1 GBP =99.70INR                       

BREAKING NEWS

സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ എം യൂസഫലിക്ക് ബന്ധമെന്ന വാര്‍ത്ത; ക്രൈം നന്ദകുമാര്‍ ചമച്ചത് യാഥാര്‍ഥ്യവുമായി പുലബന്ധമില്ലാത്ത കാര്യങ്ങളെന്ന് ലുലു ഗ്രൂപ്പ്; ലോക്ക്ഡൗണ്‍ കാലത്ത് യാത്രാ വിലക്ക് നിലനില്‍ക്കെ യൂസഫലിയുടെ അനുജന്റെ മകന് യുഎഇയിലേക്ക് സഞ്ചരിക്കാന്‍ അനുമതി നല്‍കിയ കത്ത് വളച്ചൊടിച്ചെന്ന് വിശദീകരണ കുറിപ്പ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി നടന്ന സ്വര്‍ണക്കള്ളക്ക ടത്തുമായി പ്രമുഖ വ്യവസായി എം.എ.യൂസഫലിക്ക് ബന്ധമുണ്ടെന്ന വിധത്തില്‍ വന്ന വാര്‍ത്തകള്‍ തള്ളി ലുലു ഗ്രൂപ്പ്. അന്വേഷണ ഏജന്‍സികള്‍ കൂടി ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഈ ബന്ധം പുറത്ത് വിടുന്നത് ക്രൈം നന്ദകുമാറാണെന്ന് അവര്‍ ആരോപിച്ചു. ലോക്ക് ഡൗണ്‍ കാലത്ത് യാത്രാ വിലക്ക് നിലനില്‍ക്കെ യൂസഫലിയുടെ അനുജന്റെ മകന് യുഎഇയിലേക്ക് സഞ്ചരിക്കാന്‍ യുഎഇ കോണ്‍സല്‍ ജനറല്‍ അനുമതി നല്‍കിയ കത്തിനെ വളച്ചൊടിച്ച് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെടുത്തിയാണ് ക്രൈം നന്ദകുമാര്‍ വ്യാജ വാര്‍ത്ത ചമച്ചത്.

യാഥാര്‍ത്യവുമായി പുലബന്ധം പോലുമില്ലാത്ത വാര്‍ത്തകളാണ് ക്രൈം നന്ദകുമാര്‍ പടച്ചു വിടുന്നത് എന്ന് തെളിയിക്കുകയാണ് ഈ കഴിഞ്ഞ ദിവസം യൂസഫലിക്ക് എതിരെ സൃഷ്ടിച്ച സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത. സ്വര്‍ണം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തുന്നതിനും ഒരാഴ്ച മുന്‍പ് തന്നെ കൊച്ചി വഴി ഫഹാസ് ദുബായിലേക്ക് പോയിട്ടുണ്ട് എന്ന് കൂടി അറിയുമ്പോഴേ ഈ വ്യാജവാര്‍ത്ത കഥ പൂര്‍ണമാവുകയുള്ളൂ.

സ്വപ്ന അറസ്റ്റ് ചെയ്യപ്പെടും മുന്‍പ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ താന്‍ യുഎഇ കോണ്‍സുലെറ്റിലെ ജീവനക്കാരി എന്ന് കാണിക്കാന്‍ വേണ്ടി ഹാജരാക്കിയ ഒരു കത്തിന്റെ ഉള്ളടക്കം വളച്ചോടിച്ചാണ് ക്രൈം നന്ദകുമാര്‍ വാര്‍ത്ത പ്രചരിക്കുന്നത്. നന്ദകുമാര്‍ പറയുന്നത് നയതന്ത്ര ബാഗേജ് വഴി വന്ന ഗോള്‍ഡ് ഫഹാസ് അഷ്‌റഫ് വഴി യൂസഫലിക്ക് തിരികെ അയക്കാന്‍ ആവശ്യപ്പെട്ടുള്ള ഒരു കത്ത് ഹാജരാക്കി എന്നാണ്. യുഎഇ കോണ്‍സല്‍ ജനറല്‍ അയച്ച കത്താണിത് എന്ന് പറഞ്ഞാണ് സ്വപ്ന ഈ കത്ത് ഹാജരാക്കിയത് എന്നാണ് നന്ദകുമാര്‍ പറയുന്നത്.

എന്താണ് സ്വപ്ന ഹാജരാക്കിയ കത്തിന്റെ ഉള്ളടക്കം എന്നറിയുമ്പോഴാണ് ക്രൈം നന്ദകുമാറിന്റെ പൂച്ച് പുറത്താകുന്നത്. നന്ദകുമാര്‍ പറയുന്ന ഫഹര്‍ അഷ്‌റഫ് എന്ന വ്യക്തിയില്ല. ഈ വ്യക്തിയുടെ പേര് ഫഹാസ് അഷ്‌റഫ് എന്നാണ്. ഫഹാസ് ഒരു വിദ്യാര്‍ത്ഥിയാണ്. ഹഫാസ് ആരെന്നു അറിയുമ്പോഴാണ് വാര്‍ത്തയെ കുറിച്ച് ശരിക്കും ഓര്‍ത്ത് ഞെട്ടേണ്ടതെന്നും യൂസഫലിയുമായി അടപ്പമുള്ളവര്‍ വിശദീകരിക്കുന്നു. ഈ ഹഫാസ് യൂസഫലിയുടെ അനുജന്‍ അഷ്‌റഫ് അലി എംഎയുടെ മകന്‍ ആണ്. ഈ മകന്റെ കയ്യില്‍ കള്ളക്കടത്ത് സ്വര്‍ണം കൊടുത്ത് വിടാനുള്ള ഒരു ലെറ്റര്‍ കോണ്‍സുലേറ്റ് ജനറല്‍ നല്‍കി എന്ന് നന്ദകുമാര്‍ പറയുന്നത്. ലോകത്ത് ഒരാളും വിശ്വസിക്കാത്ത കാര്യങ്ങളാണ് ക്രൈം നന്ദകുമാര്‍ പ്രചരിപ്പിക്കുന്നതെന്നാണ് ലുലു ഗ്രൂപ്പ് വിശദീകരിക്കുന്നത്.



വിദ്യാര്‍ത്ഥിയായ ഹഫാസ് ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തില്‍ കുടുങ്ങിപ്പോയി. യുഎഇയിലേക്ക് യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ കോണ്‍സല്‍ ജനറലിന്റെ അനുമതി കത്ത് വേണം. യുഎഇയിലേക്ക് തിരിക്കാനുള്ള അനുമതി തേടി ഹഫാസ് കത്ത് നല്‍കി. യുഎഇയില്‍ ആയിരുന്ന കോണ്‍സല്‍ ജനറല്‍ അനുമതി നല്‍കി കത്ത് തിരികെ അയച്ചു. ഈ കത്തിന്റെ കോപ്പി സ്വപ്നയ്ക്കും ലഭിച്ചു. താന്‍ കോണ്‍സുലെറ്റ് ജീവനക്കാരി എന്ന് വ്യക്തമാക്കാന്‍ സ്വപ്ന ഈ കത്തിന്റെ കോപ്പി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഒപ്പം നല്‍കി. ഇത് വളച്ചൊടിച്ചാണ് സ്വര്‍ണം ഹഫാസ് വഴി യൂസഫലിക്ക് തിരികെ അയയ്ക്കാന്‍ കോണ്‍സല്‍ ജനറല്‍ കത്ത് നല്‍കി എന്ന് നന്ദകുമാര്‍ പറയുന്നത്.

ജൂണ്‍ മുപ്പതിനാണ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നയതന്ത്ര വഴിയില്‍ ഉള്ള സ്വര്‍ണം എത്തുന്നതും തടഞ്ഞുവയ്ക്കുന്നതും. എന്നാല്‍ ഫഹാസ് ദുബായിലേക്ക് പോയത് ജൂണ്‍ 23നാണ്. അതായത് സ്വര്‍ണം കസ്റ്റംസ് തടഞ്ഞു വയ്ക്കുന്നതിനും ഏഴു ദിവസം മുന്‍പ്. കൃത്യമായി പറഞ്ഞാല്‍ 2020 ജൂണ്‍ 23ന് 17.45നുള്ള IX-1419 എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് കൊച്ചി നെടുമ്പാശ്ശേരിയില്‍ നിന്നും ഹഫാസ് അബുദാബിയിലേക്ക് പോകുന്നത്. കസ്റ്റംസ് കേസ് ചാര്‍ജ് ചെയ്യുന്നത് ജൂലൈ 5 നും. അപ്പോള്‍ ക്രൈം നന്ദകുമാര്‍ പറയുന്നത് ശരിയാണെങ്കില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിയിട്ട് പോലുമില്ലാത്ത സ്വര്‍ണമാണ് ഫഹാസിന്റെ കയ്യില്‍ കൊടുത്തുവിടണം എന്ന് പറഞ്ഞു കോണ്‍സല്‍ ജനറല്‍ കത്ത് നല്‍കിയിരിക്കുന്നത്. ഇതും യൂസഫലിക്ക് എതിരെയുള്ള കള്ളക്കഥയ്ക്ക് നിലനില്‍പ്പ് ഇല്ലാതാക്കി.

സ്വര്‍ണ്ണക്കടത്തുപോലുള്ള സംഭവങ്ങളുമായി ചേര്‍ത്തിണക്കി വ്യാജവാര്‍ത്ത സൃഷ്ടിച്ചതിനും മനഃപൂര്‍വം വ്യക്തിഹത്യ നടത്തിയതിനും ക്രൈം നന്ദകുമാറിന് എതിരെയും നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ് അറിയിച്ചു. ഭരണഘടന അനുശാസിക്കും വിധമുള്ള നിയമനടപടികളാണ് കര്‍ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ്, തെലുങ്കാന, ബീഹാര്‍, തമിഴ്നാട് സംസ്ഥാനങ്ങളിലെ ലുലുവിലെ ജീവനക്കാര്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category