
ഏതായാലും ക്രിസ്ത്മസ്സ് ആഘോഷം തീരെയില്ലാതെയാകും എന്ന ഭയം ഇനിവേണ്ട . കോവിഡ് പ്രതിസന്ധിയില്‍, പരിധികളോടെയാണെങ്കിലും ജനങ്ങള്‍ക്ക് ക്രിസ്ത്മസ്സ് ആഘോഷിക്കാന്‍ അവസരമൊരുക്കി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകളാണ് ബ്രിട്ടനില്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. ഡിസംബര്‍ 23 മുതല്‍ നാല് അഞ്ച് ദിവസം നടപ്പിലാക്കുവാന്‍ പോകുന്ന ഈ ഇളവുകള്‍ ഇംഗ്ലണ്ട്, വെയില്‍സ്, സ്കോട്ട്ലാന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ പ്രാബല്യത്തില്‍ വരും.
ക്രിസ്ത്മസ്സ് ആഘോഷങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഒത്തുചേരലാണ്. കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ ഉള്ളപ്പോള്‍ അത് പൂര്‍ണ്ണമായും അസാധ്യമാണെങ്കിലും, ചില പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അത് സാധ്യമാക്കിയിരിക്കുകയാണ് പുതിയ ഇളവുകളിലൂടെ. ക്രിസ്ത്മസ്സ് ആഘോഷത്തിനായി, മൂന്ന് വ്യത്യസ്ത കുടുംബങ്ങള്‍ ചേര്‍ന്ന് ക്രിസ്ത്മസ്സ് ബബിള്‍ രൂപീകരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഈ ബബിളിനുള്ളിലെ അംഗങ്ങള്‍ക്ക് സാമൂഹിക അകലം പാലിക്കാതെ തന്നെ ഒത്തുചേരുവാന്‍ കഴിയും. നാല് അംഗരാജ്യങ്ങളുടെയും ഉന്നതതല സമിതി ചേര്‍ന്നെടുത്ത തീരുമാനമാണിത്. ഡിസംബര്‍ 23 മുതല്‍ 27 വരെയായിരിക്കും ഈ ഇളവ് പ്രാബല്യത്തില്‍ ഉണ്ടാവുക. ഇംഗ്ലണ്ടില്‍, ഒറ്റക്ക് താമസിക്കുന്ന ബന്ധുക്കളുമായും, അപകട സാധ്യത കൂടുതലുള്ളവരുമായും ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള സപ്പോര്‍ട്ട് ബബിള്‍ ഈ പുതിയ നിയമത്തിന്റെ കീഴില്‍ ഒരു കുടുംബമായിട്ടായിരിക്കും കണക്കാക്കുക. അതായത്, ഇതുകൂടാതെ മറ്റ് രണ്ട് കുടുംബങ്ങളെ കൂടി ക്രിസ്ത്മസ്സ് ബബിളില്‍ ചേര്‍ക്കാനാകും.

ഇംഗ്ലണ്ടില്‍ നിലവിലുള്ള യാത്രാ നിയന്ത്രണത്തില്‍ ഇളവുകള്‍ വരുത്തി, വിവിധ ടയര്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന മേഖലകളിലേക്കും യാത്രാ അനുമതി നല്‍കിയിട്ടുണ്ട്. അതുപോലെ ഇംഗ്ലണ്ട്, സ്കോട്ട്ലാന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലേക്ക് നിയന്ത്രണങ്ങള്‍ ഇല്ലാതെ യാത്രചെയ്യുവാനും സാധിക്കും. അതേസമയം, ക്രിസ്ത്മസ്സ് ബബിളിനുള്ളിലെ ഒത്തുചേരലുകള്‍, സ്വകാര്യ വീടുകള്‍, ആരാധനാലയങ്ങള്‍, വാതില്‍പ്പുറ പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമായിരിക്കും അനുവദിക്കുക. ക്രിസ്ത്മസ്സ് കാലത്ത് ഒരല്പം ഇളവുകള്‍ പ്രതീക്ഷിച്ച് ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് തീര്‍ത്തും നിരാശാജനകമാണ് ഈ തീരുമാനം.
പബ്ബുകള്‍, റെസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവ സംബന്ധിച്ച നിയന്ത്രണങ്ങള്‍, അവ സ്ഥിതിചെയ്യുന്ന മേഖലകളില്‍ നിലവിലുള്ള നിയന്ത്രണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാറ്റമില്ലാതെ തുടരും. കാബിനറ്റ് ഓഫീസ് മിനിസ്റ്റര്‍ മൈക്കല്‍ ഗോവ്, വിവിധ അംഗരാജ്യങ്ങളുടെ ഫസ്റ്റ് മിനിസ്റ്റര്‍മാര്‍ എന്നിവരാണ് ഇളവുകള്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചത്.
അനുവദിച്ച ഇളവുകള്‍ ദുരുപയോഗം ചെയ്യരുതെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്നലെ രംഗത്തെത്തി. വൈറസ് ഇനിയും രാജ്യം വിട്ടുപോയിട്ടില്ലെന്നും അതുകൊണ്ടുതന്നെ ജാഗ്രത കൈവിടാന്‍ സമയമായിട്ടില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എല്ലാവര്‍ഷത്തേയും പോലെ ക്രിസ്ത്മസ്സ് ആഘോഷിക്കുവാനുള്ള സാഹചര്യമല്ല ഈ വര്‍ഷം നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങിനിന്ന് ആഘോഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam