
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ഉപാധികളോടെയുള്ള ഉപായങ്ങള്‍ തയ്യാറാക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. ആഴ്ച്ചയില്‍ രണ്ടുതവണ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ഫലംകാണിക്കുന്നിടത്തോളം കാലം ആളുകള്‍ക്ക് 'കോവിഡ് ഫ്രീഡം പാസ്സുകള്‍' നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത വര്‍ഷത്തോടെ രാജ്യത്തെ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും എന്ന് വിശ്വസിക്കുന്ന ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ പക്ഷെ ഇപ്പോഴും വൈറ്റ്ഹാളില്‍ ഉദ്യോഗസ്ഥരാല്‍ അവഗണിക്കപ്പെട്ടു കിടക്കുകയാണ്.
ഇത്തരത്തിലുള്ള ഫ്രീഡം പാസ്സുകള്‍ ലഭിക്കുവാന്‍, ജനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തുകയും പരിശോധനാഫലം നെഗറ്റീവ് ആയതിന്റെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും വേണം. ഇത് ചെയ്താല്‍ ഉടന്‍ ഇവര്‍ക്ക് ഒരു എഴുത്തോ, രേഖയോ, കാര്‍ഡോ നല്‍കും. ഇത് അവര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കുന്നതിനുള്ള അനുവാദമായിരിക്കും. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഫോണില്‍ സംഭരിച്ചു വയ്ക്കാന്‍ കഴിയും. സര്‍ക്കാരിന്റെ വാക്സിന് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതുവരെ ജനങ്ങള്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ ഇത് സഹായിക്കും എന്നാണ് വിശ്വസിക്കുന്നത്.
ഇത്തരത്തില്‍ കോവിഡ് ഫ്രീഡം പാസ്സുകള്‍ ലഭിച്ചാല്‍ പിന്നെ മാസ്കുകള്‍ ധരിക്കേണ്ടതായിട്ടില്ല. മാത്രമല്ല, സുഹൃത്തുക്കളുമായും ബന്ധുക്കളുമായും അടുത്തിടപഴകാനും കഴിയും. സാമൂഹിക അകലം പാലിക്കേണ്ടതില്ല. ഇവര്‍ക്ക് സ്വതന്ത്രമായി നിരത്തുകളിലൂടെ നടക്കാം. മാസ്ക് ധരിക്കാത്തതെന്ത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഈ ഫ്രീഡം പാസ്സ് കാണിച്ചാല്‍ മതി എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. മുന്‍ ആരോഗ്യകാര്യ സെക്രട്ടറി ജേറെമി ഹണ്ടാണ് ഇത്തരത്തിലുള്ള ഒരു നിര്‍ദ്ദേശം ആദ്യമായി വച്ചത്.
എന്നാല്‍ അദ്ദേഹം നല്കിയ നിര്‍ദ്ദേശത്തില്‍ മാസത്തില്‍ ഒരിക്കന്‍ പരിശോധന നടത്തണം എന്നായിരുന്നു നിഷ്കര്‍ഷിച്ചിരുന്നത്. കൂടുതല്‍ ജനങ്ങള്‍ ഇത്തരത്തില്‍ പരിശോധനക്കായി മുന്നോട്ട് വരുവാന്‍ വിവിധ ഇന്‍സെന്റീവുകള്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. സ്ലോവാക്യയില്‍ ഒരു വാരാന്ത്യത്തില്‍ രാജ്യത്തെ 10 വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള എല്ലാപൗരന്മാരേയും പരിശോധനക്ക് വിധേയരാക്കിയ നടപടിയായിരുന്നു ഇത്തരത്തിലുള്ള ഒരു പദ്ധതിക്ക് ഉദാഹരണമായി ഹണ്ട് ചൂണ്ടിക്കാട്ടിയത്.
ഈ പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെങ്കില്‍ പ്രതിദിനം ദശലക്ഷക്കണക്കിന് പരിശോധനകള്‍ നടത്തേണ്ടതായി വരും. എന്നാല്‍, നിലവില്‍ പ്രതിദിനം 5 ലക്ഷം പരിശോധനകള്‍ നടത്തുവാനുള്ള സൗകര്യം മാത്രമാണ് ബ്രിട്ടനിലുള്ളത്. എന്നാല്‍, അടുത്തവര്‍ഷം ആദ്യത്തോടെ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം 10 ദശലക്ഷം പരിശോധനകള്‍ എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞാല്‍ ബ്രിട്ടനിലെ മൊത്തം ആളുകളേയും ആഴ്ച്ചയില്‍ ഒരിക്കല്‍ പരിശോധനക്ക് വിധേയരാക്കാന്‍ സാധിക്കും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam