1 GBP = 99.40INR                       

BREAKING NEWS

കെസിഎയുടെ ട്വന്റിട്വന്റി ലീഗിന്റെ പ്രധാന ആകര്‍ഷണം ശ്രീശാന്താകുമെന്ന് കെസിഎ; ആലപ്പുഴയിലെ ആവേശത്തില്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടന്‍ തീരുമാനം; വിലക്കിന് ശേഷം ശ്രീശാന്തിന് കളിക്കാന്‍ വേദിയൊരുക്കി കെസിഎ; ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയില്‍ മാറ്റുരയ്ക്കുക കേരളത്തിന്റെ രജിസ്റ്റേര്‍ഡ് താരങ്ങള്‍

Britishmalayali
kz´wteJI³

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സംഘടിപ്പിക്കുന്ന ട്വന്റി20 ലീഗിലൂടെ ശ്രീശാന്ത് കളിക്കളത്തില്‍ മടങ്ങിയെത്തും. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ശ്രീശാന്തിന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങി എത്തല്‍. രഞ്ജി ട്രോഫിയിലും ശ്രീശാന്ത് കളിക്കും.

ഐപിഎല്‍ ഒത്തുകളിക്കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന 7 വര്‍ഷത്തെ വിലക്കിന്റെ കാലാവധി ഈ വര്‍ഷം സെപ്റ്റംബര്‍ 13ന് അവസാനിച്ചിരുന്നു. ആഭ്യന്തര സീസണിലെ മത്സരങ്ങള്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് സ്വന്തം പ്രീമിയര്‍ ലീഗ് തുടങ്ങാന്‍ കെസിഎ ജനറല്‍ ബോഡി യോഗം കഴിഞ്ഞ മാസം തീരുമാനിച്ചത്. രഞ്ജി ട്രോഫി ജനുവരിയില്‍ നടക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല.

കേരളത്തിലെ രജിസ്റ്റേഡ് താരങ്ങളെ 6 ടീമുകളാക്കി തിരിച്ച് ആലപ്പുഴ എസ്ഡി കോളജ് കെസിഎ സ്റ്റേഡിയത്തില്‍ ട്വന്റി20 ലീഗ് നടത്താനാണ് നീക്കം. തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. കേരള പ്രീമിയര്‍ ലീഗില്‍ ശ്രീശാന്ത് കളിക്കുമെന്ന വിവരം കെസിഎ പ്രസിഡന്റ് സാജന്‍ കെ.വര്‍ഗീസ് തന്നെയാണ് സ്ഥിരീകരിച്ചത്.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാകും മത്സരം. 'തീര്‍ച്ചയായും ശ്രീശാന്ത് തന്നെയായിരിക്കും ലീഗിന്റെ പ്രധാന ആകര്‍ഷണം. മുഴുവന്‍ താരങ്ങളും ആലപ്പുഴയിലെ ഒരു ഹോട്ടലില്‍ ബയോ ബബിളിലായിരിക്കും. ഡിസംബര്‍ ആദ്യവാരം ആരംഭിക്കാനാണ് ശ്രമം. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയാണ് പ്രധാനം.' സാജന്‍ പറഞ്ഞു.

മുപ്പത്തിയേഴുകാരനായ ശ്രീശാന്ത് 27 ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 87 വിക്കറ്റ്, 284 റണ്‍സ്. ഏകദിനത്തില്‍ 75 വിക്കറ്റ്, 44 റണ്‍സ്. 10 ട്വന്റി20 മത്സരങ്ങളില്‍നിന്ന് 7 വിക്കറ്റ്, 20 റണ്‍സ്. 2007ല്‍ ട്വന്റി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമുകളില്‍ അംഗമായിരുന്നു. ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്കായും കളിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category