1 GBP =99.10INR                       

BREAKING NEWS

ഡോര്‍ ഓഫ് ഗ്രേയ്സ് അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ബൈബിള്‍ കണ്‍വെന്‍ഷന്‍ 28 ന്; രജിസ്‌ട്രേഷന്‍ തുടരുന്നു

Britishmalayali
ബാബു ജോസഫ്

ബര്‍മിങ്ഹാം:അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന ഡോര്‍ ഓഫ് ഗ്രേയ്സ് യുവജന ബൈബിള്‍ കണ്‍വെന്‍ഷന്‍  ഓണ്‍ലൈനില്‍ നവംബര്‍ 28 ന്  നടക്കും. പ്രശസ്ത വചന പ്രഘോഷകയും  യുവജന ശുശ്രൂഷകയുമായ  ഐനിഷ് ഫിലിപ്പ്  കണ്‍വെന്‍ഷന്‍  നയിക്കും.

വര്‍ത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാന്‍ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാര്‍ഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയില്‍ നയിക്കാന്‍,ഓരോ ഹൃദയങ്ങളിലും ആഴമാര്‍ന്ന ദൈവ കരുണയുടെ വാതില്‍ തുറക്കാന്‍ പ്രാപ്തമാക്കുന്ന 'ഡോര്‍ ഓഫ് ഗ്രേസ് ' അഭിഷേകാഗ്‌നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് നടക്കുക.

www.afcmuk.org/register എന്ന ലിങ്കില്‍ ഈ ശുശ്രൂഷയിലേക്ക് പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .സൂം ആപ്പ് വഴിയും afcm യൂട്യൂബ് ലിങ്ക് വഴിയും കണ്‍വെന്‍ഷനില്‍  ലൈവ് ആയി പങ്കെടുക്കാവുന്നതാണ്.
ജീവിത വിശുദ്ധിയുടെ സന്മാര്‍ഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കണ്‍വെന്‍ഷന്‍ 28 ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് 3 ന്  ആരംഭിച്ച്   വൈകിട്ട് 5 ന് സമാപിക്കും.കോ ഓര്‍ഡിനേറ്റര്‍ ജിത്തു ദേവസ്യയുടെ നേതൃത്വത്തില്‍  പ്രാര്‍ത്ഥന ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

 യൂറോപ്യന്‍ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്റെ അനുഗ്രഹപാതയിലൂടെ യേശുവില്‍  യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ്  ഡോര്‍ ഓഫ് ഗ്രേയ്സ്.ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് അഭിഷേകാഗ്‌നി  കാത്തലിക് യൂത്ത് മിനിസ്ട്രി മുഴുവന്‍ യുവജനങ്ങളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category