1 GBP = 99.40INR                       

BREAKING NEWS

ആര്‍ത്തവകാല കഷ്ടപ്പാടുകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സ്‌കോട്ട്ലാന്‍ഡിന്റെ മാതൃക; ആര്‍ത്തവത്തെ നേരിടാനുള്ള ഉദ്പന്നങ്ങള്‍ എല്ലാം ഇനി സൗജന്യം; പാഡില്ലാതെ ഒരു യുവതിയും ഇനി വിഷമിക്കേണ്ടതില്ല

Britishmalayali
kz´wteJI³

നുഷ്യന്റെ സംസ്‌കാരവുമായും സാമൂഹിക ജീവിതവുമായും ബന്ധപ്പെട്ട് കൂടെക്കൂടെ ചര്‍ച്ചകളില്‍ ഉയര്‍ന്നു വരുന്ന ഒന്നാണ് ആര്‍ത്തവം. കേവലം ഒരുജൈവ പ്രക്രിയ എന്നതിലുപരി മനുഷ്യന്റെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഒന്നാണിത്. എന്നാല്‍, അതിലെല്ലാം ഉപരിയയി ആര്‍ത്തവകാലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഏറെയാണ്. ഇത് മനസ്സിലാക്കിയാണ് സ്ത്രീകള്‍ക്ക് ഒരു കൈ സഹായവുമായി സ്‌കോട്ട്ലാന്‍ഡ് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

ലോക ചരിത്രത്തില്‍ തന്നെ ഒരു നാഴികക്കല്ലായേക്കാവുന്ന ഒരു നിയമമാണ് ഇന്നലെ സ്‌കോട്ട്ലാന്‍ഡ് പാസ്സാക്കിയത്. ആവശ്യമുള്ളവര്‍ക്കെല്ലാം സാനിറ്ററി ഉദ്പന്നങ്ങള്‍ ലഭ്യമാക്കുന്നതാണ് ഈ നിയമം. ലേബര്‍ ഹെല്‍ത്ത് വക്താവായ മോണീക്ക ലെനൊന്‍ കൊണ്ടുവന്ന ബില്‍, ഐക്യകണ്ഠമായാണ് പാസ്സായത്. രാജ്യത്ത് സാമ്പത്തികമായി താഴെ നില്‍ക്കുന്ന കുടുംബങ്ങളില്‍ പലര്‍ക്കും, സാനിറ്ററി നാപ്കിന്‍ഉള്‍പ്പടെയുള്ള ഉദ്പന്നങ്ങള്‍ വാങ്ങുവാന്‍ കഴിയുന്നില്ല. ആര്‍ത്തവ ദാരിദ്ര്യം എന്ന് അറിയപ്പെടുന്ന ഈ ദുരവസ്ഥയെമറികടക്കുവാനാണ് ഇത്തരത്തില്‍ ഒരു നിയമം കൊണ്ടുവന്നിരിക്കുന്നത്.

സാനിറ്ററി നാപ്കിന്നുകള്‍ ഉള്‍പ്പടെയുള്ളവ സൗജന്യമായി നല്‍കുന്ന ഈ നിയമം തീര്‍ച്ചയായും പ്രായോഗികവും പുരോഗമനപരവും ആയ ഒന്നാണെന്ന് ഈ ബില്‍ അവതരിപ്പിച്ച ലെനോന്‍ പറഞ്ഞു. കോവിഡിന് ആര്‍ത്തവത്തെ തടയുവാന്‍ കഴിയില്ല.. അതുകൊണ്ടുതന്നെ കോവിഡിനാല്‍ സംഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ആരോഗ്യത്തെ വിപരീതമായി ബാധിക്കാതെ നോക്കേണ്ടതുണ്ട്. ബില്‍ അവതരിപ്പിച്ചുകൊണ്ട് ലെനോന്‍ പറഞ്ഞു.

2016-ല്‍ ഹോളിറൂഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതല്‍ തന്നെ ആര്‍ത്തവകാലത്ത് സ്ത്രീകളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുവാനുള്ള വിവിധ നടപടികളെ കുറിച്ച് ലെനോന്‍ ആലോചിച്ചിരുന്നു. അതിലൊന്നായിരുന്നു ആര്‍ത്തവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം. പ്രതിപക്ഷ പാര്‍ട്ടികളും ലെനോന്റെ നിര്‍ദ്ദേശത്തോട് യോജിച്ചപ്പോള്‍ ഹോളിറോഡില്‍ സന്നിഹിതരായിരുന്ന 121 പേരുടെയും വോട്ടുകള്‍ ലഭിച്ചാണ് ഈ നിര്‍ദ്ദേശം നിയമമായത്.

ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ആര്‍ത്തവ ദാരിദ്ര്യം പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്ത ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറുകയാണ് സ്‌കോട്ട്ലാന്‍ഡ്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും ഇനി ഈ സമയത്ത് കഷ്ടപ്പെടേണ്ടതായി വരില്ല. സ്ത്രീകളുടെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന ഒന്നായിരുന്നു ആര്‍ത്തവ ദാരിദ്ര്യം. ആ ഒരു ഭയം സ്‌കോട്ട്ലാന്‍ഡില്‍ നിന്നും നിശ്ശേഷം തുടച്ചു നീക്കപ്പെട്ടിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category