എന്ന ചിന്ത അടിസ്ഥാനരഹിതമാണ്. ഇങ്ങനെ വാങ്ങിക്കൂട്ടുന്ന സാധനങ്ങള്‍ തീരുന്നതിനു മുഴുവനായും ഉപയോഗിക്കാനാകാതെ ഉപേക്ഷിക്കുന്ന സാധ്യതയാണ് കൂടുതല്‍. പച്ചക്കറികള്‍, പഴങ്ങള്‍, മത്സ്യമാംസാദികള്‍ തുടങ്ങിയ വസ്തുക്കള്‍ക്കെ വളരെ കുറഞ്ഞ ഷെല്‍ഫ് ലൈഫ് മാത്രമേയുള്ളു എന്നതാണ് വസ്തുത. ഒരു മിനിമലിസ്റ് ആണെങ്കില്‍ നിങ്ങള്‍ തീര്‍ത്തും ആവശ്യമുള്ള ഭക്ഷണവസ്തുക്കള്‍ മാത്രമേ വാങ്ങൂ. വാങ്ങിയ വസ്തുക്കള്‍ വലിച്ചെറിയാതെ പൂര്‍ണമായും ഉപയോഗിക്കാനും നിങ്ങള്‍ ശ്രദ്ധിക്കും.
വസ്തുക്കളെക്കാള്‍ ജീവിതാനുഭവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ് മിനിമലിസ്റ്റുകള്‍. ആളുകളോട് സ്നേഹത്തോടെ സംസാരിക്കാനും സൗഹൃദങ്ങള്‍ സൃഷ്ടിക്കാനും നിലനിര്‍ത്താനും വലിയ പണച്ചെലവില്ലല്ലോ. എന്നാല്‍ സന്തോഷം തേടി വിദേശയാത്ര പോകാനും സമയം കൊല്ലാന്‍ മള്‍ട്ടിപ്ള്‍സ് തീയേറ്ററുകളില്‍ സിനിമ കാണാനുമെല്ലാം പണം തന്നെ വേണം.
നമ്മളില്‍ മിക്കവരുടെയും ജീവിതരീതി ശ്രദ്ധിച്ചിട്ടുണ്ടോ? സാമ്പത്തികസ്ഥി മെച്ചപ്പെടുത്താന്‍ നമ്മള് കഠിനമായി ജോലി ചെയ്യും, കൂടുതല്‍ പണം ഉണ്ടാക്കും, വലിയ വീടുകള്‍ വെയ്ക്കും, വീട്ടിന്റെ കടം വീട്ടാന്‍ വീണ്ടും കഠിനാധ്വാനം തുടരും, വില കൂടിയ വസ്ത്രങ്ങള്‍ വാങ്ങും, മെച്ചപ്പെട്ട കാറുകള്‍ വാങ്ങും, സ്മാര്‍ട്ട് ഫോണുകള്‍ മാറ്റി മാറ്റി വാങ്ങും, കുട്ടികള്‍ക്ക് കളിയ്ക്കാന്‍ വിലയേറിയ കളിപ്പാട്ടങ്ങള്‍ വാങ്ങും. നമ്മള് വാങ്ങിക്കൂട്ടിയ സാധനങ്ങള്‍ നമ്മുടെ ജീവിതത്തിനു പുതിയ അര്‍ത്ഥതലങ്ങളും പൂര്‍ണതയും സന്തോഷവും കൊണ്ടുവരുന്നു എന്ന് നമ്മള് ധരിച്ചുവെക്കും. എന്നാല്‍ ഭൗതികവസ്തുക്കള്‍ മാത്രം നമുക്ക് സന്തോഷം തരുമെന്ന വിശ്വാസം ശരിയല്ല എന്നുവേണം മനസ്സിലാക്കാന്‍. ഭൗതികവസ്തുക്കള്‍ അമിതമായി തീരുമ്പോള്‍ നമ്മുടെ സതോഷം അവ കവര്‍ന്നെടുക്കുന്ന ചെയ്യുന്നത്. അതുകൊണ്ടു തന്നെ അനാവശ്യ സാധനങ്ങള്‍ ഒഴിവാക്കി ജീവിതത്തില്‍ സന്തോഷം കൊണ്ടുവരണമെന്ന മിനിമലിസ്റ് തത്വശാസ്ത്രം നാം പ്രാവര്‍ത്തികമാക്കുന്നത് അഭികാമ്യമാണ് . മിനിമലിസത്തില്‍ ഊന്നിയ ജീവിതം നയിക്കാന്‍ സാമ്പത്തിക ചെലവ് വളരെ കുറവാണ്! കുറഞ്ഞ സമയവും ഊര്‍ജവും ഉണ്ടെങ്കില്‍ മിനിമലിസം പ്രയോഗത്തില്‍ വരുത്താം! സ്വാതന്ത്രം, മനഃസമാധാനം , ശാന്തത എന്നീ അവസ്ഥകള്‍ മിനിമലിസം വാങ്ങുമ്പോള്‍ സൗജന്യമായി ലഭിക്കും!
ഭൗതികവസ്തുക്കള്‍ വേണ്ടെന്നു വച്ച് പിശുക്കി ജീവിക്കുകയല്ല മിനിമലിസം കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവിത സംതൃപ്തിയുടെ അളവുകോല്‍ ഒന്ന് പരിഷ്കരിക്കുകയാണ് ഇവിടെ. ഉദാരതയും കൃതജ്ഞതയും പ്രത്യുപകാരചിന്തയും നന്ദിയും മനസ്സില്‍ കരുതുകയാണ് മിനിമലിസ്റ്റുകള്‍ ചെയ്യുന്നത്. ഭൗതികചിന്തകളില്‍ മാത്രം ഒതുങ്ങാതെ അവര്‍ ബന്ധങ്ങളിലും, സത്യാന്വേഷണത്തിലും, ആത്മീയതയിലും കൂടുതല്‍ ശ്രദ്ധിച്ച് ജീവിതത്തിന്റെ അര്‍ഥം കണ്ടെത്താനുള്ള ശ്രമമാണ് മിനിമലിസ്റ്റുകളുടെത്. വിലയേറിയ വസ്തുക്കള്‍ ശേഖരിച്ചു വെക്കുക എന്ന ഇടുങ്ങിയ ചിന്തയാണ് ജീവിതത്തെ നയിക്കുന്നത് എന്നതാണ് മിനിമലിസത്തിന്റെ കാതല്‍.
ചില മിനിമലിസ്റ്റുകള്‍ അല്പം കൂടി കടന്ന്, സ്മാര്‍ട്ഫോണുകള്‍ കൂടി ഒഴിവാക്കണമെന്ന ചിന്ത പുലര്‍ത്തുന്നവരാണ്. ജീവിതമെന്ന നമ്മുടെ സ്വന്തം കഥയെ തടസ്സപ്പെടുത്തുന്നതാണ് സ്മാര്‍ട്ട് ഫോണുകള്‍ എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. വെറുതെയിരുന്ന് ദിവാസ്വപ്നം കാണാനും ഭാവനകള്‍ പീലിവിടര്ത്താനുമുള്ള നമ്മുടെ കഴിവ് സ്മാര്‍ട്ഫോണുകളുടെ ഉപയോഗം മൂലം ഇല്ലാതാകുമത്രേ. കാരണം മറ്റൊന്നുമല്ല ചായക്കടയില്‍ നിന്നും ഓഫീസിലേക്കും തിരിച്ചുമുള്ള നടത്തത്തിനിടയില്‍ നമ്മുടെ കണ്ണുകള്‍ ഇപ്പോഴും നിരത്തിലോ ആകാശത്തിലോ അല്ല കേന്ദ്രീകരിക്കുന്നത് മറിച്ച് നമ്മുടെ കയ്യിലെ സ്മാര്‍ട്ഫോണ്‍ സ്ക്രീനിലേക്കാണ്.
നമ്മുടെ ജീവിതം വളരെ തിരക്കേറിയതാണ്. അത്ര തിരക്ക് വേണ്ട. ഒന്ന് വേഗം കുറയ്ക്കൂ. ദീര്‍ഘമായി നിശ്വസിക്കൂ. തൊട്ടടുത്ത മതിലപ്പടര്പ്പിലെ പനിനീര് പൂവിന്റെ സുഗന്ധം ശ്വസിക്കൂ . നമ്മുടെ ചുറ്റുപാടുകളെ നോക്കി പുഞ്ചിരിക്കൂ. ഈ നിമിഷത്തെ ആസ്വദിക്കൂ. ഓഫീസില്‍ നിന്നും ഇറങ്ങിയാല്‍, അല്പം ഉലാത്താന്‍ സമയം കണ്ടെത്തൂ. സായാഹ്നത്തില്‍ ഒരു ചൂടുകാപ്പി നുകര്‍ന്നുകൊണ്ടു ദിവസവും 20 മിനിറ്റ് സമയം ഇശപെട്ട പുസ്തകം വായിക്കൂ .കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്ന് തോന്നുമ്പോള്‍ നിങ്ങളുടെ ശ്വാസഗതി ശ്രദ്ധിച്ചുകൊണ്ട് ശാന്തി തിരികെപ്പിടിക്കാം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam