
ബംഗളൂരു: ബിനീഷ് കോടിയേരിക്ക് എതിരായ എന്‍ഫോഴ്സ്മെന്റ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ബിനീഷിന്റെ മുന്‍ ഡ്രൈവര്‍ സുനില്‍ കുമാര്‍ എന്ന മണികണ്ഠനും ഒരു രഞ്ജി ട്രോഫി താരവും ചേര്‍ന്നെന്ന് കണ്ടെത്തി കേന്ദ്ര ഏജന്‍സികള്‍. കഴക്കൂട്ടത്തെ ഹോട്ടല്‍ ബിസിനസ് നടത്തുന്ന ക്രിക്കറ്റ് താരത്തിനെതിരേയും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലിലുള്ള ബിനീഷിന്റെ ജാമ്യാപേക്ഷ നാളെ ബെംഗളൂരു പ്രത്യേക കോടതി പരിഗണിക്കും. ഇതില്‍ വിധി വന്ന ശേഷം അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കും.
മണികണ്ഠനും ക്രിക്കറ്റ് താരവും താരത്തിന്റെ ഭാര്യാ പിതാവും ചേര്‍ന്നാണ് അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടത്തുന്നതെന്നാണ് സൂചന. കഴക്കൂട്ടത്തെ ഹോട്ടലില്‍ പങ്കാളിയായ മറ്റ് ക്രിക്കറ്റ് താരങ്ങള്‍ പതിയെ ഇടപാടുകളില്‍ നിന്ന് പിന്മാറി. ബംഗളൂരുവിലെ അനൂപ് മുഹമ്മദിന്റെ ഹോട്ടലില്‍ നിന്ന് തന്റെ ബൈക്ക് കണ്ടെത്തിയതോടെ ജാഫര്‍ ജമാല്‍ എന്ന ക്രിക്കറ്ററും പ്രതിരോധത്തിലായി. അതിന് ശേഷം ബിനീഷുമായി എല്ലാവരും അകലം പാലിക്കാന്‍ തുടങ്ങി. എന്നാല്‍ എസ് ബി ഐയുടെ താരമായ ക്രിക്കറ്റര്‍ ഇപ്പോഴും ഗൂഢാലോചനകളില്‍ സജീവമാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ ബിനീഷിന്റെ ബിനാമികളെ കുറിച്ചുള്ള അന്വേഷണം പുതിയ തലത്തിലേക്ക് എത്തുകയാണ്. ബിനീഷ് കോടിയേരിക്കൊപ്പം തിരുവനന്തപുരം ശംഖുമുഖത്ത് ഓള്‍ഡ് കോഫി ഹൗസ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പില്‍ പങ്കാളിയായ ടോറസ് റെമഡീസ് ഉടമ ആനന്ദ് പത്മനാഭനെ ഇഡി ഉടന്‍ ചോദ്യം ചെയ്തേക്കും. 2004ല്‍ ആരംഭിച്ച മരുന്നു വിതരണ കമ്പനിയായ ടോറസ് റെമഡീഡിന്റെ ഡയറക്ടര്‍മാരില്‍ ഒരാളുമാണ് ബിനീഷ് എന്ന് ഇഡി നേരത്തെ പ്രത്യേക കോടതിയെ അറിയിച്ചിരുന്നു.
താന്‍ ഡയറക്ടറായുള്ള ബെംഗളൂരുവിലെ ബീ ക്യാപിറ്റല്‍ ഫോറെക്സ് ട്രേഡിങ്, കേരളത്തിലെ ബീ ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയ്ക്കൊപ്പം ടോറസ് റെമഡീസിന്റെ മറവിലും ബിനീഷ് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടത്തിയെന്ന് ഇഡി സംശയിക്കുന്നു. മരുന്നു വ്യാപാരത്തിന്റെ മറവില്‍ ലഹരി ഇടപാടു നടന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇതിനൊപ്പമാണ് ക്രിക്കറ്റ് താരത്തേയും കേന്ദ്ര ഏജന്‍സികള്‍ സംശയ നിഴലില്‍ നിര്‍ത്തുന്നത്. വലിയ ഗൂഢാലോചനകള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് സൂചന.
ഓള്‍ഡ് കോഫി ഹൗസിന്റെ പേരില്‍ തിരുവനന്തപുരത്തെ ബാങ്കില്‍ നിന്നു വായ്പയെടുത്തതിനെക്കുറിച്ച് ആനന്ദ് പത്മനാഭനില്‍ നിന്നു വിശദീകരണം തേടിയേക്കും. വായ്പയെടുത്ത പണം ലഹരി ഇടപാടില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് കൈമാറിയെന്നാണ് ബിനീഷ് നേരത്തെ ഇഡിക്കു മൊഴി നല്‍കിയത്. അതുകൊണ്ട് കൂടിയാണ് ആനന്ദ് പത്മനാഭനെ ചോദ്യം ചെയ്യുന്നത്. കഴക്കൂട്ടത്തെ ക്രിക്കറ്റ് താരങ്ങളുടെ ഹോട്ടല്‍ നടത്തിപ്പിലും സംശയമുണ്ട്. രണ്ട് രഞ്ജി ട്രോഫി താരങ്ങള്‍ ഇതില്‍ സജീവമായി പങ്കാളിയായിരുന്നു. ഇതില്‍ ഒരാള്‍ സംഘവുമായി തെറ്റിപിരിഞ്ഞതായും സൂചനയുണ്ട്.
തിരുവനന്തപുരത്തെ ബിനീഷിന്റെ ഇടപാടുകള്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കാനാണ് ഇഡിയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് കാര്‍ പാലസ് ഉടമയുടെ മൊഴി വിശദമായി ഇഡി പരിശോധിക്കുന്നത്. ഇതിന് ശേഷം തിരുവനന്തപുരത്ത് നേരിട്ടെത്തി അന്വേഷണം നടത്താനാണ് സംഘത്തിന്റെ തീരുമാനം
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam