
ഇന്ത്യന്‍ രാഷ്ട്രീയ ശൈലി പിന്തുടര്ന്ന്, ഉദ്യോഗസ്ഥരെ വിറപ്പിക്കാന്‍ തുനിഞ്ഞ ബ്രിട്ടീഷ് ഹോം സെക്രട്ടറിക്ക് സ്ഥാനം തെറിച്ചേക്കുമെന്ന് സൂചന. നിലവില്‍ പ്രധാനമന്ത്രിക്കും, ചാന്‍സലര്‍ക്കും താഴെ മൂന്നാം സ്ഥാനത്തുള്ള പ്രീതിപട്ടേലിനെ പുതുവര്‍ഷത്തില്‍ തരംതാഴ്ത്തുമെന്നു തന്നെയാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തന്റെ വകുപ്പിലെ ജീവനക്കാരോട് ഇടയ്ക്കിടയ്ക്ക് കോപത്തോടെ ഉച്ചത്തില്‍ സംസാരിക്കാറുണ്ടെന്നും അവരെ ശാസിക്കാറുണ്ടെന്നുമൊക്കെ ഒരു ഔദ്യോഗിക അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണിത്.
ഇതുവരെ 48 കാരിയായ പ്രീതി പട്ടേലിനെ സംരക്ഷിക്കുന്ന നയമായിരുന്നു പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പിന്തുടര്ന്നിരുന്നത്. എംപിമാരെ അവര്‍ക്ക് ചുറ്റും അണിനിരത്തിയും മറ്റും അവര്‍ക്കെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം ഫലവത്താകുന്നില്ല എന്നാണ് സൂചന. പുതുവര്‍ഷത്തില്‍ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ പ്രീതി പട്ടേലിന്റെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. പകരം, ബോറിസ് ജോണ്സണ് ലണ്ടന്‍ മേയര്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന കിറ്റ് മാള്‍ട്ട്ഹൗസ് ആ സ്ഥാനത്തെത്തും.
അന്വേഷണത്തില്‍ കുറ്റക്കാരിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച പ്രീതി പട്ടേല്‍ ക്ഷമാപണം നടത്തിയിരുന്നു. ഇതോടെ പ്രീതിക്കെതിരെയുള്ള നടപടികള്‍ അവസാനിപ്പിക്കുവാനായിരുന്നു ബോറിസ് ആദ്യം ശ്രമിച്ചത്. ആത്മാര്‍ത്ഥമായി സര്‍ക്കാര്‍ പരിപാടികള്‍ നടപ്പിലാക്കുവാന്‍ അക്ഷീണം യത്നിക്കുമ്പോള്‍ അതിന് തടസ്സം നില്ക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തികള്‍ പ്രകോപനം സൃഷ്ടിക്കും എന്നും അതിനെ തുടര്‍ന്നുള്ള ഒരു സാധാരണ മനുഷ്യന്റെ സ്വാഭാവിക പ്രതികരണം മാത്രമാണ് പ്രീതിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നുമൊക്കെ പറഞ്ഞ് പ്രീതിയെ സംരക്ഷിക്കാന്‍ അവരുടെ കൂടെയുള്ളവരും ശ്രമിച്ചിരുന്നു.
അതുപോലെ പ്രീതിക്ക് തന്റെ ഓഫീസില്‍ നിന്നും വംശീയ വിവേചനം നേരിടേണ്ടി വന്നതായും ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം, തനിക്കെതിരെ പരാതികള്‍ ഉയര്‍ത്തിയ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് എട്ടിന്റെ പണികൊടുക്കാന്‍ ഒരുങ്ങുകയാണ് പ്രീതി എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. വകുപ്പില്‍ ഒരു സമൂല അഴിച്ചുപണിക്കാണ് അവര്‍ ശ്രമിക്കുന്നത്. ഇതോടെ വാരാന്ത്യങ്ങളീലും ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കേണ്ടതായി വന്നേക്കാം. മാത്രമല്ല, പെര്‍മനന്റ് സെക്രട്ടറി മാത്യൊ റൈക്രോഫ്റ്റുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച്, ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള പുതിയ രീതിയും നടപ്പിലാക്കും.
പ്രീതിയെ സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നേരത്തേ ബോറിസ് ജോണ്സണ് എം പി മാരുറ്റെ വാട്ട്സ്അപ് ഗ്രൂപ്പില്‍ ഒരു സന്ദേശം അയച്ചിരുന്നു. മിനിസ്റ്റീരിയല്‍ കോഡ് ലംഘിച്ചതായി കണ്ടിട്ടും പ്രീതിപട്ടേലിനെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നത് അത്യന്തം അപലപനീയമാണെന്ന് ഷാഡോ ഹോം സെക്രട്ടറി ലൂസി പോവല് ആരോപിച്ചു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam