1 GBP = 99.40INR                       

BREAKING NEWS

അടുത്തയാഴ്ച്ച കടകളും ജിമ്മുകളും അടക്കം എല്ലാം തുറക്കും; എന്തൊക്കെ നിയന്ത്രണങ്ങള്‍ ബാക്കിയുണ്ട്? എന്തൊക്കെ ഇനിയും ചെയ്യാന്‍ പാടില്ല?

Britishmalayali
kz´wteJI³

ടകളും ജിമ്മുകളും ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളൊക്കെയും അടുത്തയാഴ്ച്ചമുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം ബോറിസ് ജോണ്‍സണ്‍ ഇന്നു നടത്തിയേക്കും. ഇംഗ്ലണ്ടിലെ രണ്ടാം ദേശീയ ലോക്ക്ഡൗണ്‍ ഡിസംബര്‍ 2 ന് തന്നെ അവസാനിക്കും അതോടൊപ്പം പുതിയ, വിവിധ തലങ്ങളായി തിരിച്ചിട്ടുള്ള കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വരും. പ്രിയപ്പെട്ടവരേയും ബന്ധുക്കളേയും കാണുവാനുള്ള സാഹചര്യമൊരുക്കിക്കൊണ്ട് ക്രിസ്ത്മസ്സ് കാലത്ത് സ്‌കോട്ട്ലാന്‍ഡുമായി നിയന്ത്രണ ഇളവ് കരാറിനും ബോറിസ് ജോണ്‍സണ്‍ ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൂന്നു വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് വരെ ഒത്തുചേരുവാന്‍ അനുവാദം നല്‍കുന്നതാണ് ഈ പുതിയ ഇളവ്. എന്നാല്‍ ഇവര്‍ ഈ കാലയളവില്‍ മറ്റാരുമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുതെന്ന നിബന്ധനയും ഉണ്ടായിരിക്കും. ഡിസംബര്‍ 24 മുതല്‍ 28 വരെയായിരിക്കും ഈ ഇളവ് നല്‍കുക. ബ്രിട്ടനില്‍ ആകെ സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യവും, രാത്രി വീടിനു പുറത്ത് മറ്റൊരിടത്ത് തങ്ങാനുള്ള അനുവാദവും ഉണ്ടാകും. ക്രിസ്ത്മസ്സിന് അനുവദിക്കുന്ന ഈ ഇളവുകള്‍ പക്ഷെ പുതുവത്സരാഘോഷത്തിന് ഉണ്ടായിരിക്കുന്നതല്ല.

ഡിസംബര്‍ 2 ന് ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറന്നു പ്രവര്‍ത്തിക്കും. അതുപോലെ, വിവിധ തലങ്ങളിലുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന എല്ലാമേഖലകളിലും ജിമ്മുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദാം ഉണ്ടായിരിക്കും. മാത്രമല്ല വാതില്‍പ്പുറ കായികമത്സരങ്ങള്‍ക്കും അനുവാദം ഉണ്ടായിരിക്കും. എന്നാല്‍, രാജ്യം മുഴുവന്‍, ഏറ്റവും ഉയര്‍ന്ന രണ്ടു തലങ്ങളീലുള്ള നിയന്ത്രണങ്ങളില്‍ ആകുന്നതോടെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായേക്കും.

അതേസമയം, ക്രിസ്ത്മസ്സ് കാലത്ത് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്നത് പിന്നീട് കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമാക്കിയേക്കാം എന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചാന്‍സലര്‍ ഋഷി സുനാക് പക്ഷെ ഈ മുന്നറിയിപ്പ് അവഗണിക്കുകയാണ്. അതേസമയം, ലോക്ക്ഡൗണീന് ശേഷം നിലവില്‍ വരാന്‍ പോകുന്ന പുതിയ ബഹുതല നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് വരുന്ന വസന്തകാലം വരെ നീണ്ടുനിന്നേക്കാം.

വാക്സിന്‍ വരുന്നതോടെ മാത്രമേ, ജീവിതം സാധാരണ നിലയിലേക്ക് മടങ്ങിപ്പോകൂ എന്നും ഋഷി സുനാക് ചൂണ്ടിക്കാണിച്ചു. ഏതൊക്കെ ഭാഗങ്ങളില്‍ ഏതൊക്കെ തലത്തിലുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന കാര്യം വ്യാഴ്ഴ്ച്ച പ്രഖ്യാപിക്കുമെന്നും ഋഷി സുനാക് പറഞ്ഞു. ടയര്‍ വണ്‍ നിയന്ത്രണങ്ങള്‍ തീര്‍ത്തും ഉപയോഗശൂന്യമാണെന്ന് നേരത്തേ സര്‍ക്കാര്‍ ശാസ്ത്രോപദേശക സമിതി കണ്ടെത്തിയിരുന്നു. അതിനാല്‍ തന്നെ കൂടുതല്‍ ഉയര്‍ന്ന തലത്തിലുള്ള നിയന്ത്രണങ്ങളായിരിക്കും ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് നിലവില്‍ വരിക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category