
മനുഷ്യരോട് ഏറ്റവും അധികം അടുപ്പം കാണിക്കുന്ന മൃഗമാണ് നായ്. വളര്‍ത്തുനായ്ക്കളും യജമാനന്മാരും തമ്മിലുള്ള അസാധാരണ ബന്ധങ്ങള്‍ക്ക് ഉദാഹരണമായി നിരവധി കഥകള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും നാം കേട്ടിട്ടുമുണ്ട്. ജീവന് പണയപ്പെടുത്തി യജമാനനെ രക്ഷിച്ച നായ് കഥകള്‍ക്ക് ഒരു പഞ്ഞവുമില്ല. തനിക്ക് ഏറെ പ്രിയപ്പെട്ട കൊച്ചു പെണ്‍കുട്ടിയെ അവളുടെ അമ്മ വഴക്കു പറഞ്ഞപ്പോള്‍, അമ്മയെ തടയുവാന്‍ ശ്രമിച്ച ഒരു വളര്‍ത്തുനായയുടെ കഥ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മറുനാടന്‍ ഉള്‍പ്പടെ പല മാധ്യമങ്ങളിലും വന്നിരുന്നു താനും.
അത്തരത്തിലുള്ള മറ്റൊരു ബന്ധത്തിന്റെ കഥയാണ് ഇപ്പോള്‍ ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും വരുന്നത്. തങ്ങളുടെ വളര്‍ത്തു നായയായ ല്യുപോയുടെ മരണത്തില്‍ അത്യന്തം ദുഃഖിതരാണ് വില്ല്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ പറയുന്നത്.ഇന്നലെ തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തു നായയുടെ ചിത്രം ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
''കഴിഞ്ഞ വാരാന്ത്യത്തില്‍ ഞങ്ങളുടെ പ്രിയപ്പെട്ട, ല്യുപോ എന്ന നായ മരണമടഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരുന്ന അവന്റെ വേര്‍പാട് തികച്ചും വേദനാജനകമാണ്'' ല്യുപോയുടെ ചിത്രത്തിന് അടിക്കുറിപ്പായി വില്ല്യം ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയതാണിത്. വില്ല്യമിന്റെയും കെയ്റ്റിന്റെയും പുത്രന് ജോര്‍ജ്ജ് രാജകുമാരന്റെ ആദ്യ ഔദ്യോഗിക ചിത്രം മുതല്‍, ഈ കുടുംബത്തിന്റെ ധാരാളം ചിത്രങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു ല്യുപോ.
കെയ്റ്റിന്റെ മാതാപിതാക്കളായ മൈക്കല്‍ മിഡില്‍ടണിന്റേയും കരോള്‍ മിഡില്‍ടണിന്റെയും വളര്‍ത്തുനായയുടെ കുട്ടിയാണ് ല്യുപോ. 2011-ല്‍ ഇവരുടെ വിവാഹം നടന്നപ്പോള്‍ ഇവര്‍ക്ക് വിവാഹ സമ്മാനമായിട്ടാണ് ഈ നായ്ക്കുട്ടിയെ നല്‍കിയത്. ദമ്പതികള്‍ക്ക് ആദ്യപുത്രന് ജനിച്ചപ്പോള്‍, കുട്ടിക്ക് നല്കുവാന് ജോര്‍ജ്ജ് എന്ന പെര് നിര്‍ദ്ദേശിച്ചത് ഈ നായ്ക്കുട്ടി ആയിരുന്നു എന്നാണ് പറയുന്നത്. നിരവധി പേരുകള്‍ ചെറു കുറിപ്പുകളില്‍ എഴുതി നിലത്ത് വിടര്‍ത്തി ഇട്ടു. അതില്‍ നിന്നും ല്യുപോ തെരഞ്ഞെടുത്ത കടലാസ്സ് കഷണത്തില്‍ എഴുതിയിരുന്ന പേരായ ജോര്‍ജ്ജ് എന്നത് തങ്ങളുടെ പുത്രന് നല്‍കുകയായിരുന്നു.

കെയ്റ്റും ജോര്‍ജ്ജും ല്യുപോയുമാണ് ഇപ്പോള്‍ തനിക്കേറെ പ്രിയപ്പെട്ടവരെന്ന് 2013-ല്‍ ജോര്‍ജ്ജിന്റെ ജനനശേഷം വില്ല്യം രജകുമാരന് പറഞ്ഞിരുന്നു. ജോര്‍ജ്ജ് രാജകുമാരന്റെ മൂന്നാം പിറന്നാളിന്, തന്റെ ഐസ്ക്രീമിന്റെ ഒരു ഭാഗം ല്യുപോയ്ക്ക് നല്കുന്ന കുഞ്ഞു ജോര്‍ജ്ജിന്റെ ചിത്രം ഏറെ വൈറലായിരുന്നു. ഈ ചിത്രം ഏറെ വിവാദമുണ്ടാക്കിയിരുന്നു. വേനല്‍ക്കാലത്ത് നായ്ക്കുട്ടിയെ ചൂടില്‍ നിന്നും രക്ഷിക്കാനുള്ള ജോര്‍ജ്ജിന്റെ ശ്രമത്തെ പുകഴ്ത്തിക്കൊണ്ട് നിരവധി പേര് വന്നപ്പോള്‍, ഡയറി ഉദ്പന്നങ്ങള്‍ വളര്‍ത്ത് മൃഗങ്ങള്‍ക്ക് നല്‍കുന്നത് അവരുടെ ആരോഗ്യത്തെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ആര് എസ് പി സി എയും രംഗത്തെത്തിയിരുന്നു.
ഈ രാജകുടുംബത്തിന്റെ ഓരോ പ്രവര്‍ത്തനത്തിലും സജീവമായി ഇടപെട്ടിരുന്ന ഒരാളായിരുന്നു ഈ വളര്‍ത്തുനായ. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ല്യുപോയുടെ ഇടപെടല്‍ നിമിത്തം ടേബിള്‍ ടെന്നീസ് കളിക്കുന്നത് ബുദ്ധിമുട്ടായിരിക്കുകയാണെന്ന് കെയ്റ്റ് പറഞ്ഞത്. 2013-ല്‍ ബെര്‍ക്ക്ഷയറിലെ വീട്ടില്‍ ല്യുപോയുടെ തല ഒരു ഗെയിറ്റിനുള്ളില്‍ കുടുങ്ങിപ്പോയിരുന്നു. തുടര്‍ന്ന് ഈ നായ്ക്കുട്ടിയെ രക്ഷിക്കാന്‍ അഗ്നിശമന സേനയെ വിളിച്ചുവരുത്തുകയുണ്ടായി. എന്നാല്‍, അവര്‍ എത്തുമ്പോഴേക്കും ല്യുപോ സ്വയം രക്ഷപ്പെട്ടിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam