
മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അനുഗ്രഹമായി സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. 2021 മാര്‍ച്ച് 31 നു മുന്‍പായി കാലാവധി തീരുന്ന, ഇന്ത്യാക്കാര്‍ ഉള്‍പ്പടെയുള്ള നിരവധി വിദേശ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും വിസ ഒരു വര്‍ഷത്തേക്കു കൂടി നീട്ടിയതായി ബ്രിട്ടീഷ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.നേരത്തേ, ഈ വര്‍ഷം മാര്‍ച്ചിനും ഒക്ടോബറിനും ഇടയില്‍ വിസയുടെ കാലാവധി തീരുന്നവരുടെ വിസ 2021 മാര്‍ച്ച് വരെ നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ആരോഗ്യ സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഇങ്ങനെ വിസയുടെ കാലാവധി നീട്ടിക്കൊടുത്തത്.
ഇതനുസരിച്ച് 6000 ത്തില്‍ അധികം ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്സ്, ഒക്കുപ്പേഷണല്‍ തെറാപിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്ക് ഒരു വര്‍ഷം കൂടി വിസ കാലാവധി നീട്ടിക്കിട്ടുകയാണ്. ഇതിനുപുറമേ ആരോഗ്യ രംഗവുമായി മറ്റു തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. ബ്രിട്ടനിലെ കോവിഡ് പ്രതിസന്ധിയെ തരണം ചെയ്യുവാന്‍ വിദേശ ആരോഗ്യ പ്രവര്‍ത്തകര്‍ നല്കിയ നിസ്തുലമായ സേവനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആനുകൂല്യം എന്നാണ് യു കെ അഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ അറിയിച്ചു.
ഈ വീരനായകരുടെ സംഭാവനകളെ എക്കാലവും ബ്രിട്ടന് സ്മരിക്കും. അതിന്റെ ഒരു സൂചനയായാണ് വിസ കാലാവധി നീട്ടുന്നതെന്നും അവര്‍ പറഞ്ഞു. ഏകദേശം 6000 ത്തില്‍ അധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇതുകൊണ്ട് പ്രയോജനം ഉണ്ടാകും. നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ (എന്‍ എച്ച് എസ്) ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സ്വകാര്യ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
ഇത്തരത്തില്‍ വിസ കാലാവധി നീട്ടുന്നതിന് പ്രത്യേക ഫീസോ അധിക ചാര്‍ജ്ജുകളോ ഈടാക്കില്ല. സേവനം നീട്ടി ലഭിക്കണമെന്ന തൊഴിലുടമകളുടെ ആവശ്യത്തെ അടിസ്ഥാനമാക്കിയായിരിക്കും വിസ കാലാവധി നീട്ടുക. ഇതിനോടൊപ്പം തന്നെ കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ മരണമടഞ്ഞ വിദേശ മെഡിക്സിന്റെ കുടുംബാംഗങ്ങള്‍ക്ക് യു കെ റെസിഡന്‍സി പെര്‍മിറ്റ് കൊടുക്കുന്ന നിയമം വിപുലീകരിച്ച് അതില്‍ എല്ലാ എന്‍ എച്ച് എസ് ആരോഗ്യ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യോഗ്യതയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ ആശ്രിതര്‍ക്കും പുതിയ ഫാസ്റ്റ് ട്രാക്ക് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസയ്ക്കും അപേക്ഷിക്കാം. ഇതിന്റെപ്രക്രിയകള് ലളിതമാക്കിയിട്ടുണ്ട്. കോവിഡിന്റെ രണ്ടാം വരവും രൂക്ഷമായ സാഹചര്യത്തില്‍ നിരവധി ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ബ്രിട്ടന് ആവശ്യമാണ്. ഇതും ഇത്തരത്തിലുള്ള വിസ കാലാവധി നീട്ടലിന് കാരണമായിട്ടുണ്ട്.
ഇത്തരത്തില്‍ വിസ കാലാവധി നീട്ടിക്കിട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. തൊഴിലുടമകളുമായി സംസാരിച്ച്, അപേക്ഷകരുടെ യോഗ്യത ഉറപ്പു വരുത്തിയതിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുക.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam