1 GBP =99.70INR                       

BREAKING NEWS

ഇംഗ്ലണ്ടിന്റെ ദേശീയ കബഡി ടീമിലും മലയാളി സാന്നിധ്യം; യൂറോപ്പിലെ മികച്ച ടീമുകളിലൊന്നില്‍ ആലപ്പുഴക്കാരന്‍ ഇടം പിടിച്ച കഥ

Britishmalayali
kz´wteJI³

ഇംഗ്ലണ്ടിന്റെ ദേശീയ കബഡി ടീമിലെ മലയാളി സാന്നിധ്യം യുകെയിലെ മലയാളി സമൂഹത്തിന് മറ്റൊരു പൊന്‍ തൂവലാകുന്നു.നിരവധി മുന്‍നിര കബഡി ക്ലബ്ബുകളുടെ ആസ്ഥാനമായ ആലപ്പുഴയില്‍ ജില്ലക്കാരനായ സജു മാത്യുവാണ് ഇംഗ്ലണ്ടിലും താരമായി മാറുന്നത്.2010 ല്‍ സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയ സജു മാത്യു, എന്‍എച്ച്എസ് ജോലിക്കൊപ്പം ഇംഗ്ലണ്ടിന്റെ സ്റ്റാന്‍ഡേര്‍ഡ്-സ്‌റ്റൈല്‍ കബഡി ടീമിലെ അംഗം കൂടിയായി മാറുകയായിരുന്നു.

വോസ്റ്റര്‍ഷെയര്‍ റോയല്‍ ഹോസ്പിറ്റലില്‍ ഫയല്‍ ഓഡിറ്ററായി ജോലി ചെയ്യുന്ന സജ 2018 മുതല്‍ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമാണ് സജു.ദേശീയ ടീമില്‍ ധാരാളം ബ്രിട്ടീഷ് ഇന്ത്യക്കാരുണ്ടെങ്കിലും സജു മാത്രമാണ് മലയാളി എന്നതും ശ്രദ്ധേയമാണ്.

സ്‌കോട്ട്ലന്‍ഡില്‍ 2019 ലെ യൂറോപ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഇംഗ്ലണ്ട് ടീമിന്റെ പ്രധാന ഭാഗമായിരുന്ന സജു പതിനാറാമത്തെ വയസ്സില്‍ ആണ് കബഡി കളിക്കാന്‍ തുടങ്ങിയത്. എന്നാല്‍ തന്റെ കഴിവുകള്‍ കണ്ടെത്തി ദേശീയ ടീമിലേക്ക് തിരഞ്ഞെടുത്തതിന് സജു നന്ദി പറയുന്നത് ദേശീയ പരിശീലകന്‍ അശോക് ദാസിനോടാണ്. 

കബഡിയെ ഇംഗ്ലണ്ടില്‍ ജനപ്രിയമാക്കുന്നതിനും ദേശീയ ടീമിനെ ശക്തിപ്പെടുത്തുന്നതിനുമായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ആളാണ് അശോക് ദാസ്.ബിബിസിയില്‍ അശോക് ദാസിനെക്കുറിച്ചും ദേശീയ ടീമിനെക്കുറിച്ചുമുള്ള പരിപാടി കണ്ട ശേഷം 2012 ലാണ് സജു ദാസുമായി ബന്ധപ്പെടുന്നത്..തുടര്‍ന്ന പല കാരണങ്ങള്‍ കൊണ്ട് നീണ്ടു പോയ പരീശിലനം 2017 ല്‍ ബ്രിട്ടീഷ് പൗരത്വം ലഭിച്ചതോടെയാണ് ആരംഭിച്ചത്.സജു ഭാര്യയോടും രണ്ട് പെണ്‍മക്കളോടും ഒപ്പം യുകെയില്‍ താമസിക്കുന്നു

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category