1 GBP =99.20INR                       

BREAKING NEWS

രണ്ട് വര്‍ഷം പഴക്കമുള്ള പൊലീസ് കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചു; ദലിത് സഹോദരങ്ങളെ മര്‍ദ്ദിച്ച് കുടിലിന് തീയിട്ട് അക്രമികള്‍: ക്രൂരമര്‍ദ്ദനത്തിനിരയായ സഹോദരങ്ങളുടെ നില ഗുരുതരം

Britishmalayali
kz´wteJI³

ഭോപാല്‍: ദലിത് സഹോദരങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഇവര്‍ താമസിക്കുന്ന കുടിലിന് തീയിട്ടു. മധ്യപ്രദേശിലെ ഡാട്ടിയ ജില്ലയിലാണ് സംഭവം. രണ്ട് വര്‍ഷം പഴക്കമുള്ള പൊലീസ് കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതിനാണ് 12ഓളം ഗുണ്ടകള്‍ ചേര്‍ന്ന് യുവാക്കളെ അതിക്രൂരമായി മര്‍ദ്ദിച്ചത്.

അഞ്ച് മോട്ടോര്‍ സൈക്കിളുകളിലായി എത്തിയ 12 ഓളം പേര്‍ ചേര്‍ന്നാണ് സാന്ദ്രം ദോഹാരെയുടെ കുടിലില്‍ അതിക്രമിച്ച് കയറി ഇരുവരെയും റൈഫിളും കോടാലിയും കൊണ്ട് അടിക്കുകയും വീടിന് തീയിടുകയും ചെയ്തത്. പ്രതികള്‍ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ട് ഉണ്ട്.

കൂലി തര്‍ക്കവുമായി ബന്ധപ്പെട്ട് സാന്ദ്രം ദോഹാരെ എന്ന ദലിത് യുവാവ് പവന്‍ യാദവ് എന്നയാള്‍ക്കെതിരെ 2018ല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് പൊലീസ് പ്രതിക്കെതിരെ കേസെടുത്തു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പവന്‍ യാദവിന്റെ കുടുംബം സാന്ദ്രം ദോഹാരെയുടെമേല്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും നിരസിച്ചു.

ഇതില്‍ പ്രകോപിതനായ പവന്‍ യാദവിന്റെ ആള്‍ക്കാര്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കുടിലിന് തീവയ്ക്കുകയും സാന്ദ്രമിനെയും സന്ദീപിനെയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ബഹളം കേട്ട് എത്തിയ ഗ്രാമവാസികള്‍ അഞ്ച് ബൈക്കുകളില്‍ മൂന്നെണ്ണം കത്തിച്ചു. ബാക്കിയുള്ള ബൈക്കുകളുമായി പ്രതികള്‍ രക്ഷപ്പെട്ടു.

പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗ്രാമവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category