
കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് ബാംഗ്ലൂര്‍ ലെഗരിയില് പാസ്റ്റര്‍ സണ്ണി ഡാനിയേല്‍ നേതൃത്വം നല്കുന്ന ബഥേല്‍ നഴ്സിങ് കോളേജില്‍ വെച്ച് വിദ്യാര്‍ത്ഥിനിക്കും കുടുംബത്തിനും ക്രൂരമര്‍ദ്ദനം ഏറ്റു വാങ്ങേണ്ടി വന്ന വാര്‍ത്ത മറുനാടന്‍ മലയാളി പുറത്തുവിട്ടത്. കോളേജ് ചെയര്മാന് പാസ്റ്റര്‍ സണ്ണിഡാനിയേലും ഗുണ്ടകളുമായിരുന്നു കോഴിക്കോട് മുക്കം സ്വദേശിയായ അബി ഗെയില്‍ എന്ന വിദ്യാര്‍ത്ഥിനിയെയും അവരുടെ കുടുംബത്തെയും കോളേജിനകത്തിട്ട് മര്‍ദ്ദിച്ചത്.
കോളേജിനും ചെയര്‍മാനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഇന്ന് ഒരു വിദ്യാര്‍ത്ഥി കൂടി രംഗത്ത് വന്നിരിക്കുകയാണ്. 2014 മുതല്‍ 2018 വരെ ബഥേല്‍ മെഡിക്കല്‍ കോളേജില്‍ ബിഎസ്സി നഴ്സിങ് വിദ്യാര്‍ത്ഥിനിയായിരുന്ന തിരുവനന്തപുരം ഭീമപള്ളി ഈസ്റ്റ് സ്വദേശിയായ ഡയാന ഫ്രാന്‍സിസാണ് ഇപ്പോള്‍ കോളേജ് തന്നോട് കാണിച്ച ക്രൂരതകള്‍ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
2014ലാണ് ഡയാന ഫ്രാന്‍സിസ് തിരുവല്ലയിലുള്ള അഡിമിഷന് സെന്ററില്‍ നിന്നും ബാംഗ്ലൂര്‍ ബഥേല്‍ നഴ്സിങ് കോളേജില്‍ ബിഎസ്സി നഴ്സിംഗിന് അഡ്മിഷനെടുത്തത്. വിദ്യാഭ്യാസ വായ്പയെടുത്ത് നാല് വര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കുകയും ചെയ്തു. 2018ല്‍ കോഴ്സ് പൂര്‍ത്തിയാക്കി ഡയാന ബാങ്കില്‍ സമര്‍പ്പിക്കാനായി മാര്‍ക്ക് ലിസ്റ്റ് ആവശ്യപ്പെടുകയും കോളേജില്‍ നിന്നും മാര്‍ക്ക് ലിസ്റ്റ് നല്‍കുകയും ചെയ്തു. കോളേജ് അയച്ചുനല്‍കിയ മാര്‍ക്ക് ലിസ്റ്റില്‍ ഡയാന ഫ്രാന്‍സിസ് എല്ലാ വിഷയങ്ങള്‍ക്കും വിജയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി കോളേജിലെത്തിയപ്പോള്‍ സണ്ണി ഡാനിയേല്‍ പറഞ്ഞത് ഡയാന നാല് വിഷയങ്ങളില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നാണ്.
നേരത്തെ അയച്ച മാര്‍ക്ക് ലിസ്റ്റില്‍ എല്ലാ വിഷയങ്ങള്‍ക്കും വിജയിച്ചിട്ടുണ്ടെന്ന കാര്യം പറഞ്ഞപ്പോള്‍ അത് വിദ്യാര്‍ത്ഥിനിയും കുടുംബവും കൃത്രിമമായി ഉണ്ടാക്കിയതോ കോളേജില്‍ ആരെയെങ്കിലും സ്വാധീനിച്ച് നേടിയെടുത്തതോ ആണെന്നാണ് സണ്ണി ഡാനിയേല്‍ പറഞ്ഞത്. മാത്രവുമല്ല കോഴ്സ് പൂര്‍ത്തിയാക്കണമെങ്കില്‍ നാല് വര്‍ഷം കൂടി ഇനിയും ഇവിടെ പഠിക്കണമെന്നും കോളേജ് ചെയര്മാന് പറഞ്ഞു. നാല് വര്‍ഷം മാത്രം കാലയളവുള്ള ബിഎസ്സി നഴ്സിങ് കോഴ്സിന് എട്ടുവര്‍ഷം പഠിക്കണമെന്ന വിചിത്രവാദമാണ് സണ്ണിഡാനിയേല്‍ പറഞ്ഞത്. ഇനിയും നാല് വര്‍ഷം പഠിക്കാനാകില്ലെന്നും എസ്എസ്എല്‍സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു തന്നാല്‍ മതിയെന്നും വിദ്യാര്‍ത്ഥിയും രക്ഷിതാക്കളും പറഞ്ഞു.
എന്നാല്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കണമെങ്കില്‍ 1 ലക്ഷം രൂപ നല്‍കണമെന്നാണ് കോളേജ് അറിയിച്ചത്. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകുകയും അവസാനം ഗത്യതന്തരമില്ലാതെ 25000 രൂപ നല്കി സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ച വാങ്ങി അവിടെ നിന്നും രക്ഷപ്പെടുകയുമായിരുന്നു. കോളേജില്‍ നിന്നിറങ്ങി രാജീവ്ഗാന്ധി യൂണിവേഴ്സിറ്റിയില്‍ എത്തിയപ്പോഴാണ് ഡയാനഫ്രാന്സിസും കുടുംബവും അറിയുന്നത് കോളേജിന്റെ അഫിലിയേഷന് റദ്ദാക്കിയതാണെന്ന്. കോളേജില്‍ നിന്നും നല്കിയ തിരിച്ചറിയല്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള രജിസ്റ്റര്‍ നമ്പര്‍ യൂണിവേഴ്സിറ്റിയുടെ രേഖകളില്‍ ഉണ്ടായിരുന്നുമില്ല. യൂണിവേഴ്സിറ്റിയുടെ പേര് ഉപയോഗിച്ച് അനധികൃതമായി വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന് നല്കിയ കോളേജിനെതിരെ യൂണിവേഴ്സിറ്റിയും പരാതി നല്‍കിയിട്ടുണ്ട്. കര്‍ണ്ണാടകയില്‍ നിന്നുകൊണ്ട് സണ്ണിഡാനിയേലിനെതിരെ പരാതി നല്‍കിയിട്ട് കാര്യമില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ ഡയാന ഫ്രാന്‍സിസും കുടുംബവും തിരിച്ചുപോരുകയായിരുന്നു.
നാട്ടില്‍ തിരച്ചെത്തി നടന്ന കാര്യങ്ങളെല്ലാം വിശദമാക്കി ശംഖുമുഖം പൊലീസില്‍ പരാതി നല്‍കിയെങ്കിലും വാദി പ്രതിയാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സണ്ണി ഡാനിയേലിന്റെ തിരക്കഥക്കനുസരിച്ചാണ് പിന്നീട് ശംഖുമുഖം പൊലീസ് ഈ കേസില്‍ ഇടപെട്ടതെന്ന് ഡയാനഫ്രാന്സിസിന്റെ പിതാവ് മറുനാടന്‍ മലയാളിയോട് പറഞ്ഞു. ജയിച്ചെന്ന് കാണിച്ച് കോളേജ് നല്കിയ മാര്‍ക്ക് ലിസ്റ്റ് ബാങ്കില്‍ നല്‍കാനായി തങ്ങള്‍ കൃത്രിമമായി നിര്‍മ്മിച്ചതാണെന്നാണ് പൊലീസ് പറഞ്ഞത്. മൊഴിയെടുക്കാനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച പൊലീസ് മാനസികമായി തളര്‍ത്തുകയും ചെയ്തു. പരാതി പിന്‍വലിച്ച് തയ്യല്‍ ജോലിക്ക് പൊയ്ക്കൂടെയെന്നും ശംഖുമുഖം പൊലീസ് സ്റ്റേഷനില്‍ നിന്നും പറഞ്ഞു. മൊഴിനല്‍കാനായി ഉച്ചക്ക് 1 മണിക്കെത്തിയ പരാതിക്കാരെ രാത്രി 10 മണിക്കാണ് വിട്ടയച്ചത്. ഈ സമയമത്രയും സണ്ണിഡാനിയേല്‍ പറഞ്ഞ കഥകള്‍ ഡയാന ഫ്രാന്‍സിസിനെ കൊണ്ട് പറയിപ്പിക്കാന്‍ ഭീഷണിപ്പെടുത്തുകയാണ് പൊലീസ് ചെയ്തത്.
കോളേജിലെ ജീവനക്കാരിയുമായി ചേര്‍ന്ന് വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉണ്ടാക്കിയതാണെന്ന് ഡയാനഫ്രാന്സിസിനെ കൊണ്ട് പറയിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്. മൊഴി രേഖപ്പെടുത്തിയത് കാണിക്കാതെ ഒപ്പിടാനും പറഞ്ഞു. ആദ്യം സമ്മതിച്ചില്ലെങ്കിലും ഒപ്പിട്ടില്ലെങ്കില്‍ പിതാവിനെ മര്‍ദ്ദിക്കുമെന്ന് പറഞ്ഞ് പൊലീസ് ഷര്‍ട്ടില്‍ പിടിച്ച് വലിച്ചപ്പോള്‍ ആണ് ഡയാന ഫ്രാന്‍സിസ് മൊഴിവായിക്കാതെ ഒപ്പിട്ടുനല്‍കിയത്. ഡയാനയെ കുറിച്ച് വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുമെന്നും അത് പ്രചരിപ്പിച്ച് മാനം കെടുത്തുമെന്നും ശംഖുമുഖം പൊലീസ് ഭീഷണിപ്പെടുത്തി. ശംഖുമുഖം പൊലീസ് സണ്ണിഡാനിയേലുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കുകയും ചെയ്തു.
പൊലീസ് സണ്ണി ഡാനിയേലുമായി ചേര്‍ന്ന് നടത്തിയ ഇടപെടലുകളെ കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ശംഖുമുഖം പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സണ്ണി ഡാനിയേലിന്റെ നിര്‍ദ്ദേശത്തോടെ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ശംഖുമുഖം പൊലീസ് നല്‍കിയിട്ടുള്ളത്. മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.
നാല് മാസങ്ങള്‍ക്ക് മുമ്പ് ഹിയറിംഗിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കൊറോണ കാരണം സാധിച്ചിട്ടില്ല. ബാങ്ക് വായ്പയുടെ തിരിച്ചടവിന്റെ കാലമായി. നിരന്തരം ബാങ്കില്‍ നിന്നും മെസേജ് വരുന്നുണ്ട്. നാല് വര്‍ഷം ലക്ഷങ്ങള്‍ മുടക്കി പഠിച്ചിട്ടും അതെല്ലാം അവതാളത്തിലായ അവസ്ഥയിലാണ് തങ്ങള്‍ ഇപ്പോഴെന്നും ഡയാന ഫ്രാന്‍സിസും പിതാവ് ഫ്രാന്‍സിസും മറുനാടന്‍ മലയാളിയോട് പറഞ്ഞു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam