1 GBP = 99.40INR                       

BREAKING NEWS

നാട്ടില്‍ പോയിട്ട് മടങ്ങി വന്നാല്‍ 5 ദിവസം വീട്ടില്‍ തന്നെ ഇരുന്നാല്‍ മതി; ആറാം ദിവസം കോവിഡ് ടെസ്റ്റ് നടത്തി പുറത്തിറങ്ങാം; ഡിസംബര്‍ 15 മുതല്‍ വിദേശ യാത്രകഴിഞ്ഞെത്തുന്നവര്‍ക്ക് ഇളവുകള്‍

Britishmalayali
kz´wteJI³

കോവിഡ് 19 ന്റെ മൂര്‍ദ്ധന്യ ഘട്ടത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങള്‍ ഓരോന്നായി നീക്കുവാന്‍ തുടങ്ങിയിരിക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. ഇതില്‍ ഏറ്റവും അവസാനത്തേതാണ് വിദേശയാത്ര കഴിഞ്ഞെത്തുന്നവര്‍ക്കുള്ള നിര്‍ബന്ധിത ക്വാറന്റൈന്‍ നിയമം. പുതിയ നിയമമനുസരിച്ച് വിദേശയാത്രകഴിഞ്ഞെത്തുന്നവര്‍ക്ക് വീട്ടില്‍ അഞ്ചു ദിവസത്തെ സെല്‍ഫ് ഐസൊലേഷന്‍ മതി. ആറാം ദിവസം കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചാല്‍ നിങ്ങള്‍ക്ക് സാധാരണപോലെ ജീവിതമാരംഭിക്കാം.

സര്‍ക്കാരിന്റെ യാത്രാ ഇടനാഴിയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് 2020 ഡിസംബര്‍ 15 മുതല്‍ 5 ദിവസത്തെ ക്വാറന്റൈന്‍ മാത്രമായിരിക്കും നിര്‍ബന്ധമെന്ന് ഇന്നല്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പ്രഖ്യാപിച്ചു. ക്വാറന്റൈന് ശേഷം ഇവര്‍ കോവിഡ് പരിശോധന നടത്തണം. അതില്‍ നെഗറ്റീവ് ഫലം വന്നാല്‍ ഇവര്‍ക്ക് ക്വാറന്റൈന്‍ അവസാനിപ്പിച്ച് പുറത്തിറങ്ങാം. ഈ പുതിയ തീരുമാനം അന്താരാഷ്ട്ര യാത്രകളെ പ്രോത്സാഹിപ്പിക്കും എന്നാണ് വിലയിരുത്തുന്നത്.

ഇത്തരത്തില്‍, അഞ്ചു ദിവസം ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ അവരുടെ സര്‍ക്കാര്‍ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന സ്വകാര്യ ടെസ്റ്റിംഗ് ഏജന്‍സികളില്‍, സ്വന്തം ചെലവില്‍ പരിശോധന നടത്തണം. ഇതിനായി എന്‍ എച്ച് എസ് ടെസ്റ്റിംഗ്‌സൗകര്യങ്ങള്‍ ഉപയോഗിക്കുകയില്ല. ഇതിനായി, വിമാനമാര്‍ഗ്ഗമോ, റെയില്‍ മാര്‍ഗ്ഗമോ, സമുദ്രമാര്‍ഗ്ഗമോ വിദേശത്തുനിന്നും ഇംഗ്ലണ്ടിലെത്തുന്നവര്‍ അവരുടെ യാത്ര ആരംഭിക്കുന്നതിനു മുന്‍പ് തന്നെ പരിശോധനക്കായി ബുക്ക് ചെയ്യണം. മാത്രമല്ല, ഒരു പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോം പൂരിപ്പിച്ചു നല്‍കുകയും വേണം.

നേരത്തേ ബുക്ക് ചെയ്താലും, യാത്രകഴിഞ്ഞ് എത്തിയ ഉടനെ പരിശോധന നടത്തുകയില്ല. അഞ്ച് ദിവസത്തെ സെല്‍ഫ് ഐസൊലേഷന്‍ നിര്‍ബന്ധമാണ്. രോഗവ്യാപനം വര്‍ദ്ധിപ്പിക്കാതെ തന്നെ അന്താരാഷ്ട്ര യാത്രകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പുതിയ നിയമം. കോവിഡ് പ്രതിസന്ധിയില്‍ ആകെ തകര്‍ന്നിരിക്കുന്ന വ്യോമഗതാഗത മേഖലയ്ക്ക് ഒരല്പം ആശ്വാസം തരുന്ന നീക്കം കൂടിയാണിത്. സെല്‍ഫ് ഐസൊലേഷന്‍ കാലം കുറയുന്നതോടെ കൂടുതല്‍ ആളുകള്‍ വിദേശയാത്രകള്‍ക്ക് മുതിരും എന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ സന്ദര്‍ശനം കഴിഞ്ഞെത്തിയാല്‍ ക്വാറന്റൈന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യത്തുനിന്നെത്തുന്നവര്‍ക്കാണ് ഈ നിയമം. ഇത്തരത്തിലുള്ള രാജ്യത്തു നിന്നെത്തുന്നവര്‍ക്ക് പരിശോധനക്ക് വിധേയരാകാന്‍ താത്പര്യമില്ലെങ്കില്‍ പഴയതുപോലെ 14 ദിവസത്തെ ക്വാറന്റൈനില്‍ ഇരിക്കേണ്ടതായി വരും. ഗ്ലോബല്‍ ട്രാവല്‍ ടാസ്‌ക് ഫോഴ്സ് ഈയിടെ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ ഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category