1 GBP = 99.50INR                       

BREAKING NEWS

ബ്ലാക്ക് ഫ്രൈഡേ ഇതാ അടുത്തെത്തി; മിക്ക സാധനങ്ങള്‍ക്കും 60 ശതമാനം വരെ ഡിസ്‌കൗണ്ട്; നിങ്ങളുടെ ഇഷ്ട വസ്തുക്കള്‍ സ്വന്തമാക്കാന്‍ ഒരു ഗൈഡ്

Britishmalayali
kz´wteJI³

വംബര്‍ 27 നാണ് ബ്ലാക്ക് ഫ്രൈഡെ വരുന്നതെങ്കിലും രാജ്യത്താകമാനമുള്ള ചില്ലറ വില്പന കേന്ദ്രങ്ങള്‍ അവരുടെ ആകര്‍ഷണീയമായ ഓഫറുകളും കിഴിവുകളും നല്‍കുന്നത് ആരംഭിച്ചു കഴിഞ്ഞു. ഏതുവിധേനയും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഒന്നിനൊന്ന് മികച്ച ഓഫറുകളാണ് ഈ വര്‍ഷം പുറത്തുവരുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ബ്ലാക്ക് ഫ്രൈഡേ വാരാന്ത്യത്തില്‍ ഓരോ മിനിറ്റിലും 3 മില്ല്യണ്‍ പൗണ്ടിന്റെ വ്യാപാരം നടക്കുമത്രെ.

സെന്റര്‍ ഫോര്‍ റീടെയ്ല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം രണ്ടാം ലോക്ക്ഡൗണ്‍ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കില്‍ കൂടി ബ്രിട്ടീഷുകാര്‍ ഏകദേശം 7,504 ബില്ല്യണ്‍ പൗണ്ട് ഈ വര്‍ഷം ബ്ലാക്ക് ഫ്രൈഡെയുമായി ബന്ധപ്പെട്ട് ചെലവാക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12.4% ശതമാനം കുറവാണിത്. അതേസമയം ആമസോണ്‍ പോലുള്ള റീടെയ്ലേഴ്സ് തങ്ങളുടെ പ്രത്യേക വില്പന കിഴിവുകള്‍ വളരെ നേരത്തെ അരംഭിച്ചു കഴിഞ്ഞിരിക്കുന്നു. മിക്ക ഉദ്പന്നങ്ങള്‍ക്കും 60 ശതമാനം വരെയാണ് കിഴിവ് ലഭിക്കുക.

സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കള്‍, ലേഡീസ് ബാഗുകള്‍, ആക്സസറികള്‍, തുടങ്ങിയവയ്ക്ക് വലിയ കിഴിവാണ് പലരും വാഗ്ദാനം ചെയ്യുന്നത്. അതുപോലെ പുരുഷന്മാരുടെയും കുട്ടികളുടേയും വസ്ത്രങ്ങള്‍ക്കും പാദരക്ഷകള്‍ക്കും വന്‍ കിഴിവുണ്ട്. ഗൃഹോപകരണങ്ങള്‍, കമ്പ്യുട്ടറുകള്‍, ലാപ്ടോപുകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയ്ക്കും വന്‍ കിഴിവുകളാണ് നല്‍കുന്നത്.

കോവിഡ് 29 വ്യാപനത്തെ തുടര്‍ന്നുണ്ടായ രണ്ട് ദേശീയ ലോക്ക്ഡൗണുകള്‍, അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകളെ കാര്യമായി ബാധിച്ചിരുന്നു. തുടര്‍ന്നുണ്ടായ വ്യാപാര മാന്ദ്യം ചില്ലറവില്പന മേഖലയെ പ്രതികൂലമായി ബാധിച്ചു. ഇപ്പോള്‍ വന്‍ കിഴിവുകള്‍ പ്രഖ്യാപിച്ച് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ച് ഈ മേഖലയില്‍ ഒരു പുത്തനുണര്‍വ്വുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചില്ലറ വില്പന കേന്ദ്രങ്ങള്‍.

കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി, ജീവിതത്തിന്റെ എല്ലാ മേഖലയിലുള്ളവരെയും ബാധിച്ചിട്ടുണ്ട്. ചെലവാക്കുന്ന ഓരോ പെനിക്കും മൂല്യം വര്‍ദ്ധിച്ചപ്പോള്‍, എവിടെയും ലാഭിക്കാവുന്ന ചെറിയ തുകപോലും അതീവ പ്രാധാന്യമുള്ളതായിട്ടുണ്ട്. വീടുകളിലേക്ക് പുതിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുവാനോ, വസ്ത്രങ്ങളും മറ്റ് സാമഗ്രികളും വാങ്ങുവാനോ ഒക്കെ ഉദ്ദേശിക്കുന്നവര്‍ക്ക് ബ്ലാക്ക് ഫ്രൈഡെ നല്‍കുന്നത് അത്യധികം ആകര്‍ഷണീയമായ അവസരമാണ്. ഇത് വേണ്ടവിധം ഉപയോഗപ്പെടുത്തുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category