1 GBP =98.70INR                       

BREAKING NEWS

സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും വന്‍തുക കാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് കൊടുക്കേണ്ടി വരും; വീട് വില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ലാഭം നഷ്ടമാകാതിരിക്കാന്‍ പുതിയ മാറ്റങ്ങള്‍ അറിയുക

Britishmalayali
kz´wteJI³

കാപ്പിറ്റല്‍ ഗെയിന്‍സ് ടാക്സ് നിയമങ്ങളില്‍ സുപ്രധാനമായ പല മാറ്റങ്ങളും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ പലയിടങ്ങളിലും ടാക്സ് റെയ്ഡിനുള്ള സാധ്യത ഉയര്‍ന്നു വരുന്നു. ജൂലായില്‍ തന്നെ, സ്വത്തുക്കള്‍ വില്‍ക്കുന്നതില്‍ ചുമത്തുന്ന ലെവി, ഉദ്ദേശം നടപ്പാക്കുന്നതാണോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഋഷി സുനാക് ഓഫീസ് ഓഫ് ടാക്സ് സിംപ്ലിഫിക്കേഷനോട് ആവശ്യപ്പെട്ടിരുന്നു. ഈ പ്രക്രിയ എങ്ങനെ കൂടുതല്‍ ലളിതവത്ക്കരിക്കാം എന്നതിനെ കുറിച്ചും അദ്ദേഹം അഭിപ്രായം ആരാഞ്ഞിരുന്നു.

ഇക്കഴിഞ്ഞയാഴ്ച്ച ഒ ടി എസ് അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കാപ്പിറ്റല്‍ ഗെയിന്‍സ് ടാക്സ് വര്‍ദ്ധിപ്പിച്ച് വരുമാന നികുതി നിരക്കിന് സമാനമാക്കണം എന്നതുള്‍പ്പടെയുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മാത്രമല്ല, ഉയര്‍ന്ന വരുമാനക്കാര്‍ക്ക് വളരെ ഉയര്‍ന്ന നിരക്കിലുള്ള നികുതിയും ഇതില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാം.

എന്താണ് കാപ്പിറ്റല്‍ ഗെയിന്‍സ് ടാക്സ് ?
ഒരു വസ്തു, വാങ്ങിയ വിലയേക്കാള്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭം അല്ലെങ്കില്‍ അധിക തുകയ്ക്ക് മുകളില്‍ ഈടാക്കുന്ന നികുതിയാണ് കാപ്പിറ്റല്‍ ഗെയിന്‍സ് ടാക്സ്. വാങ്ങിയവിലയും വിറ്റവിലയും തമ്മിലുള്ള വ്യത്യാസത്തിനു മുകളിലാണ് ഈ നികുതി ഈടാക്കുന്നത്, അല്ലാതെ മൊത്തം വിറ്റവിലയ്ക്ക് മുകളിലല്ല. അപ്രകാരം, സെക്കന്‍ഡ് ഹോംസ്, പരമ്പരാഗതമായി ലഭിച്ച സ്വത്ത്, ഓഹരികള്‍, നിക്ഷേപ ഫണ്ടുകള്‍ എന്നിവ വില്‍ക്കുമ്പോള്‍ അതിന്മേല്‍ ഈ നികുതി ഈടാക്കും. എന്നാല്‍, വിറ്റ സ്വത്ത്, വില്‍ക്കുന്നയാള്‍ അടിസ്ഥാന നികുതിമാത്രം നല്‍കുന്ന വ്യക്തിയാണോ അതോ ഉയര്‍ന്ന നിരക്കിലുള്ള നികുതി നല്‍കുന്ന വ്യക്തിയാണോ എന്നതിനെയൊക്കെ ആശ്രയിച്ച് നികുതിയുടെ നിരക്കില്‍ വ്യത്യാസമുണ്ടാകും.

ഓഹരികള്‍ക്ക് മേല്‍, അടിസ്ഥാന നികുതി നല്‍കുന്നവര്‍ക്ക് 10 ശതമാനവും ഉയര്‍ന്ന നികുതി നല്‍കുന്നവര്‍ക്ക് 20 ശതമാനവുമാണ് കാപ്പിറ്റല്‍ ഗെയിന്‍സ് ടാക്സ്. സെക്കന്‍ഡ് ഹോമുകളുടെ വില്പനയില്‍ ഇത് യഥാക്രമം 18 ശതമാനവും 28 ശതമാനവുമാണ്. എന്നാല്‍, ഇതില്‍ ധാരാളം സങ്കീര്‍ണ്ണമായ നിയമങ്ങളും ഇളവുകളും ഉണ്ട്. ഉദാഹരണത്തിന് ലോട്ടറി, ക്ലാസിക് കാറുകള്‍, വിന്റേജ് വൈന്‍ എന്നിവയെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

നിലവില്‍ ഈ നികുതി നല്‍കുന്നത് ആരാണ് ?
നിലവില്‍, സ്വത്തുക്കളും ആസ്തികളും ധാരാളമായുള്ള കുടുംബങ്ങളാണ് ഈ നികുതി നല്‍കുന്നത്. ഒ ടി എസ്സിന്റെ കണക്ക് പ്രകാരം കാപ്പിറ്റല്‍ ഗെയിന്‍സ് ടാക്സിന്റെ 97 ശതമാനവും വരുന്നത് 35 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ നിന്നാണ്. അതില്‍ തന്നെ മിക്കവര്‍ക്കും ഈ നികുതി ബാധകമാകുന്നത് 50 നും 60 നും ഇടയില്‍ പ്രായമുള്ളപ്പോഴാണ്. കോവിഡ് കാലത്തെ വരുമന നഷ്ടത്തോടൊപ്പം, ധന സഹായ പദ്ധതികളിലൂടെ വന്ന അധിക ചെലവും സര്‍ക്കാരിന്റെ സാമ്പത്തിക അടിത്തറ ഇളക്കിയിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ കാപ്പിറ്റല്‍ ഗെയിന്‍സ് ടാക്സിന്റെ കാര്യത്തില്‍ വന്നിരിക്കുന്നത്.

ഈ ആഴ്ച്ച പുറത്തുവിട്ട പുതിയ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം ?
കാപ്പിറ്റല്‍ ഗെയിന്‍സ് ടാക്സ് വരുമാന നികുതിക്ക് ഒപ്പമാക്കുക എന്നതാണ് സുപ്രധാനമായ നിര്‍ദ്ദേശം. വരുമാന നികുതി നിരക്കിനൊപ്പം എത്താന്‍, സി ജി ടി നിരക്ക് വര്‍ദ്ധിപ്പിക്കുക എന്നു പറഞ്ഞാല്‍, ഉയര്‍ന്ന വരുമാനക്കാര്‍ക്ക് വന്‍തോതിലുള്ള വര്‍ദ്ധനവും, അടിസ്ഥാന നികുതി നല്‍കുന്നവര്‍ക്ക് ചെറിയ തോതിലുള്ള വര്‍ദ്ധനവും ആയിരിക്കും ഉണ്ടാവുക. ഇതിന്റെ ഫലമായി ഓഹരികളിലും നിക്ഷേപങ്ങളിലും നിലവിലുള്ള 20 ശതമാനം സി ജി ടി 40 ശതമാനമായി ഇരട്ടിക്കും. അടിസ്ഥാന നികുതി നല്‍കുന്നവരുടെ കാര്യത്തില്‍ ഇത് 10 ശതമാനത്തില്‍ നിന്നും 20 ശതമാനമായി വര്‍ദ്ധിക്കും.

അതുപോലെ ഉയര്‍ന്ന നികുതി നല്‍കുന്നവര്‍ക്ക് സെക്കന്‍ഡ് ഹോം വില്പനയിലെ സി ജി ടി 28 ശതമാനത്തില്‍ നിന്നും 40 ശതമാനമായും അടിസ്ഥാന നികുതി നല്‍കുന്നവര്‍ക്ക് 18 ശതമാനത്തില്‍ നിന്നും 20 ശതമാനമായും വര്‍ദ്ധിക്കും. ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള 45 ശതമാനം വരുമാന നികുതി നല്‍കുന്നവര്‍ക്ക് സി ജി ടിയും 45 ശതമാനമായി വര്‍ദ്ധിക്കും.

ഇളവുകളുടെ പരിധി കുറയ്ക്കുക
നിലവില്‍ വര്‍ഷത്തില്‍ 12,300 പൗണ്ട് വരെ വാര്‍ഷിക ടാക്സ്-ഫ്രീ അലവന്‍സ് ഉള്ളത് വളരെ കൂടുതലാണെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടില്‍ ഈ പരിധി പ്രതിവര്‍ഷം 2,000 പൗണ്ടായി കുറയ്ക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഇപ്പോള്‍ നികുതി ഇളവുകളുള്ള ലോട്ടറി, ക്ലാസ്സിക് കാറുകള്‍, വിന്റേജ് വൈന്‍ എന്നിവയ്ക്ക് നികുതി ചുമത്തുന്ന കാര്യം പുതിയ നിര്‍ദ്ദേശത്തിലില്ല.

പാരമ്പര്യ സ്വത്തുക്കള്‍ക്ക് നികുതി ചുമത്തുക
ഒരാളുടെ മരണശേഷം സ്വത്തുക്കള്‍ അവകാശിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ അത് അന്ന് നിലവിലുള്ള വിപണി വിലയ്ക്ക് കൈമാറ്റം ചെയ്യുന്നതായിട്ടാണ് കണക്കാക്കുക, അല്ലാതെ അത് വാങ്ങിയ വിലയ്ക്കല്ല. അതായത്, ഈ സ്വത്ത് കൈവശം വന്നു ചേര്‍ന്നാല്‍ ഉടനെ അത് സി ജി ടി ഇല്ലാതെ തന്നെ വില്‍ക്കാന്‍ അവകാശിക്ക് കഴിയും, കാരണം വാങ്ങിയ വിലയും വിറ്റവിലയും തുല്യമായിരിക്കും എന്നതു തന്നെ. എന്നാല്‍, പുതിയ നിര്‍ദ്ദേശത്തില്‍ ഇന്‍ഹെരിറ്റന്‍സ് ടാക്സ് ഇളവും കാപ്പിറ്റല്‍ ഗെയിന്‍സ് ടാക്സ് ഇളവും ഒരുമിച്ച് നല്‍കേണ്ടതില്ലെന്നാണ് പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category