1 GBP = 99.40INR                       

BREAKING NEWS

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ദമ്പതീ വര്‍ഷ സമാപനത്തോടനുബന്ധിച്ച് റവ. ഡോ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ധ്യാനം 26 മുതല്‍

Britishmalayali
ഷൈമോന്‍ തോട്ടുങ്കല്‍

പ്രെസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷമായി ( 2019 -2020 )ആചരിച്ചു പോരുന്ന ദമ്പതീ വര്‍ഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് രൂപതാ ഫാമിലി അപ്പൊസ്തലേറ്റിന്റെ നേതൃത്വത്തില്‍ നവംബര്‍ 26 , 27 , 28 ( വ്യാഴം , വെള്ളി , ശനി ) ദിവസങ്ങളില്‍ വൈകുന്നേരം 5 .40 മുതല്‍ ഒന്‍പതു മണി വരെ  സുപ്രസിദ്ധ വചന പ്രഘോഷകന്‍ റെവ. ഡോ . ഡാനിയേല്‍ പൂവണ്ണത്തില്‍ അച്ചന്‍' ദാമ്പത്യ ജീവിത വിശുദ്ധീകരണം വിശുദ്ധ കുര്‍ബാനയിലൂടെ ' എന്ന വിഷയത്തെ ആസ്പദമാക്കി ധ്യാനം നയിക്കുന്നു.  

ശനിയാഴ്ച രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. ജപമാലയോടും, വിശുദ്ധ കുര്‍ബാനയോടും , ദിവ്യകാരുണ്യ ആരാധനയോടുമൊപ്പം ആരംഭിക്കുന്ന ഈ വിശുദ്ധ നിമിഷങ്ങളില്‍ പങ്കു ചേരുന്നതിനും, ദൈവവചനം ശ്രവിച്ചു നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങളെ വിശുദ്ധീകരിക്കുവാന്‍  ലഭിക്കുന്ന ഈ അവസരത്തില്‍ ഭഗവാക്കാവുവാന്‍ എല്ലാ ദമ്പതികളെയും ക്ഷണിക്കുന്നതായി ദമ്പതീ വര്‍ഷ കോഡിനേറ്റര്‍  വികാരി ജനറാള്‍ മോണ്‍. ജിനോ അരിക്കാട്ട് എം .സി . ബി എസ് , ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍  റെവ. ഫാ. ജോസ് അഞ്ചാനിക്കല്‍ എന്നിവര്‍ അറിയിച്ചു.

രൂപതയുടെ യു ട്യൂബ് ചാനല്‍ വഴിയും , ഫേസ് ബുക്ക് വഴിയും ആണ് എല്ലാവര്‍ക്കും  പങ്കെടുക്കാവുന്ന രീതിയില്‍ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category