1 GBP =99.20INR                       

BREAKING NEWS

യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളക്കുള്ള രജിസ്‌ട്രേ ഷന് ഇനി മൂന്ന് ദിവസം കൂടി; ഔദ്യോഗീക ഉദ്ഘാടനം ഡിസംബര്‍ 12 ന് എസ് പിബി വെര്‍ച്വല്‍ നഗറില്‍

Britishmalayali
സജീഷ് ടോം

തിനൊന്നാമത് യുക്മ ദേശീയ കലാമേള ഡിസംബര്‍ പന്ത്രണ്ട് ശനിയാഴ്ച എസ് പി ബി വെര്‍ച്വല്‍ നഗറില്‍ ഉദ്ഘാടനം ചെയ്യപ്പെടും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, സാങ്കേതിക വിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള  വെര്‍ച്വല്‍ പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തുകഴിഞ്ഞു. യശഃശരീരനായ ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള വെര്‍ച്വല്‍ നഗറില്‍ ദേശീയമേളക്ക് തിരിതെളിയുമ്പോള്‍, അത് യുക്മയ്ക്കും  ലോക പ്രവാസി മലയാളി സമൂഹത്തിനും ചരിത്ര നിമിഷമാകും.

വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ കലാമേള സംഘടിപ്പിക്കുക എന്ന വെല്ലുവിളി യുക്മ ഏറ്റെടുക്കുമ്പോള്‍, കഴിഞ്ഞ പത്തു കലാമേളകളില്‍നിന്നും പ്രധാനപ്പെട്ട ചില വ്യത്യാസങ്ങള്‍ ഈ വര്‍ഷത്തെ കലാമേളക്ക് എടുത്തുപറയുവാനുണ്ട്. റീജിയണല്‍ കലാമേളകള്‍ ഈ വര്‍ഷം ഉണ്ടായിരിക്കില്ല എന്നതാണ് പ്രധാനപ്പെട്ട ഒരു സവിശേഷത. അംഗ അസ്സോസിയേഷനുകള്‍ക്ക് നേരിട്ട് ദേശീയ കലാമേളയിലേക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. കലാമേളയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയ്യതി നവംബര്‍ 26 വ്യാഴാഴ്ച വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. നവംബര്‍ 30 തിങ്കളാഴ്ചയ്ക്ക് മുന്‍പായി, നിബന്ധനകള്‍ പാലിച്ചുകൊണ്ട്, മത്സരിക്കുന്ന ഇനങ്ങളുടെ വീഡിയോ അയച്ചുതരേണ്ടതാണ്.

മത്സരത്തിനുള്ള വീഡിയോകള്‍ ഓരോ വിഭാഗത്തിനും വേണ്ടി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഇ മെയിലിലേക്കാണ് അയക്കേണ്ടത്. കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ക്ക് പ്രത്യേകം മെയില്‍ ID കളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇ - മെയില്‍ lD കള്‍ താഴെ കൊടുത്തിരിക്കുന്നു.
2.SUB JUNIORS [email protected]
4. SENIORS - [email protected]
മുന്‍പ് അറിയിച്ചിരുന്നതു പോലെ യുക്മ ദേശീയ വെര്‍ച്ചല്‍ കലാമേള - 2020യുടെ പ്രസംഗ മത്സരത്തിന്റെ വിഷയങ്ങളും ഇതോടൊപ്പം കൊടുക്കുന്നു.

പ്രസംഗ വിഷയങ്ങള്‍ :-
സീനിയേഴ്‌സ് - പ്രവാസി മലയാളിയുടെ സ്വത്വ ചിന്ത വ്യതിയാനങ്ങള്‍ കോവിഡിനു മുന്‍പും ശേഷവും
ജൂനിയേഴ്‌സ് - ഇംഗ്ലീഷ് - The importance of arts in education
മലയാളം - കോവിഡ് കാലത്തെ അതിജീവനം: കുടുംബം - സമൂഹം
സബ് ജൂനിയേഴ്‌സ് - മലയാളം - മൂല്യബോധവും കുട്ടികളും
ഇംഗ്ലീഷ് - My dream and my ambition

കലാമേള നഗര്‍ നാമകരണത്തിനും ലോഗോ രൂപകല്‍പ്പന ചെയ്യുന്നതിനുമായുള്ള വാശിയേറിയ മത്സരങ്ങളോടെയായിരുന്നു പതിനൊന്നാമത് യുക്മ ദേശീയ മേളയുടെ തയ്യാറെടുപ്പുകള്‍ തുടങ്ങിയത്. നഗറിന് പേര് നിര്‍ദ്ദേശിച്ചവരില്‍നിന്നും നറുക്കെടുപ്പിലൂടെ വിജയി ആയത് യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണിലെ, കീത്തിലി മലയാളി അസോസിയേഷനില്‍ നിന്നുമുള്ള ഫെര്‍ണാണ്ടസ് വര്‍ഗ്ഗീസ് ആണ്. കൂടാതെ ജിജി വിക്ടര്‍, ടെസ്സ സൂസന്‍ ജോണ്‍, സോണിയ ലുബി എന്നിവര്‍ക്ക് പ്രോല്‍സാഹന സമ്മാനം കൊടുക്കുവാനും യുക്മ ദേശീയ സമിതി തീരുമാനിച്ചു.

കലാമേള ലോഗോ മത്സരത്തില്‍ ഈസ്റ്റ്‌ബോണില്‍ നിന്നുമുള്ള സജി സ്‌കറിയയാണ് ആണ് മികച്ച ലോഗോ ഡിസൈന്‍ ചെയ്തു വിജയി ആയിരിക്കുന്നത്. സൗത്ത് ഈസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷന്‍ (സീമ) ഈസ്റ്റ് ബോണിന്റെ പി ആര്‍ ഒ കൂടിയാണ് സജി സ്‌കറിയ. നഗര്‍-ലോഗോ മത്സര വിജയികളെ ദേശീയ കലാമേളയോടനുബന്ധിച്ച് പുരസ്‌ക്കാരം നല്‍കി ആദരിക്കുന്നതാണ്.

സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട്, ഗ്രൂപ്പ് ഇന മത്സരങ്ങള്‍ ഈ വര്‍ഷം ഒഴിവാക്കിയിരിക്കുകയാണ്. യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ച 'LET'S BREAK IT TOGETHER'ന്റെ ഗംഭീര വിജയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് ഇതാദ്യമായി ഉപകരണ സംഗീത മത്സരങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. കലാമേളയുടെ മത്സര നിബന്ധനകള്‍ വിവരിച്ചുകൊണ്ടുള്ള ഇ-മാന്വല്‍ അംഗ അസോസിയേഷനുകള്‍ക്ക് നേരത്തേ തന്നെ അയച്ചുകൊടുത്തിരുന്നു.

ദീര്‍ഘമായ യാത്രകള്‍ ഒഴിവാക്കി ദേശീയ മേളയില്‍ നേരിട്ട് പങ്കെടുക്കാമെന്നത് പതിനൊന്നാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയില്‍ മത്സരാര്‍ത്ഥികളെയും മാതാപിതാക്കളെയും കൂടുതലായി ആകര്‍ഷിക്കുന്നു എന്നാണ് ഇതുവരെയുമുള്ള രജിസ്ട്രേഷന്‍ പുരോഗതി വ്യക്തമാക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.  കലാമേളയുമായി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ദേശീയ ജോയിന്റ് സെക്രട്ടറി സാജന്‍ സത്യന്‍ (07946565837), വൈസ്പ്രസിഡന്റ് ലിറ്റി ജിജോ (07828424575) തുടങ്ങിയവരുമായോ, അതാത് റീജിയണല്‍ ഭാരവാഹികളുമായോ ബന്ധപ്പെടേണ്ടതാണ്.

യുക്മയുടെ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ കലാമേളയ്ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുക്മ ദേശീയ കലാമേള ഡിസംബര്‍ 12ന് ഉദ്ഘാടനം ചെയ്യുമ്പോള്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ദേശീയ തലത്തില്‍ നേരിട്ട് മത്സരിക്കാന്‍ സാധിക്കുന്നു എന്നുള്ളത് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകതയും കൂടിയാണ്. ഇനിയും മത്സര രംഗത്തേക്ക് വരുവാന്‍ താല്പര്യമുള്ളവരെക്കൂടി പങ്കെടുപ്പിച്ചു യുക്മ ദേശീയ കലാമേളയുടെ ശോഭ വര്‍ദ്ധിപ്പിക്കുവാന്‍ എല്ലാ യുക്മ ദേശീയ, റീജിയണല്‍, അസോസിയേഷന്‍ നേതാക്കന്‍മാരോടും, പ്രവര്‍ത്തകരോടും ദേശീയ സമിതിക്കു വേണ്ടി ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് അഭ്യര്‍ത്ഥിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category