1 GBP = 99.40INR                       

BREAKING NEWS

ലോകത്തേറ്റവും അധികം ആളുകള്‍ക്ക് മോഹം കാനഡയില്‍ താമസിക്കാന്‍; അമേരിക്കക്കാര്‍ക്ക് ജപ്പാനും റഷ്യാക്കാര്‍ക്ക് അമേരിക്കയും സ്വപ്നം; ലോകത്തിന്റെ റീലൊക്കേഷന്‍ മോഹങ്ങള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

പുതിയൊരു ജീവിതത്തിനായി, മറ്റൊരിടം തേടിപ്പോകാന്‍ അവസരമുണ്ടെങ്കില്‍ നിങ്ങള്‍ ഇനിയുള്ള ജീവിതം എവിടെ ജീവിച്ചു തീര്‍ക്കാനായിരിക്കും ആഗ്രഹിക്കുക ? എന്നെങ്കിലും ഇത്തരത്തില്‍, പുതിയൊരിടത്ത് പുതിയൊരു ജീവിതം ഒരിക്കലെങ്കിലും സ്വപ്നം കാണാത്തവര്‍ ഉണ്ടാകില്ല. ലോകജനതയുടെ ഈ സ്വപ്നങ്ങളിലൂടെ നടത്തിയ ഒരു അന്വേഷണം പുറത്തുകൊണ്ടുവരുന്നത് തീര്‍ത്തും അപ്രതീക്ഷിതമായ ഫലങ്ങളാണ്.

ഒരു സ്ഥാനാന്തരണത്തിന് അവസരം ലഭിച്ചാല്‍ ലോകത്തിലെ ഏറ്റവുമധികം ആളുകള്‍ ഇനിയുള്ള കാലം ജീവിച്ചു തീര്‍ക്കാന്‍ ആഗ്രഹിക്കുന്നത് കാനഡയിലാണ്. ഗൂഗിള്‍ സേര്‍ച്ച് ഡാറ്റാ ഉപയോഗിച്ച്‌നിര്‍മ്മിച്ച ഭൂപടത്തില്‍, ഓരോ രാജ്യത്തേയും ഏറ്റവുമധികം പേര്‍ പോകുവാന്‍ ആഗ്രഹിക്കുന്ന രാജ്യത്തിന്റെ പേര് യഥാര്‍ത്ഥ പേരിന് പകരമായി എഴുതിയിരിക്കുന്നു. ഉദാഹരണത്തിന് അമേരിക്കക്കാര്‍ കൂടുതലും പോകാന്‍ ആഗ്രഹിക്കുന്നത് ജപ്പാനിലേക്കാണ്. അതിനാല്‍, ഭൂപടത്തില്‍ അമേരിക്കയുടെ സ്ഥാനത്ത് ജപ്പാന്‍ എന്ന പേരാണ് നല്‍കിയിരിക്കുന്നത്.

ബ്രിട്ടന്‍, മെക്സിക്കോ, ഫ്രാന്‍സ് എന്നിവ ഉള്‍പ്പടെ 30 രാജ്യങ്ങളിലെ ആളുകളാണ് ഇനിയുള്ള ജീവിതം കാനഡയില്‍ ജീവിച്ചു തീര്‍ക്കാന്‍ ആഗ്രഹിക്കുന്നത്.തൊട്ടു പുറകില്‍ ഉള്ളത് ജപ്പാനാണ്. അമേരിക്ക ഉള്‍പ്പടെ 13 രാജ്യങ്ങളിലെ ജനങ്ങള്‍ സ്ഥാനമാറ്റത്തിന് ഒരു അവസരം ലഭിച്ചാല്‍ ബാക്കിയുള്ള ജീവിതകാലം ജപ്പാനില്‍ ചെലവഴിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ആറ് തെക്കേ അമേരിക്കന്‍ രാജ്യങ്ങളൂം സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളും ഉള്‍പ്പടെ 12 രാജ്യത്തെ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന സ്പെയിന്‍ ആണ് മൂന്നാം സ്ഥാനത്ത്.

സാമ്പത്തിക സേവന ദാതാവായ റെമിറ്റ്ലിയാണ് ഈ വിവരം പുറത്തുവിട്ടത്. 100 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ഗൂഗിള്‍ സേര്‍ച്ച് ഡാറ്റ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിന്റെതാണ് ഈ റിപ്പോര്‍ട്ട്. വിദേശയാത്രകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നടത്തിയ സേര്‍ച്ചുകളില്‍ ഉപയോഗിച്ച കീ വേര്‍ഡുകളുടെ പ്രതിമാസശരാശരി കണക്കാക്കിയാണ് ഈ അനുമാനങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. താരതമ്യേന ശാന്ത സ്വഭാവികളും സഹൃദയരുമായ ജനങ്ങള്‍, മനോഹരമായ പ്രകൃതി, ഉയര്‍ന്ന വേതനം ലഭിക്കുന്ന തൊഴില്‍ സാധ്യതകള്‍ എന്നിവയാണ് കാനഡയെ ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ആഗോള സമാധാന സൂചികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം എന്നൊരു പ്രത്യേകതകൂടി കാനഡയ്ക്കുണ്ട്.

ലിസ്റ്റില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന ജര്‍മ്മനിയില്‍ ലോകത്തിലെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ താമസിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍, ആറു രാജ്യങ്ങളിലെ ജനതക്ക് പ്രിയമായി ഖത്തര്‍ അഞ്ചാം സ്ഥാനത്ത് ഉണ്ട്. ആസ്ട്രേലിയ, സ്വിറ്റ്സര്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍, അമേരിക്ക, ബ്രിട്ടന്‍ എന്നിവയാണ് തൊട്ടു പിന്നാലെയുള്ള രാജ്യങ്ങള്‍.

ലോക ഭൂപടം പോലെ, ജനങ്ങള്‍ കുടിയേറുവാന്‍ താത്പര്യപ്പെടുന്ന മേഖലകളെ തരംതിരിച്ചുകൊണ്ടുള്ള ഭൂപടവും റെമിറ്റി തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് യൂറോപ്പില്‍, ജര്‍മ്മന്‍കാര്‍ സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുമ്പോള്‍ സ്പാനിഷ ജനത ഇഷ്ടപ്പെടുന്നത് ഫ്രാന്‍സില്‍ ജീവിക്കാനാണ്. ഗ്രീക്ക്കാര്‍ക്ക് ഇഷ്ടം ജര്‍മ്മനിയും. വടക്കേ അമേരിക്കയിലെ കാര്യമാണെങ്കില്‍, ജമൈക്കന്‍ സ്വദേശികള്‍ കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുമ്പോള്‍ കോസ്റ്റാറിക്കന്‍ സ്വദേശികള്‍ക്ക് ഇഷ്ടം സ്പെയിനാണ്. ഐലന്‍ഡ് ഓഫ് സെയിന്റ് ലൂസിയയിലെ താമസക്കാര്‍ക്കിഷ്ടം ബ്രിട്ടനും.

റഷ്യാക്കാര്‍ പുതിയ ജീവിതം ആരംഭിക്കുവാനായി അമേരിക്കയില്‍ പോകാന്‍ ആഗ്രഹിക്കുമ്പോള്‍, സൗദി അറേബ്യക്കാര്‍ ആഗ്രഹിക്കുന്നത് ഖത്തറിലെത്താനാണ്. ജപ്പാന്‍കാര്‍ക്കിഷ്ടം ബ്രിട്ടനും. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അധികവും താത്പര്യപ്പെടുന്നത് കാനഡയില്‍ ജീവിക്കുവാനാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category