1 GBP = 99.40INR                       

BREAKING NEWS

മലയാളിക്കരുത്തിന് മുന്നില്‍ മുട്ടുമടക്കി കൗണ്‍സില്‍; സ്‌കൂള്‍ ബസി ന് അന്യായ ചാര്‍ജ് ഈടാക്കിയതിനെതിരെ മലയാളികള്‍ പ്രതികരിക്കാന്‍ തയ്യാറായപ്പോള്‍ കൂട്ടിനെത്തിയത് ലേബര്‍ എംപി കൊളീന്‍ ഫ്‌ലെച്ചര്‍; കോവിഡില്‍ സര്‍വീസ് നിര്‍ത്തിയ കമ്പനിക്കു പകരം നാഷണല്‍ എക്‌സ്പ്രസ് വന്നപ്പോള്‍ ചാര്‍ജ് 300 പൗണ്ടിലേക്ക്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി : നിയമ സംവിധാനം ശക്തമായ ബ്രിട്ടനിലും അനീതി ഉണ്ടാകുമോ? ഉണ്ടായാലും ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അതിനു ഉടന്‍ പരിഹാരം എന്ന ചിന്തക്ക് ഉത്തമമായ മറ്റൊരു ഉദാഹരണം കൂടി യുകെ മലയാളികളെ തേടി എത്തുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് സംബന്ധിച്ച അനീതിയാണ് വിഷയം. ഇത് ചൂണ്ടിക്കാട്ടിയാലും തീരുമാനം എടുക്കേണ്ടത് കൗണ്‍സില്‍ ആയതിനാല്‍ പറഞ്ഞിട്ട് കാര്യം ഉണ്ടോ എന്ന ചിന്തയാണ് മലയാളി സമൂഹത്തില്‍ ആദ്യം ഉടലെടുത്തത്. കാരണം നാല്പതോളം മലയാളി കുടുംബത്തെ ബാധിക്കുന്ന കാര്യത്തില്‍ ഒരു കൗണ്‍സില്‍ അവരുടെ തീരുമാനം മാറ്റുക എന്നത് അത്ര എളുപ്പമാകില്ല എന്ന ധാരണയാണ് ഇങ്ങനെ ഒരു ചിന്തയ്ക്കു കാരണം. മാത്രമല്ല , പരാതിക്കാരായ കുടുബങ്ങള്‍ മറ്റൊരു കൗണ്‍സിലില്‍ താമസക്കാരായ നിലയ്ക്ക് വേണമെങ്കില്‍ കൗണ്‍സിലിന് നിഷ്പ്രയാസം കൈ ഒഴിയാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ നിരന്തരമായ ഇടപെടലില്‍ മലയാളി കുടുംബങ്ങളുടെ പരാതി പ്രദേശത്തെ എംപി കൂടി ഏറ്റെടുത്തതോടെ മിഡ്ലാന്‍ഡ്‌സ് കൗണ്‍സില്‍ തങ്ങളുടെ തെറ്റായ തീരുമാനം മാറ്റിയ അസാധാരണ വിജയം ആഘോഷിക്കുകയാണ് കവന്‍ട്രിയിലെ മലയാളി കുടുംബങ്ങള്‍.

അന്യായ ബസ് ചാര്‍ജ്, കണ്ടെത്താന്‍ കാരണം കോവിഡ്
കവന്‍ട്രിയില്‍ നിന്നും റഗ്ബി ഗ്രാമര്‍ സ്‌കൂളുകളില്‍ പഠിക്കാന്‍ പൊയ്‌ക്കൊണ്ടിരിക്കുന്ന അന്‍പതോളം കുട്ടികളാണ് അന്യായമായ ബസ് ചാര്‍ജ് നല്കിക്കൊണ്ടിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് ഏകദേശം 800 പൗണ്ടാണ് ഓരോ കുട്ടിയില്‍ നിന്നും ബസ് കമ്പനി ഈടാക്കിക്കൊണ്ടിരുന്നത് .പരമാവധി 15 മൈല്‍ ദൂരമുള്ള കവന്‍ട്രി - റഗ്ബി റൂട്ടില്‍ ഈ തുക അന്യായമാണ് എന്ന് സാധാരണ ആരും കരുതിയതുമില്ല. കാരണം 785 s എന്ന ബസ് റൂട്ട് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേകമായി സര്‍വീസ് നടത്തുന്നതിനാല്‍ കൃത്യസമയത്തു സ്‌കൂളില്‍ എത്താനും തിരികെ അധികം വൈകാതെ വീട്ടില്‍ എത്താനും ഈ സര്‍വീസ് വഴി സാധിച്ചിരുന്നു. ഒരു സ്വകാര്യ കമ്പനിയായ ട്രാവല്‍ ഡി ക്യൂസി ആയിരുന്നു ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്.

എന്നാല്‍ കോവിഡ് മൂലം ബസ് കമ്പനി ഉടമ മരിക്കുകയും മകന്‍ അടക്കമുള്ള ഉടമകള്‍ക്ക് സര്‍വീസ് തുടരാന്‍ താല്പര്യം ഇല്ലാത്തതിനാല്‍ ബസ് കമ്പനി തന്നെ പ്രവര്‍ത്തനം അവസാനിപ്പിക്കുക ആയിരുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ജൂലൈ വരെ മുന്‍കൂറായി പണം അടച്ചിരുന്ന കുട്ടികള്‍ക്ക് കോവിഡ് മൂലം യാത്ര ചെയ്യേണ്ട സാഹചര്യം ഇല്ലാതായപ്പോള്‍ പണം മടക്കി ലഭിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു കമ്പനി നിലവില്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് ഈ വര്‍ഷം സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ ഈ റൂട്ട് നടത്താന്‍ ചുമതലയുള്ള വാര്‍വിക് സിറ്റി കൗണ്‍സില്‍ നേരിട്ട് പണം സ്വീകരിക്കാന്‍ ആലോചന നടത്തിയെങ്കിലും തക്ക സമയത്തു പകരം ബസ് കമ്പനിയെ ലഭിച്ചില്ല . ഒടുവില്‍ സര്‍വീസ് നടത്താന്‍ തയാറായി എത്തിയ നാഷണല്‍ എക്‌സ്പ്രസ് നേരിട്ട് ടിക്കറ്റുകള്‍ വില്‍ക്കാന്‍ തുടങ്ങിയതോടെയാണ് തങ്ങളില്‍ നിന്നും അന്യായമായ തുകയാണ് കൗണ്‍സില്‍ ഈടാക്കിയിരുന്നതെന്നു മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. നാഷണല്‍ എക്‌സ്പ്രസ് വെറും 300 പൗണ്ട് ഒരു വര്‍ഷത്തേക്ക് ഈടാക്കുമ്പോള്‍ കൗണ്‍സില്‍ ഈടാക്കാന്‍ തീരുമാനിച്ചിരുന്നത് 800 പൗണ്ടാണ്. തുകയില്‍ ഈ വന്‍ അന്തരം കൗണ്‍സിലിന്റെ ശ്രദ്ധയില്‍ എത്തിയപ്പോഴാണ് അധികത്തുകയാണ് തങ്ങള്‍ ഈടാക്കിയിരുന്നതെന്നു അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്.

തുടക്കത്തില്‍ മര്‍ക്കട മുഷ്ടി, ഒടുവില്‍ പത്തിതാഴ്ത്തല്‍
വാര്‍വിക് കൗണ്‍സില്‍ അന്യായമായി പണം ഈടാക്കുക ആയിരുന്നു എന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ മാതാപിതാക്കള്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍ പ്രശ്‌നം അവതരിപിപ്പിച്ചപ്പോള്‍ തികച്ചും നിക്ഷേധാല്മക മറുപടിയാണ് തുടക്കത്തില്‍ ലഭിച്ചത്. കവന്‍ട്രി നിവാസികളായ പരാതിക്കാര്‍ക്കു കവന്‍ട്രിയില്‍ ആവശ്യത്തിന് സ്‌കൂള്‍ ഉണ്ടെന്നും ആ നിലക്ക് മറ്റൊരു കൗണ്‍സില്‍ പരിധിയില്‍ സ്‌കൂള്‍ പ്രവേശനം നേടുമ്പോള്‍ യാത്ര സൗകര്യം ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ കടമയാണെന്നും കൗണ്‍സില്‍ വാദിച്ചു. മാത്രമല്ല റൂട്ടില്‍ സര്‍വീസ് നടത്താന്‍ തങ്ങള്‍ ടെന്‍ഡര്‍ ക്ഷണിക്കുന്ന കമ്പനിക്കു ലാഭകരമായ വിധത്തില്‍ സര്‍വീസ് നടത്താന്‍ സൗകര്യം ഒരുക്കേണ്ടതും കൗണ്‍സിലിന്റെ ബാധ്യതയാണ് എന്നായിരുന്നു മറുപടി.
ഇനി തര്‍ക്കിച്ചിട്ടു കാര്യമില്ല എന്നായപ്പോള്‍ മിക്ക മാതാപിതാക്കളും ബസ് കമ്പനിയില്‍ നിന്നും നേരിട്ട് തന്നെ കുറഞ്ഞ തുകയ്ക്ക് ടിക്കറ്റ് വാങ്ങിയിരുന്നു. ഇതറിഞ്ഞ കൗണ്‍സില്‍ ഉടന്‍ ഉടക്കുമായി രംഗത്ത് എത്തി. കൗണ്‍സില്‍ നേരിട്ട് നല്‍കുന്ന ടിക്കറ്റുമായി മാത്രമേ യാത്ര ചെയ്യാനാകൂ എന്നായി നിബന്ധന. മറ്റു തരത്തില്‍ നാഷണല്‍ എക്‌സ്പ്രസില്‍ നിന്നും നേരിട്ട് വാങ്ങിയ ടിക്കറ്റ് പോലും അസാധുവായി പ്രഖ്യാപിക്കപ്പെട്ടു. പലപ്പോഴും കുട്ടികളെ ബസില്‍ കയറ്റതായി. ബസ് കൃത്യസമയത്തു വരാതെയും പീഡനം ആരംഭിച്ചു. പെണ്‍കുട്ടികളുടെ റഗ്ബി ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പതിവായി വൈകി സ്‌കൂളില്‍ എത്താനും സമയ മാറ്റം മൂലം കാരണമായി. ഇതോടെ സര്‍വത്ര ആശയക്കുഴപ്പമായി. വിദ്യാര്‍ഥികള്‍ പാസ് എടുക്കാതെ ഈ റൂട്ടിലെ മുഴുവന്‍ തുക നല്‍കി യാത്ര ചെയ്താലും കൗണ്‍സില്‍ നിശ്ചയിച്ച തുകയുടെ പാതിയെ ആകുന്നുളളൂ എന്നായപ്പോള്‍ പണം നല്‍കി യാത്ര ചെയ്യാനും വിലക്കായി.
ഇതോടെ തികച്ചും അസാധാരണ സാഹചര്യമാണ് ഉടലെടുത്തത്. ഇത് നിയമപരമായി ചോദ്യം ചെയ്യപ്പെട്ടാല്‍ കൗണ്‍സില്‍ ഉത്തരം പറയാന്‍ വിഷമിക്കും എന്നായി കാര്യങ്ങള്‍. ഇതിനിടയില്‍ രണ്ടു മാസത്തോളം പണം ഈടാക്കാതെ സൗജന്യ സര്‍വീസ് നടത്തുവാനും കൗണ്‍സില്‍ നിര്‍ബന്ധിതമായി. കാരണം കൗണ്‍സില്‍ പറയുന്ന ഉയര്‍ന്ന തുക ഈടാക്കാന്‍ ദേശ വ്യാപകമായി സര്‍വീസ് നടത്തുന്ന നാഷണല്‍ എക്‌സ്പ്രസ് തയ്യാറല്ലായിരുന്നു .എന്നാല്‍ പലപ്പോഴായി കൗണ്‍സില്‍ നല്‍കിയ നിര്‍ദേശം അനുസരിച്ചു കൗണ്‍സിലില്‍ നിന്നും ബസ് കമ്പനിയില്‍ നിന്നും പലവിധത്തില്‍ കുട്ടികള്‍ ഇതിനകം യാത്ര പാസിനായി പണം നല്‍കുകയും ചെയ്തു.
മലയാളി ഇടപെടല്‍, എംപിയെ തേടി നൂറു കണക്കിന് ഇമെയില്‍ പരാതി
ഇനി കൗണ്‍സിലുമായി സംസാരിച്ചു കാര്യമില്ലെന്ന ഘട്ടം ആയപ്പോള്‍ കഴിഞ്ഞ മാസം തുടക്കത്തില്‍ മലയാളി മാതാപിതാക്കള്‍ ചേര്‍ന്ന് വാട്‌സാപ്പ് വഴി ബന്ധപ്പെട്ടു എല്ലാവരും ചേര്‍ന്ന് കവന്‍ട്രിയിലെ മൂന്നു എംപിമാരുമായി ബന്ധപ്പെടാന്‍ തീരുമാനമായി. ഇക്കാര്യത്തില്‍ കവന്‍ട്രി കേരള കമ്യുണിറ്റി മുന്‍ പ്രെസിഡന്റ്‌റും പൊതുപ്രവര്‍ത്തകനുമായ ജോര്‍ജുകുട്ടി വടക്കേക്കുറ്റ്, കവന്‍ട്രി കേരള സ്‌കൂള്‍ ചെയര്‍മാന് ബീറ്റജ് അഗസ്റ്റിന്‍ എന്നിവര്‍ നേതൃതം ഏറ്റെടുത്തു . കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന ഇമെയില്‍ എല്ലാ മാതാപിതാക്കളും ഒരേ സമയം എംപിമാര്‍ക്ക് പരാതിയായി അയച്ചു. സുഹൃത്തുക്കളായ തമിഴ് , ഫിലിപ്പിനോ കുടുംബങ്ങളും ഈ പരാതിക്കൊപ്പം ചേര്‍ന്നു. അസാധാരണമായി എത്തിയ പരാതിയില്‍ മൂന്ന് എംപിമാരും കൂടിയാലോചന നടത്തി. ഒടുവില്‍ പരാതിക്കാരില്‍ നല്ല പങ്കും തന്റെ മണ്ഡലത്തില്‍ ഉള്ളവരെന്നു വ്യക്തമായ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തന്നെ മുതിര്‍ന്ന ലേബര്‍ എംപിയായ കോളിന്‍ ഫ്‌ലെച്ചര്‍ കൗണ്‍സിലുമായി ബന്ധപെട്ടു.

പരാതി എത്തേണ്ടിടത്തു എത്തി എന്ന് ബോധ്യമായ കൗണ്‍സില്‍ ബസ് ചാര്‍ജ് നേരിട്ട് വാങ്ങുവാന്‍ നാഷണല്‍ എക്‌സ്പ്രസ് കമ്പനിക്ക് അനുവാദവും നല്‍കി. കാരണം ഈ വര്‍ഷം കുറഞ്ഞ തുക കൗണ്‍സില്‍ ഈടാക്കുന്നു എന്നയാല്‍ മുന്‍വര്‍ഷങ്ങളില്‍ വാങ്ങിയ അധിക തുകയ്ക്കും കൗണ്‍സില്‍ ഉത്തരം പറയേണ്ടി വരും. ഈ ബാധ്യതയില്‍ നിന്നും ഒഴിവാക്കാന്‍ കൂടിയാണ് കൗണ്‍സില്‍ ഈ തീരുമാനം എടുത്തത്. പഴയ തുകയുടെ മൂന്നില്‍ ഒന്ന് പണം നല്‍കിയാണ് ഇതോടെ ഈ ആഴ്ച മുതല്‍ കുട്ടികള്‍ ബസില്‍ സഞ്ചരിക്കുക ഇക്കഴിഞ്ഞ മൂന്നു മാസത്തെ സൗജന്യ യാത്ര ഇതോടെ അവസാനിക്കുകയാണ്. പക്ഷെ അന്തിമ വിജയം കണ്ടത് ഏതാനും മലയാളി കുടുംബങ്ങള്‍ ചേര്‍ന്ന് നടത്തിയ പരാതിക്കൊടുവില്‍ ആണെന്നത് ശ്രദ്ധേയമാണ്. ചോദിക്കേണ്ട കാര്യങ്ങള്‍ ചോദിക്കേണ്ടിടത്തു ചോദിച്ചാല്‍ നിശ്ചയമായും പരിഹാരം ഉണ്ടായിരിക്കും എന്നതിന്റെ വ്യക്തമായ മറ്റൊരു ഉദാഹരണം കൂടിയാണ് ബസ് ചാര്‍ജ് കുറച്ച കൗണ്‍സില്‍ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category